ജിഎസ്ടിക്കെതിരെ ജനവികാരം ഇളക്കി വിടുന്നത് ധനമന്ത്രി; ജിഎസ്ടിയുടെ ഏറ്റവും വലിയ ഗുണഭോക്താക്കൾ കേരളം...

  • Posted By: Desk
Subscribe to Oneindia Malayalam

തിരുവനന്തപുരം: ജിഎസ്ടി സംവിധാനത്തിനെതിരേ ജനവികാരം ഇളക്കി വിടാനാണ് ധനമന്ത്രി തോമസ് ഐസക്ക് ശ്രമിക്കുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ. ജിഎസ്ടി നടപ്പാക്കുന്നതിന്റെ ഏറ്റവും വലിയ ഗുണഭോക്താക്കളാകുന്ന ഒരു സംസ്ഥാനം കേരളമായിരിക്കുമെന്നാണ് തോമസ് ഐസക്ക് ആദ്യം നിലപാടെടുത്തത്. ജിഎസ്ടി വരുന്നതോടെ കേരളത്തിന്റെ നികുതി വരുമാനം പത്ത് ശതമാനത്തിൽ നിന്ന് 20 ശതമാനമായി വളരുമെന്നാണ് തോമസ് ഐസക്ക് നേരത്തെ അഭിപ്രായപ്പെട്ടത്. പിന്നെന്തുകൊണ്ടാണ് അദ്ദേഹം ഇപ്പോൾ കാലുമാറുന്നതെന്നും കുമ്മനം രാജശേഖരൻ ചോദിച്ചു.

രാജ്യത്തുടനീളം വിജയകരമായി നടപ്പാക്കിയ ജിഎസ്ടിക്കെതിരെ എല്‍ഡിഎഫ്, യുഡിഎഫ് മുന്നണികള്‍ രംഗത്ത് വരുന്നത് അപഹാസ്യമാണെന്നും അദ്ദേഹം പറഞ്ഞു. ജിഎസ്ടി നടപ്പാക്കിയതിലെ അപാകതകള്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ട് ബിജെപിയുടെ നേതൃത്വത്തില്‍ ധനമന്ത്രി തോമസ് ഐസക്കിന്റെ വീട്ടിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Kummanam Rajasekharan

ജിഎസ്ടി നടപ്പാക്കാനുള്ള ഇച്ഛാശക്തി ധനമന്ത്രിക്ക് ഇല്ല. എന്നാല്‍, അത് മറച്ചുവെച്ച് ഈ നിയമത്തെ കുറ്റപ്പെടുത്തുകയാണ് സര്‍ക്കാരെന്ന് കുമ്മനം പറഞ്ഞു. ശക്തമായ ഒരു നിയമം പ്രാബല്യത്തില്‍ വന്നാലും അത് നടപ്പാക്കാനുള്ള ആര്‍ജവം ഭരണാധികാരികള്‍ക്ക് ഉണ്ടെങ്കില്‍ മാത്രമേ അതിന്റെ ഗുണഫലം ജനങ്ങളിലേക്ക് എത്തിക്കാൻസ കഴിയുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
BJP state president Kummanam Rajasekharan's comments against Thomas Isaac

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്