'ചൈന കൊടുക്കുന്ന പിഞ്ഞാണമായിരുന്നെങ്കിൽ ഉളുപ്പില്ലാതെ വാങ്ങിയേനെ', ബുദ്ധദേവിനെതിരെ ബിജെപി
തിരുവനന്തപുരം: പത്മ പുരസ്‌ക്കാരം നിരസിച്ച മുതിര്‍ന്ന സിപിഎം നേതാവും മുന്‍ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയുമായ ബുദ്ധദേവ് ഭട്ടാചാര്യയ്ക്ക് എതിരെ ബിജെപി നേതാക്കള്‍. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ അടക്കമുളള നേതാക്കളാണ് ബുദ്ധദേവിന് എതിരം രംഗത്ത് വന്നിരിക്കുന്നത്. ചൈനയോട് കൂറുളളവര്‍ പത്മ പുരസ്‌ക്കാരം ബഹിഷ്‌ക്കരിക്കുന്നതില്‍ അത്ഭുതമില്ലെന്നാണ് കെ സുരേന്ദ്രന്റെ പ്രതികരണം.
കെ സുരേന്ദ്രന്റെ കുറിപ്പ്: '' നമ്മുടെ നാടിനേക്കാൾ കൂറ് ചൈനയോടുള്ളവർ പത്മപുരസ്കാരങ്ങൾ ബഹിഷ്കരിക്കുന്നത് അത്ഭുതകരമല്ല. ബംഗാളിലെ പല കമ്യൂണിസ്റ്റുനേതാക്കളുടേയും പിതാമഹന്മാർ പലരും ഉജ്ജ്വലരായ ദേശസ്നേഹികളായിരുന്നു. ഭട്ടാചാര്യയുടെ കാര്യത്തിൽ പാർട്ടി തീരുമാനമായിരിക്കാം നടപ്പിലായത്. ഏതായാലും കേരളഭൂഷണും കേരളശ്രീയും വരുന്നുണ്ടല്ലോ. ആദ്യം ബുദ്ധദേവിനു തന്നെ ഇരിക്കട്ടെ....''

പദ്മ അവാർഡ് നിഷേധിക്കുന്ന ആദ്യ വ്യക്തിയല്ല ബുദ്ധദേബ് ഭട്ടാചാര്യയെന്ന് ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വാര്യർ പ്രതികരിച്ചു. സുകുമാർ അഴീക്കോടും പദ്മ അവാർഡ് തിരസ്കരിച്ചിട്ടുണ്ട് . പക്ഷെ ഭരണഘടന തൊട്ട് സത്യപ്രതിഞ്ജ ചെയ്ത ഒരു മുൻ മുഖ്യമന്ത്രി രാഷ്ട്രത്തെ അവഹേളിക്കുന്ന നിലപാട് സ്വീകരിക്കാൻ പാടില്ലായിരുന്നു. ചൈനയോ ക്യൂബയോ കൊടുക്കുന്ന പിഞ്ഞാണമായിരുന്നെങ്കിൽ ഉളുപ്പില്ലാതെ വാങ്ങിയേനെ എന്നും സന്ദീപ് വാര്യർ പരിഹസിച്ചു.
കമ്മ്യൂണിസ്റ്റ് നേതാവ് ബുദ്ധദേവ് ഭട്ടാചാര്യ പദ്മഭൂഷൻ നിരസിച്ചത്രേ. ഈ നാടിന്റെ ആദരം ഏറ്റുവാങ്ങാൻ അർഹത ഇല്ലെന്ന് തിരിച്ചറിഞ്ഞ ബുദ്ധദേബിന് അഭിനന്ദനങ്ങൾ എന്നാണ് യുവമോർച്ച നേതാവ് സന്ദീപ് വചസ്പതിയുടെ പ്രതികരണം. റിപ്പബ്ലിക് ദിനത്തിന് മുന്നോടിയായി കഴിഞ്ഞ ദിവസമാണ് കേന്ദ്ര സർക്കാർ പത്മ പുരസ്ക്കാരങ്ങൾ പ്രഖ്യാപിച്ചത്. കോൺഗ്രസ് നേതാവ് ഗുലാം നബി ആസാദിനൊപ്പം സിപിഎം നേതാവ് ബുദ്ധദേവ് ഭട്ടാചാര്യയും പത്മഭൂഷൺ പുരസ്ക്കാര പട്ടികയിൽ ഇടം പിടിച്ചു. എന്നാൽ തൊട്ട് പിന്നാലെ തന്നെ അദ്ദേഹം പത്മ പുരസ്ക്കാരം നിരസിച്ച് പ്രസ്താവന പുറത്തിറക്കി.
'പത്മഭൂഷണ്‍ പുരസ്‌ക്കാരത്തെ കുറിച്ച് തനിക്ക് ഒന്നും അറിയില്ല. ആരും അതേക്കുറിച്ച് തന്നോട് ഒന്നും പറഞ്ഞിട്ടില്ല. തനിക്ക് പുരസ്‌ക്കാരം ഉണ്ടെങ്കില്‍ അത് താന്‍ നിരസിക്കുകയാണ്' എന്നാണ് ബുദ്ധദേവ് ഭട്ടാചാര്യയുടെ പ്രതികരണം. സിപിഎമ്മുമായി ആലോചിച്ച ശേഷമാണ് പുരസ്‌ക്കാരം നിരസിക്കാനുളള തീരുമാനം. സര്‍ക്കാരില്‍ നിന്നും ഇത്തരം പുരസ്‌ക്കാരങ്ങള്‍ സ്വീകരിക്കില്ലെന്നത് പാര്‍ട്ടി പിന്തുടര്‍ന്ന് പോരുന്ന രീതിയാണ് എന്ന് സിപിഎം പ്രതികരിച്ചു. 'തങ്ങള്‍ പ്രവര്‍ത്തിക്കുന്നത് പുരസ്‌ക്കാരങ്ങള്‍ക്ക് വേണ്ടിയല്ല, മറിച്ച് ജനങ്ങള്‍ക്ക് വേണ്ടിയാണ്. നേരത്തെ ഇഎംഎസും ഇത്തരത്തില്‍ പുരസ്‌ക്കാരം നിരസിച്ചിരുന്നുവെന്നും' സിപിഎം വ്യക്തമാക്കി.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications