പിണറായിക്കും കോടിയേരിക്കും മൂന്നാറില്‍ കയ്യേറ്റഭൂമി..!! മണി കാവല്‍ക്കാരൻ..! ഞെട്ടിക്കുന്ന ആരോപണം..!!
മൂന്നാര്‍: മൂന്നാറിലെ അനധികൃത ഭൂമി കയ്യേറ്റവിവാദത്തില്‍ ഗുരുതര ആരോപണങ്ങളുമായി ബിജെപി നേതാവ് ശോഭാ സുരേന്ദ്രന്‍ രംഗത്ത്. മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും എതിരെയാണ് ശോഭ സുരേന്ദ്രന്‍ അത്യന്തം ഗൗരവതരമായ ആരോപണങ്ങള്‍ ഉന്നയിച്ചിരിക്കുന്നത്. മൂന്നാറിലെ കയ്യേറ്റമൊഴിപ്പിക്കലിനെ പിണറായി വിജയനും സിപിഎമ്മും എതിര്‍ക്കുന്നതിന് കാരണമിതെന്നാണ് ബിജെപി ആരോപിക്കുന്നത്.
Read Also: എംഎം മണിയെ നിങ്ങളുടെ വീട്ടിലേക്ക് കൊണ്ടുപോകൂ..!! മൂന്നാറിലെ സ്ത്രീകളെ അപമാനിച്ച് ശോഭ സുരേന്ദ്രൻ..!!
Read Also: ഒരു വര്‍ഷം കുറഞ്ഞത് പത്ത് അബോര്‍ഷന്‍..!! കഴിയുന്നത് സംവിധായകനൊപ്പം..!! അപവാദങ്ങളെക്കുറിച്ച് ഭാവന..!!

മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും മൂന്നാറില്‍ അനധികൃത കയ്യേറ്റഭൂമിയുണ്ടെന്നാണ് ശോഭാ സുരേന്ദ്രന്റെ ആരോപണം. മാത്രമല്ല ഇടുക്കിയിലെ സിപിഎം നേതാവും വൈദ്യുത മന്ത്രിയുമായ എംഎം മണി ഈ ഭൂമിയുടെ കാവല്‍ക്കാരനാണെന്നും ശോഭ സുരേന്ദ്രന്‍ ആരോപിച്ചു.

കോടിയേരിക്കും പിണറായിക്കും ബിനാമി പേരുകളില്‍ മൂന്നാറില്‍ അനധികൃത ഭൂമിയുണ്ട്. ഈ വമ്പന്മാരുടെ കാവല്‍ക്കാരനാണ് എംഎം മണി. മണിയുടെ തുറന്നുപറച്ചിലുകളെ പിണറായി ഭയക്കുന്നു. അതിനാലാണ് മണിയെ തൊട്ടാല്‍ പിണറായിക്ക് പൊള്ളുന്നതെന്നും ശോഭ സുരേന്ദ്രന്‍ ആരോപിച്ചു.

മൂന്നാറിലെ കയ്യേറ്റമൊഴിപ്പിക്കലിനെതിരെയും പാപ്പാത്തിച്ചോലയിലെ അനധികൃത ഭൂമിയിലെ കുരിശ് നീക്കം ചെയ്തതിനെതിരെയും ഏറ്റവും അധികം രംഗത്ത് വന്നത് സിപിഎം നേതാക്കളായിരുന്നു. സിപിഎം നേതാക്കള്‍ക്കടക്കം ഇടുക്കിയില്‍ അനധികൃത ഭൂമിയുണ്ടെന്ന് നേരത്തെ തന്നെ ആരോപണം ഉയര്‍ന്നിരുന്നു.

എംഎം മണിയുടെ ബന്ധുവിന് ഇടുക്കിയില്‍ അനധികൃത ഭൂമിയുണ്ടെന്ന് ആദ്യ മൂന്നാര്‍ ദൗത്യം നയിച്ച സുരേഷ് കുമാര്‍ നേരത്തെ ആരോപിച്ചിരുന്നു. എന്നാല്‍ ഇതാദ്യമായാണ് പിണറായി വിജയന്റേയും കോടിയേരി ബാലകൃഷ്ണന്റേയും പേരുകള്‍ ഇത്തരത്തില്‍ ഉയര്‍ന്നു കേള്‍ക്കുന്നത്.

