2019ലെ ലോകസഭാതിരഞ്ഞെടുപ്പില്‍ കേരളത്തില്‍ ബിജെപി നിലം തൊടില്ല..! പുതുതന്ത്രങ്ങള്‍ തേടുന്നു..!!

  • By: അനാമിക
Subscribe to Oneindia Malayalam

പാലക്കാട്: കേരളത്തില്‍ ഒരു നിയമസഭാ സീറ്റെങ്കിലും നേടുക എന്ന ബിജെപിയുടെ ദീര്‍ഘകാല സ്വപ്‌നം പൂവണിഞ്ഞത് ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ നേമത്ത് ഒ രാജഗോപാല്‍ വഴിയാണ്. എന്നാലതൊരു രാഷ്ട്രീയ വിജയം എന്നതിലുപരി രാജഗോപാലെന്ന വ്യക്തിയുടെ വിജയമായാണ് പലരും വിലയിരുത്തിയത്. വരുന്ന ലോകസഭാതിരഞ്ഞെടുപ്പില്‍ കേരളത്തില്‍ ലോകസഭാ സീറ്റ് പിടിക്കുകയെന്നതാണ് അടുത്ത പ്രധാന ലക്ഷ്യം. എന്നാല്‍ 2019ല്‍ ബിജെപി കേരളത്തില്‍ നിലം തൊടില്ലെന്നാണ് പാര്‍ട്ടി കോര്‍ കമ്മറ്റി തന്നെ വിലയിരുത്തുന്നത്.

Read Also: അന്തരിച്ച നടന്‍ ഓംപുരിയുടെ പ്രേതം പ്രതികാരത്തിനായി കറങ്ങി നടക്കുന്നു..!! ഞെട്ടിക്കുന്ന വീഡിയോ..!!

Read Also: ഇവർ ആര്‍ത്തവ രക്തദാഹികള്‍..! കറുത്ത കുര്‍ബാന..! ആസ്ട്രല്‍ പ്രൊജക്ഷൻ ഞെട്ടിക്കും..!!

Read Also: ഒരു വര്‍ഷം കുറഞ്ഞത് പത്ത് അബോര്‍ഷന്‍..!! കഴിയുന്നത് സംവിധായകനൊപ്പം..!! അപവാദങ്ങളെക്കുറിച്ച് ഭാവന..!!

മലപ്പുറത്തെ ദയനീയ തോൽവി

മലപ്പുറത്ത് ഏറ്റുവാങ്ങിയ ദയനീയ തോല്‍വിക്ക് പിന്നാലെയാണ് 2019ലെ ലോകസഭാ തിരഞ്ഞെടുപ്പ് സംബന്ധിച്ചും കേരള ബിജെപിയില്‍ ആശങ്കകള്‍ ഉയരുന്നത്. പ്രതീക്ഷിച്ചതിന്റെ പകുതിപോലും വോട്ട് നേടാനാവാതെയാണ് ബിജെപി സ്ഥാനാര്‍ത്ഥി എന്‍ ശ്രീപ്രകാശ് മലപ്പുറപ്പ് തോറ്റമ്പിയത്.

2019ൽ പ്രതീക്ഷയില്ല

മലപ്പുറത്തെ തോല്‍വിയുടെ പശ്ചാത്തലത്തില്‍ വിലയിരുത്തിയാല്‍ 2019ല്‍ കാര്യങ്ങളില്‍ വലിയ മാറ്റമൊന്നും ബിജെപി പ്രതീക്ഷിക്കുന്നില്ല എന്നാണ് കോര്‍കമ്മറ്റിയിലേയും സംസ്ഥാന ഭാരവാഹികളുടെ യോഗത്തിലേയും പൊതുവിലയിരുത്തല്‍. എല്ല്ാ വിമര്‍ശനങ്ങളുടേയും മുന നീളുന്നത് സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന് നേരെയാണ്.

ബിജെപിയിൽ കലാപം

കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ മലപ്പുറത്ത് ബിജെപി ഒറ്റയ്ക്ക് മത്സരിച്ചപ്പോള്‍ പോലും 64, 705 വോട്ടുകള്‍ നേടാനായി. എന്നാല്‍ ഇത്തവണ വെള്ളാപ്പള്ളിയുടെ ബിഡിജെഎസിനൊപ്പം മുന്നണിയായി മത്സരിച്ചപ്പോള്‍ ലഭിച്ചത് 65, 675 വോട്ടുകള്‍ മാത്രം. തുച്ഛമായ ഈ വര്‍ധനവിന്റെ പേരില്‍ പാര്‍ട്ടിയില്‍ കലാപം ഉയര്‍ന്നു കഴിഞ്ഞു.

