കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്ഥാനാര്‍ത്ഥി പട്ടിക തള്ളി മുതിര്‍ന്ന നേതാക്കള്‍.. പിള്ളയ്ക്കെതിരെ പടയൊരുക്കം

  • By
Google Oneindia Malayalam News

തിരഞ്ഞെടുപ്പിനെ നേരിടാന്‍ ശക്തമായ ഒരുക്കങ്ങളാണ് കേരളത്തില്‍ ബിജെപി നടത്തുന്നത്. സ്ഥാനാര്‍ത്ഥി നിര്‍ണയവും ഏറെ കുറേ പൂര്‍ത്തിയായിട്ടുണ്ട്. കഴിഞ്ഞ ദിവസം മത്സരിപ്പിക്കാന്‍ സാധ്യത ഉള്ളവരുടെ പട്ടിക ബിജെപി പുറത്തുവിട്ടിരുന്നു. പാര്‍ട്ടിയിലെ പ്രമുഖ നേതാക്കളുടേയെല്ലാം പേരുകള്‍ പട്ടികയില്‍ ഉണ്ട്.

എന്നാല്‍ സാധ്യത ലിസ്റ്റിനെ ചൊല്ലി സംസ്ഥാന അധ്യക്ഷന്‍ ശ്രീധരന്‍ പിളളയ്ക്കെതിരെ ബിജെപി നേതാക്കള്‍ വാളെടുത്തു തുടങ്ങി. പിള്ളയുടേത് ഏകപക്ഷീയമായ നീക്കമാണെന്നെന്നാണ് നേതാക്കളുടെ ആക്ഷേപം.തിരഞ്ഞെടുപ്പ് കമ്മിറ്റി ചേരാതെ തോന്നിയ പടിയാണ് സ്ഥാനാര്‍ത്ഥികളെ നിര്‍ണയിച്ചതെന്ന് കാണിച്ച് നേതാക്കള്‍ ബിജെപി നേതൃത്വത്തിന് പരാതി നല്‍കി. വിശദാംശങ്ങളിലേക്ക്

സ്ഥാനാര്‍ത്ഥി പട്ടിക

സ്ഥാനാര്‍ത്ഥി പട്ടിക

കഴിഞ്ഞ ദിവസമാണ് ലോക്സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സാധ്യത ഉള്ളവരുടെ പട്ടിക സംസ്ഥാന അധ്യക്ഷന്‍ ശ്രീധരന്‍ പിള്ള ദേശീയ നേതൃത്വത്തിന് സമര്‍പ്പിച്ചത്. തിരുവനന്തപുരത്ത് മിസോറാം ഗവര്‍ണര്‍ കുമ്മനം രാജശേഖരനെ മത്സരിപ്പിക്കണമെന്ന നിര്‍ദ്ദേശമാണ് പട്ടികയല്‍ ഉള്ളത്.

ആശങ്കയില്‍

ആശങ്കയില്‍

അതേസമയം കുമ്മനത്തെ മത്സരിപ്പിക്കേണ്ടത് ദേശീയ നേതൃത്വമാണ് തിരുമാനിക്കേണ്ടത്. ഗവര്‍ണറെ വീണ്ടും രാഷ്ട്രീയത്തിലേക്ക് ഇറക്കുന്നത് പാര്‍ട്ടിക്ക് ബാധ്യത ആകുമെന്ന് നേതൃത്വം കണക്കാക്കുന്നു.

മറ്റ് ഗവര്‍ണര്‍മാര്‍

മറ്റ് ഗവര്‍ണര്‍മാര്‍

കുമ്മനത്തെ മത്സരിപ്പിച്ചാല്‍ മറ്റ് ഗവര്‍ണര്‍മാരും ഇത്തരത്തില്‍ മത്സരിക്കാന്‍ സന്നദ്ധത അറിയിച്ച് മുന്നോട്ട് വരുമോയെന്ന ഭയവും പാര്‍ട്ടിക്കുണ്ട്. എന്നാല്‍ ശക്തമായ കുമ്മനത്തെ മത്സരിപ്പിക്കുന്നത് പാര്‍ട്ടിക്ക് ഗുണം ചെയ്യുമെന്ന് തന്നെയാണ് നേതാക്കള്‍ വാദിക്കുന്നത്.

ടിപിയെ വെട്ടിയതിന് പിന്നില്‍

ടിപിയെ വെട്ടിയതിന് പിന്നില്‍

തിരുവനന്തപുരത്ത് മത്സരിപ്പിക്കാന്‍ സാധ്യതയുള്ള മറ്റ് മൂന്ന് പേര്‍ സുരേഷ് ഗോപിയും, കെ സുരേന്ദ്രനുമാണ്. അതേസമയം ആറ്റിങ്ങലില്‍ മുന്‍ ഡിജിപി ടിപി സെന്‍കുമാറിന് പകരം പികെ കൃഷ്ണദാസിന്‍റേയും ശോഭാ സുരേന്ദ്രന്‍റേയും പേരാണ് ഉയര്‍ന്ന് കേള്‍ക്കുന്നത്.

