ശോഭാ സുരേന്ദ്രനെ വലിച്ചൊട്ടിച്ച് മാതൃഭൂമിയിലെ സ്മൃതി പരുത്തിക്കാട്...!!! മര്യാദ കുറവാണെന്ന് ശോഭ...

  • By: രശ്മി നരേന്ദ്രൻ
Subscribe to Oneindia Malayalam

തിരുവനന്തപുരം: ബിജെപി മെഡിക്കല്‍ കോളേജ് കോഴ വിവാദത്തില്‍ കഴിഞ്ഞ ദിവസം രാത്രി നടന്ന ചാനല്‍ ചര്‍ച്ചകള്‍ ഒരുപക്ഷേ അല്‍പം കോമഡിയായിരുന്നു എന്ന് പറയാതിരിക്കാന്‍ വയ്യ. പ്രത്യേകിച്ച് മാതൃഭൂമി ന്യൂസില്‍ നടന്ന പ്രൈം ടൈം ഡിബേറ്റ്.

ബിജെപി നേതാവ് ശോഭ സുരേന്ദ്രനും സിപിഎം നേതാവും എംപിയും ആയ എംബി രാജേഷ്, കോണ്‍ഗ്രസ് നേതാവ് രാജ്‌മോഹന്‍ ഉണ്ണിത്താന്‍, മാധ്യമ പ്രവര്‍ത്തകനായ എന്‍പി ചേക്കുട്ടി എന്നിവരാണ് ചര്‍ച്ചയില്‍ പങ്കെടുത്തിരുന്നത്. ചര്‍ച്ച നയിച്ചത് സ്മൃതി പരുത്തിക്കാടും.

ശോഭ സുരേന്ദ്രന് തങ്ങളുടെ പാര്‍ട്ടിയെ ന്യായീകരിക്കാന്‍ കാര്യമായി ഒന്നും പറയാനില്ലെന്ന് ചര്‍ച്ചയില്‍ വ്യക്തമായിരുന്നു. അതുകൊണ്ട് ശബ്ദം ഉയര്‍ത്തി സംസാരിച്ചായിരുന്നു ശോഭയുടെ നീക്കം. പക്ഷേ സ്മൃതി പരുത്തിക്കാട് ശോഭയെ നിലംപരിശാക്കുന്ന കാഴ്ചയാണ് കണ്ടത്.

ശോഭ സുരേന്ദ്രന്‍

ശോഭ സുരേന്ദ്രന്‍

ബിജെപിയുടെ പ്രമുഖ നേതാവാണ് ശോഭ സുരേന്ദ്രന്‍. എന്നാല്‍ കഴിഞ്ഞ ദിവസം ബിജെപി അഴിമതിയെ കുറിച്ചുള്ള ചര്‍ച്ചയില്‍ ശോഭ സുരേന്ദ്രന്റെ പ്രകടനം ഇത്തിരി കടന്ന കൈ ആയിരുന്നു.

ബിജെപി മാത്രം ചര്‍ച്ചയെന്ന്

ബിജെപി മാത്രം ചര്‍ച്ചയെന്ന്

സോളാര്‍ കേസ്, യുഡിഎഫിന്റെ അഴിമതികള്‍, ലാവലിന്‍ കേസ്, മലബാര്‍ സിമന്റ്‌സ് കേസ് അങ്ങനെ എല്‍ഡിഎഫും യുഡിഎഫും ചെയ്ത അഴിമതികളൊന്നും ഇവിടെ ചര്‍ച്ചയായിട്ടില്ല എന്നാണ് ശോഭ സുരേന്ദ്രന്റെ ദു:ഖം. ബിജെപിക്കാരെ മാത്രം ലക്ഷ്യമിട്ടാണ് ഇപ്പോഴത്തെ കാര്യങ്ങള്‍ എന്ന് പരാതിയും.

ബിജെപി അഴിമതിയല്ലേ വാര്‍ത്ത

ബിജെപി അഴിമതിയല്ലേ വാര്‍ത്ത

ബിജെപി നടത്തിയ അഴിമതിയല്ലേ ഇപ്പോഴത്തെ വാര്‍ത്ത. അപ്പോള്‍ അതിനെ കുറിച്ചല്ലേ ചര്‍ച്ച ചെയ്യേണ്ടത് എന്ന് സ്മൃതി പരുത്തിക്കാട് പറയുന്നുണ്ടെങ്കിലും ശോഭ സുരേന്ദ്രന്‍ അതൊന്നും വകവയ്ക്കുന്നില്ല. എല്‍ഡിഎഫിനും യുഡിഎഫിനും എതിരെ ആഞ്ഞടിക്കുകയാണ്.

