Get Updates
Get notified of breaking news, exclusive insights, and must-see stories!

സാരോപദേശം പറഞ്ഞ് പിണറായി വിജയന്‍ സംസ്ഥാനത്ത് നടപ്പാക്കുന്നത് കണ്ണൂര്‍ മോഡല്‍ ?

തിരുവനന്തപുരം: സാരോപദേശം പറഞ്ഞ് സംസ്ഥാനത്ത് കണ്ണൂര്‍ മോഡല്‍ നടപ്പിലാക്കുകയുമാണ് പിണറായി വിജയന്റെ നൂറ് ദിവസത്തെ ഭരണമെന്ന് ബിജെപി എംഎല്‍എ ഒ രാജഗോപാല്‍. എല്‍ഡിഎഫ് ഭരണത്തെപ്പറ്റിയുള്ള ജനങ്ങളുടെ പ്രതീക്ഷ അസ്ഥാനത്തായി. വികസനത്തിന് സര്‍ക്കാരുമായി സഹകരിക്കാന്‍ തയ്യാറാണ്. എന്നാല്‍ നാട്ടില്‍ ആദ്യം വേണ്ടത് സമാധാനമാണെന്ന് രാജഗോപാല്‍ പറഞ്ഞു.

സമാധാനം ഉള്ള നാട്ടിലെ വികസനം ഉണ്ടാകൂ. പ്രതിയോഗികളെ എല്ലാം അടിച്ചമര്‍ത്തി ഭരിക്കുകയാണ് പിണറായിവിജയന്‍. ഭരണത്തില്‍ അഭിപ്രായ സ്വാതന്ത്ര്യം ഇല്ലാത്തതിനാലാണ് സിപിഐക്ക് പുറത്ത് അഭിപ്രായം പറയേണ്ടിവന്നത്. സംസ്ഥാനത്ത് സെല്‍ഭരണമാണ് നടപ്പിലാക്കി വരുന്നതെന്നും ഒ രാജഗോപാല്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.

O Rajagopal

ഹൈന്ദവ വിശ്വാസങ്ങളെയും ആചാരങ്ങളെയുമൊക്കെ എല്‍ഡിഎഫ് സര്‍ക്കാര്‍ അവഹേളിക്കുകയാമെന്നും അദ്ദേഹം ആരോപിച്ചു. ശബരിമല, നിലവിളക്ക് കത്തിക്കല്‍, ജന്മാഷ്ടമി എന്നിവയെക്കുറിച്ച് അപഹസിച്ച് സംസാരിക്കാന്‍ മന്ത്രിമാര്‍ മത്സരിക്കുകയാണ്. ഭൂരിപക്ഷജനതയുടെ വിശ്വാസങ്ങളെ അധിക്ഷേപിക്കാന്‍ യുഡിഎഫ് സര്‍ക്കാരിനേക്കാള്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ മത്സരിക്കുകയാണെന്നും രാജഗോപാല്‍ കുറ്റപ്പെടുത്തി.

അഴിമതിക്കെതിരെ നിരന്തരം സമരം ചെയ്തവര്‍ സിവില്‍സപ്ലെയിസ് കോര്‍പ്പറേഷനിലെ അഴിമതിയും പാഠപുസ്തകങ്ങള്‍ എത്തിക്കാത്തതിനെക്കുറിച്ചും മറുപടിപറയണം. മദ്യ നയത്തില്‍ ബാര്‍ ലോബികളുമായി പാര്‍ട്ടി ഉണ്ടാക്കിയ രഹസ്യ അജണ്ട നടപ്പിലാക്കുകയാണ്. ജനങ്ങള്‍ക്ക് വേണ്ടിഭരണം നടത്തേണ്ട പിണറായി വിജയന്‍ പാര്‍ട്ടി താല്‍പര്യത്തിനായാണ് ഭരിക്കുന്നതെന്നും രാജഗോപാല്‍ ആരോപിച്ചു.

Read Also: പാക്കിസ്ഥാനിലുമുണ്ട് തുറിച്ച് നോട്ടം; ഋഷിരാജ് സിംഗിന് പാക്കിസ്ഥാനില്‍ നിന്ന് പിന്തുണ !

വണ്‍ഇന്ത്യയിലേക്ക് നിങ്ങള്‍ക്കും വാര്‍ത്തകളും ഫോട്ടോകളും അയയ്ക്കാം. ഉചിതമായവ പ്രസിദ്ധീകരിക്കും. അയയ്‌ക്കേണ്ട വിലാസം [email protected].in

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+