 വിനയായത് ഇത്

വിനയായത് ഇത്

നേരത്തേ ടിപി സെന്‍കുമാറിനെ ആറ്റിങ്ങലിലേക്ക് മത്സരിപ്പിക്കുമെന്ന് വാര്‍ത്തകള്‍ ഉണ്ടായിരുന്നു. എന്നാല്‍ പത്മ പുരസ്കാര വിതരണവുമായി ബന്ധപ്പെട്ട് നടത്തിയ പ്രസ്താവനയാണ് സെന്‍കുമാറിന് വിനയയാത്. ഐഎസ്ആര്‍ഒ മുന്‍ ശാസ്ത്രജ്ഞന്‍ നമ്പി നാരായണനെതിരെ സെന്‍കുമാര്‍ രംഗത്തെത്തുകയായിരുന്നു. ഇതോടെ ദേശീയ നേതൃത്വത്തിന് സെന്‍കുമാറിനെ മത്സരിപ്പിക്കുന്നതില്‍ അതൃപ്തി ഉയര്‍ന്നു.

സിപിഎം അനുഭാവി

സിപിഎം അനുഭാവി

ഇതോടെയാണ് ശോഭാ സുരേന്ദ്രന്‍ ഉള്‍പ്പെടെയുള്ളവരുടെ പേരുകള്‍ മണ്ഡലത്തിലേക്ക് പരിഗണിക്കാന്‍ തിരുമാനിച്ചത്. അതേസമയം പത്തനംതിട്ടയിലെ സ്ഥാനാര്‍ത്ഥി പട്ടികയും ബിജെപിക്ക് തലവേദനയാകുമെന്ന് കണക്കാക്കുന്നുണ്ട്. മണ്ഡലത്തില്‍ എംടി രമേശ്, പന്തളം രാജകുടുംബാംഗം പിജി ശശികുമാര വര്‍മ്മ എന്നിവരുടേ പേരാണ് പട്ടികയില്‍ ഉള്ളത്.

 വാളെടുത്ത് നേതാക്കള്‍

വാളെടുത്ത് നേതാക്കള്‍

എന്നാല്‍ സിപിഎം അനുഭാവിയായിരുന്ന ശശി കുമാര വര്‍മ്മ സ്ഥാനാര്‍ത്ഥിയാകുന്നതില്‍ മുറുമുറുപ്പ് ഉയരുന്നുണ്ട്. അതേസമയം സാധ്യതാ പട്ടികയ്ക്കെതിരെ ബിജെപി നേതാക്കള്‍ തന്നെ രംഗത്തെത്തിയിരിക്കുകയാണിപ്പോള്‍. . പാര്‍ട്ടിയില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയം സംബന്ധിച്ച് ഒരു ചര്‍ച്ചയും നടന്നിട്ടില്ലെന്ന് മുതിര്‍ന്ന നേതാക്കള്‍ പറയുന്നു.

 പിള്ളയ്ക്കെതിരെ പരാതി

പിള്ളയ്ക്കെതിരെ പരാതി

മുരളീധരപക്ഷത്തേയും കൃഷ്ണദാസ് പക്ഷത്തേയും നേതാക്കളാണ് പിള്ളയ്ക്കെതിരെ രംഗത്തെത്തിയത്. പിള്ളയ്ക്കെതിരെ ഇവര്‍ ദേശീയ നേതൃത്വത്തിന് പരാതിയും നല്‍കിയിട്ടുണ്ട്. പിള്ളയുടേത് ഏകപക്ഷീയമായ നീക്കമാണെന്നാണ് ഇവരുന്നയിക്കുന്ന ആക്ഷേപം.

ആശയവിനിമയം നടത്തി

ആശയവിനിമയം നടത്തി

ചര്‍ച്ച ചെയ്യാതെ തോന്നിയ പേരുകള്‍ നിര്‍ദ്ദേശിക്കുകയായിരുന്നു. സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിറ്റി പോലും ചേര്‍ന്നില്ല. വിശദമായ ചര്‍ച്ചകള്‍ നടത്തിയില്ല. അഖിലേന്ത്യാ സംഘടനാ സെക്രട്ടറി രാംലാല്‍ നേതാക്കളുമായി ആശയ വിനിമയം നടത്തുക മാത്രമാണ് ചെയ്തതെന്നും നേതാക്കള്‍ വ്യക്തമാക്കി.

ബിഎല്‍ സന്തോഷ്

ബിഎല്‍ സന്തോഷ്

അധ്യക്ഷന്‍ ശ്രീധരന്‍ പിള്ളയും കേരളത്തിന്‍റെ ചുമതലയുള്ള സംഘടനാ സെക്രട്ടറി ബിഎല്‍ സന്തോഷും ചേര്‍ന്നാണ് കാര്യങ്ങള്‍ തിരുമാനിക്കുന്നത്. മുരളീധരപക്ഷത്തോട് അടുപ്പം പുലര്‍ത്തുന്ന ആളാണ് ബിഎല്‍ സന്തോഷ്. സന്തോഷിന്‍റെ താത്പര്യം അനുസരിച്ചാണ് സുരേന്ദ്രന്‍റെ പേര് വിവിധ മണ്ഡലങ്ങളില്‍ പരിഗണിക്കുന്നതെന്നും നേതാക്കള്‍ വിമര്‍ശനമുയര്‍ത്തി.

വരും ദിവസങ്ങളില്‍

വരും ദിവസങ്ങളില്‍

ദേശീയ നേതൃത്വം നടത്തുന്ന സര്‍വ്വേ കൂടി അടിസ്ഥാനമാക്കിയാവും അന്തിമ പട്ടികയെന്നാണ് പുതിയ വിവരം. സ്ഥാനാര്‍ത്ഥി ലിസ്റ്റ് സംബന്ധിച്ച് വരും ദിവസങ്ങളിലും പാര്‍ട്ടിയില്‍ പൊട്ടലും ചീറ്റലുമുണ്ടാകുമെന്നാണ് കണക്കാക്കപ്പെടുന്നത്.

English summary
bjp leaders aganist ps sreedaran pilla
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X