മാധ്യമ വിചാരണ

മാധ്യമ വിചാരണ

സോളാര്‍ കേസ് ആണെങ്കിലും ലാവലിന്‍ കേസ് ആണെങ്കിലും ഇപി ജയരാജന്റെ കേസ് ആണെങ്കിലും, അതെല്ലാം ഇവിടെ മാധ്യമ വിചാരണയ്ക്ക് വിധേയമായിട്ടുണ്ട് എന്ന് രാജ്‌മോന്‍ഹന്‍ ഉണ്ണിത്താന്‍ ഓര്‍മിപ്പിക്കാന്‍ ശ്രമിക്കുന്നുണ്ട്. പക്ഷേ, അതും വൃഥാവിലായി.

ശോഭ ഒരക്ഷരം മിണ്ടിയിട്ടില്ല

ശോഭ ഒരക്ഷരം മിണ്ടിയിട്ടില്ല

ചാനല്‍ ഫ്‌ലോറില്‍ കിടന്ന് ബഹളം വയ്ക്കുന്ന ശോഭ സുരേന്ദ്രന്‍ ബിജെപി കോര്‍ കമ്മിറ്റി യോഗത്തില്‍ ഒരക്ഷരം പോലും മിണ്ടിയിട്ടില്ലെന്നാണ് അവതാരക സ്മൃതി പരുത്തിക്കാട് ആവര്‍ത്തിച്ച് പറഞ്ഞത്. കോര്‍ കമ്മിറ്റിയില്‍ എംടി രമേശ് പറഞ്ഞ കാര്യങ്ങള്‍ സ്മൃതി ഉദ്ധരിക്കുകയും ചെയ്തു.

എല്ലാം ഭാവനയാണെന്ന്!!!

എല്ലാം ഭാവനയാണെന്ന്!!!

അതെല്ലാം സ്മൃതിയുടേയം മാധ്യമങ്ങളുടേയും ഭാവനയാണ് എന്നായിരുന്നു പിന്നെ ശോഭ സുരേന്ദ്രന്‍. മാതൃഭൂമിയാണ് ഇങ്ങനെ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത് എന്നും പങ്കെടുത്ത താന്‍ പോലും കേള്‍ക്കാത്ത കാര്യങ്ങളാണ് എന്നും ഒക്കെ പറയുന്നുണ്ട്.

എന്ത് അന്വേഷണവും

എന്ത് അന്വേഷണവും

എന്ത് അന്വേഷണവും നേരിടാന്‍ തയ്യാറാണ് എന്നതാണ് പതിവ് പല്ലവി. വിജിലന്‍സ് അല്ലെങ്കില്‍ കേന്ദ്ര ഏജന്‍സി അന്വേഷിക്കട്ടേയെന്നും പറയുന്നുണ്ട്. സിബിഐ അന്വേഷണത്തിന് എന്തുകൊണ്ടാണ് പിണറായി വിജയന്‍ ഉത്തരവിടാത്തത് എന്ന് പോലും ചോദിക്കുന്നുണ്ട്.

രാകേഷിന് അറിയുകയേ ഇല്ല

രാകേഷിന് അറിയുകയേ ഇല്ല

മെഡിക്കല്‍ കോളേജ് കോഴയില്‍ ഉയര്‍ന്ന് കേട്ട രാകേഷ് എന്ന ആള്‍ ബിജെപി നേതാവോ പാര്‍ട്ടി അംഗമോ പോലും അല്ലെന്ന് വാദിക്കുന്നുണ്ട് ശോഭ സുരേന്ദ്രന്‍. എന്നാല്‍ ഇയാള്‍ കുമ്മനത്തിന്റെ അടുത്ത ആളാണ് എന്ന് തനിക്ക് അറിയാമെന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ ഇടയ്ക്ക് പറയുന്നുണ്ട്.