സ്ഥിതി വ്യത്യസ്തമാവില്ല

ഒഡിഷയില്‍ നടന്ന ദേശീയ നിര്‍വ്വാഹക സമിതി യോഗം 2019ല്‍ കേരളത്തില്‍ ലോകസഭാ സീറ്റ് പിടിക്കണമെന്ന് തീരുമാനമെടുത്തിരുന്നു. എന്നാല്‍ സ്ഥാനാര്‍ത്ഥി നിര്‍ണയവും പ്രചാരണവും മലപ്പുറത്തേത് പോലെയാണെങ്കില്‍ സ്ഥിതി 2019ലും വ്യത്യസ്തമാവില്ലെന്നാണ് വിമര്‍ശനം.

കാരണം വെള്ളാപ്പള്ളി

എന്നാല്‍ തോല്‍വിക്ക് കാരണം വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവനകളാണ് എന്നാണ് കുമ്മനത്തിന്റെ വിശദീകരണം. വെള്ളാപ്പള്ളി എതിരായി പറഞ്ഞതോടെ ബിജെപിക്ക് ലഭിക്കേണ്ട വോട്ടുകള്‍ സിപിഎമ്മിന് പോയെന്നും കുമ്മനം വിശദീകരിക്കുന്നു.

ആത്മവിശ്വാസമുയർത്തി ബിജെപി

ഇക്കഴിഞ്ഞ ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിലും ദില്ലി അടക്കമുള്ളയിടങ്ങളിലെ ഉപതിരഞ്ഞെടുപ്പുകളിലും ഉജ്ജ്വല വിജയം നേടാന്‍ സാധിച്ചത് ബിജെപിയുടെ ആത്മവിശ്വാസം കൂട്ടാന്‍ ഉപകരിച്ചിട്ടുണ്ട്. അതിന്റെ അടിസ്ഥാനത്തില്‍ ബിജെപിയ്ക്ക് സ്വാധീനമില്ലാത്ത സംസ്ഥാനങ്ങള്‍ പിടിച്ചടക്കാനുള്ള പദ്ധതികളും അണിയറയില്‍ തയ്യാറാവുന്നു.

ബെംഗാളും ത്രിപുരയും പിടിക്കാൻ

ഇക്കഴിഞ്ഞ ഉപതിരഞ്ഞെടുപ്പില്‍ സിപിഎമ്മിനെ കടത്തിവെട്ടി പശ്ചിമബംഗാളില്‍ ബിെജപി രണ്ടാമത് എത്തിയിരുന്നു. വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ബെംഗാള്‍ പിടിക്കാന്‍ അമിത് ഷാ വന്‍ പദ്ധതികള്‍ ആസൂത്രണം ചെയ്തു കഴിഞ്ഞു. തൃപുരയുടെ സ്ഥിതിയും വ്യത്യസ്തമല്ല.

വഴങ്ങാതെ കേരളം

എന്നാല്‍ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നും വ്യത്യസ്തമായി വര്‍ഗീയ ആശയങ്ങളോട് പെട്ടെന്ന് സമരസപ്പെടുന്ന മനസ്സല്ല കേരളത്തിന്റേത്. പ്ര്‌ത്യേകിച്ചും ബിജെപിയുടെ ബീഫ് രാഷ്ട്രീയവും മറ്റും കേരളത്തിന് ദഹിക്കുന്നതല്ല. അതാണ് മലപ്പുറം കാണിച്ച് കൊടുത്തതും.

കാത്തിരുന്നു കാണാം

കേരളത്തില്‍ നിലയുറപ്പിക്കുകയെന്നത് ബിെജപിയുടെ അഭിമാനപ്രശ്‌നമാണ്. എന്തുവിലകൊടുത്തും വരുന്ന ലോകസഭാ- നിയമസഭാ തിരഞ്ഞെടുപ്പുകളിലെങ്കിലും നേട്ടമുണ്ടാക്കാന്‍ ബിജെപി ശ്രമിക്കുമെന്നുറപ്പാണ്. അതിന് എന്തൊക്കെ പുതിയ തന്ത്രങ്ങള്‍ അമിത്ഷായുടെ ചാണക്യബുദ്ധിയില്‍ പഇരക്കുമെന്നേ അറിയേണ്ടതുള്ളൂ.

English summary
Severe criticism against Kummanam for the failure of BJP in Malappuram byelection
Please Wait while comments are loading...