ബിജെപിയുടെ സെക്രട്ടേറിയറ്റ് ഉപരോധം തുടങ്ങി
തിരുവന്തപുരം : യു.ഡി.എഫ്. സര്‍ക്കാരിന്റെ അഴിമതി ഭരണത്തിനെതിരെ ബി.ജെ.പി. സെക്രട്ടേറിയറ്റിന് മുന്നില്‍ നടത്തുന്ന രാപകല്‍ ഉപരോധം തിങ്കളാഴ്ച വൈകീട്ടോടെ തുടങ്ങി. വൈകീട്ട് അഞ്ചുമുതല്‍ പ്രവര്‍ത്തകര്‍ സെക്രട്ടേറിയറ്റിലേക്ക് എത്തിത്തുടങ്ങി. ഏഴ് മണിക്ക് നേതാക്കള്‍ എത്തിയതോടെ സമരഗേറ്റ് ഉപരോധിക്കാന്‍ തുടങ്ങി
ചൊവ്വാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ ബി.ജെ.പി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷാ ഉപരോധസമരം ഔപചാരികമായി ഉദ്ഘാടനം ചെയ്യും. ചൊവ്വാഴ്ച രാവിലെ മുതല്‍ കന്റോന്‍മെന്റ് ഗേറ്റ് ഒഴികെയുള്ള മുഴുവന്‍ ഗേറ്റുകളും സമരക്കാര്‍ ഉപരോധിക്കും.

മുതിര്‍ന്ന ബി.ജെ.പി നേതാവ് ഒ. രാജഗോപാല്‍, ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് വി. മുരളീധരന്‍, പി.കെ. കൃഷ്ണദാസ്, കെ. സുരേന്ദ്രന്‍,എം.ടി. രമേശ്, ശോഭാ സുരേന്ദ്രന്‍, എന്നിവര്‍ ചൊവ്വാഴ്ച വൈകീട്ട് സെക്രട്ടേറിയറ്റിന് മുന്നിലെത്തിയിരുന്നു
ഉപരോധസമരം നടക്കുന്നതിനാല്‍ ചൊവ്വാഴ്ച നഗരത്തില്‍ ഗതാഗതനിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. തലസ്ഥാന ജില്ല കൂടാതെ സംസ്ഥാനത്തെ വിവിധ ഭാഗങ്ങളില്‍ നിന്നും പ്രവര്‍ത്തകര്‍ നഗരത്തിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്. 50,000 ത്തോളം പേര്‍ സമരത്തില്‍ പങ്കെടുക്കുമെന്ന് ബി.ജെ. പി. നേതാക്കള്‍ അറിയിച്ചു.












Click it and Unblock the Notifications