റിപ്പോര്‍ട്ടര്‍ ചാനല്‍ പരിപാടിക്കിടെയുള്ള ശോഭാ സുരേന്ദ്രന്റെ പരാമര്‍ശങ്ങള്‍ക്കെതിരെ കടുത്ത പ്രതിഷേധമാണ് ഉയര്‍ന്നുവന്നത്. വിഷയത്തില്‍ നിങ്ങളെന്തിനാണ് സമരത്തിന് വന്നതെന്ന ചോദ്യത്തിന് ഇടുക്കി മാര്‍ക്‌സിസ്റ്റുകാര്‍ക്ക് പട്ടയം കിട്ടിയതാണോ എന്നായിരുന്നു മറുചോദ്യം

പൊമ്പിളൈ ഒരുമൈ സമരക്കാരായ സ്ത്രീകള്‍ പുരുഷന്മാരെക്കൂട്ടി അങ്ങോട്ടുകയറിപ്പോയത് എന്ത് പണിക്കായിരുന്നു എന്നാണ് മണി പറഞ്ഞതെന്ന് ശോഭ സുരേന്ദ്രന്‍ പറഞ്ഞു. ഇത്തരമൊരു പരാമര്‍ശം ഒരു മന്ത്രിയും രാഷ്ട്രീയക്കാരനും നടത്താന്‍ പാടില്ലാത്തതാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

പരിപാടിയില്‍ എംഎം മണിയെ ന്യായീകരിച്ച് സംസാരിച്ച തോട്ടം തൊഴിലാളികളായ സ്ത്രീകളെ ശോഭാ സുരേന്ദ്രന്‍ അപമാനിച്ചു സംസാരിക്കുകയുണ്ടായി. നിങ്ങള്‍ക്ക് അയാള്‍ അത്ര വലിയവനാണെങ്കില്‍ നിങ്ങളുടെ വീടുകളിലേക്ക് അയാളെ കൊണ്ടുപോകൂ എന്നായിരുന്നു ശോഭാ സുരേന്ദ്രന്റെ വാക്കുകള്‍. എംഎം മണിയുടെ കരണം അടിച്ചു പൊളിക്കുമെന്നും ശോഭാ സുരേന്ദ്രന്‍ ഭീഷണി മുഴക്കി.

അമ്മമാരെ പറഞ്ഞ മണിയുടെ കരണമടിച്ച് പൊളിക്കാന്‍ ധൈര്യമുള്ള അമ്മമാര്‍ കേരളത്തിലുണ്ടെന്നും ശോഭ സുരേന്ദ്രന്‍ പറഞ്ഞു. മൂന്നാറിലെ സമരഭൂമിയിലേക്ക് ധൈര്യമുണ്ടെങ്കില്‍ കടന്നുവരാനും എംഎം മണിയെ ശോഭ സുരേന്ദ്രന്‍ വെല്ലുവിളിച്ചു. മണിയെ ചങ്ങലയ്ക്കിട്ട് മണിച്ചിത്രത്താഴിട്ട് പൂട്ടുമെന്നും ശോഭ പറഞ്ഞു. ഇടുക്കി വിട്ട് എംഎം മണി ഇനി പുറത്തിറങ്ങി നടക്കില്ലെന്നും ശോഭാ സുരേന്ദ്രന്‍ ഭീഷണി മുഴക്കി.

എംഎം മണിയുടെ പരാമര്‍ശം പൊമ്പിളൈ ഒരുമൈ സമരക്കാര്‍ക്ക് എതിരെയുള്ളത് മാത്രമല്ല, എല്ലാ സ്ത്രീകള്‍ക്കെതിരെയും ഉള്ളതാണെന്നും ശോഭ സുരേന്ദ്രന്‍ പറഞ്ഞു. മദയാനയെപ്പോലെ മണി മോദിയെ ആക്ഷേപിച്ചപ്പോള്‍ മറുപടി പറയാതിരുന്നത് ആ സംസ്‌ക്കാരം അല്ലാത്തതിനാലാണെന്നും ബിജെപി നേതാവ് പറഞ്ഞു.

കഴിഞ്ഞ ദിവസവും എംഎം മണിക്കെതിരെ ശോഭ സുരേന്ദ്രന്‍ രൂക്ഷമായ ഭാഷയില്‍ പ്രതികരിച്ചിരുന്നു. അശ്ലീല പരാമര്‍ശം നടത്തിയ എംഎം മണി സ്ത്രീകളുടെ തല്ലുകൊള്ളുമെന്ന് നേരത്തെയും ശോഭ സുരേന്ദ്രന്‍ പറഞ്ഞിരുന്നു. പൊമ്പിളൈ ഒരുമ സമരത്തിന് പിന്തുണയുമായി ബിജെപി വനിതാ നേതാക്കളും മൂന്നാറില്‍ സമരത്തിലാണ്.












Click it and Unblock the Notifications