എംബി രാജേഷിനെ വിളിച്ചപ്പോള്‍

എംബി രാജേഷിനെ വിളിച്ചപ്പോള്‍

ഏത് അന്വേഷണവും നേരിടാന്‍ തയ്യാറാണ് എന്ന കാര്യം ബിജെപി പ്രഖ്യാപിച്ച സ്ഥിതിക്ക് അത് സംബന്ധിച്ച അഭിപ്രായം പറയാന്‍ സ്മൃതി പരുത്തിക്കാട് എംബി രാജേഷിനെ ക്ഷണിച്ചു. അതോടെ കാര്യങ്ങള്‍ കൈവിട്ട് പോയി.

മര്യാദ കുറവുള്ള ശോഭ

മര്യാദ കുറവുള്ള ശോഭ

രാജേഷ് സംസാരിച്ച് തുടങ്ങിയപ്പോള്‍ തന്നെ ശോഭ സുരേന്ദ്രന്‍ വീണ്ടും പ്രശ്‌നമുണ്ടാക്കാന്‍ തുടങ്ങി. സംസാരിക്കുമ്പോള്‍ ഇടയില്‍ കയാതിരിക്കാനുള്ള മര്യാദ കാണിക്കണം എന്ന് രാജേഷ്...തനിക്ക് മര്യാദ അല്‍പം കുറവാണെന്ന് ശോഭ!

ഉറഞ്ഞുതുള്ളിയ ശോഭ!

ഉറഞ്ഞുതുള്ളിയ ശോഭ!

ശോഭ സുരേന്ദ്രന്‍ ഉറഞ്ഞ് തുള്ളുകയായിരുന്നു എന്നായി എംബി രാജേഷ്. ഉറഞ്ഞു തുള്ളാന്‍ താന്‍ ഭദ്രകാളിയല്ലെന്ന് ശോഭ സുരേന്ദ്രന്‍. എന്തടിസ്ഥാനത്തിനാണ് ഉറഞ്ഞുതുള്ളി എന്ന പ്രയോഗം നടത്തിയത് എന്നും ശോഭ ചോദിക്കുന്നുണ്ട്.

രാജേഷിന്റെ സര്‍ട്ടിഫിക്കറ്റ്, പരാതി...

രാജേഷിന്റെ സര്‍ട്ടിഫിക്കറ്റ്, പരാതി...

ചര്‍ച്ചകള്‍ക്കിടയില്‍ ശോഭ സുരേന്ദ്രന്‍ നടത്തുന്ന ഇടപെടലുകളെ കുറിച്ച് രാജേഷ് പിന്നേയും വിമര്‍ശിച്ചു. എന്നാല്‍ രാജേഷിന്റെ സര്‍ട്ടിഫിക്കറ്റ് തനിക്ക് വേണ്ട എന്നായി അടുത്തത്. എംബി രാജേഷിന് എപ്പോഴും സംസാരിക്കാന്‍ കൂടുതല്‍ സമയം കിട്ടുന്നതുകൊണ്ടാണ് തനിക്ക് ഇടയ്ക്ക് കയറി പറയേണ്ടി വരുന്നത് എന്നും ശോഭ സുരേന്ദ്രന്‍ ആക്ഷേപിക്കുന്നുണ്ട്.

ദയവായി ഒന്ന് മിണ്ടാതിരിക്കാമോ

ദയവായി ഒന്ന് മിണ്ടാതിരിക്കാമോ

ഏറ്റവും ഒടുവില്‍ സ്മൃതി പരുത്തിക്കാടിന് ശോഭ സുരേന്ദ്രനോട് അഭ്യര്‍ത്ഥിക്കേണ്ടി വന്നു. കുറച്ച് നേരം ഒന്ന് മിണ്ടാതിരിക്കാമോ എന്ന്... എന്നിട്ടും ശോഭ അടങ്ങിയില്ല എന്നതാണ് സത്യം.

വീഡിയോ കാണാം

മാതൃഭൂമി ന്യൂസിന്റെ പ്രൈം ടൈം ഡിബേറ്റില്‍ നടന്ന ചര്‍ച്ചയുടെ ഭാഗം കാണാം.

English summary
BJP Medical College Bribe Controversy: Sobha Surendran in Mathrubhumi News Discussion
Please Wait while comments are loading...