Get Updates
Get notified of breaking news, exclusive insights, and must-see stories!

കെഎസ്ഇബിയുടെ കടബാധ്യത ജനങ്ങളുടെ തലയിൽ കെട്ടിവെക്കാനാണ് സർക്കാർ ശ്രമിക്കുന്നത്: കെ സുരേന്ദ്രൻ

തിരുവനന്തപുരം: മൂന്നാം തവണയും ചാർജ് വർധിപ്പിച്ച് പിണറായി സർക്കാർ ജനങ്ങളുടെ ക്ഷമ പരീക്ഷിക്കുകയാണെന്ന് ബി ജെ പി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ കെ എസ് ഇ ബിയുടെ കടബാധ്യത ജനങ്ങളുടെ തലയിൽ കെട്ടിവെക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും സപരേന്ദ്രൻ പറഞ്ഞു.

40000 കോടിയിലധികം രൂപയുടെ ബാധ്യതയാണ് ഇടത് - വലത് മുന്നണികൾ കെ എസ് ഇ ബിക്ക് വരുത്തിവെച്ചത് എന്നും വൻകിടക്കാരിൽ നിന്ന് നികുതി പിരിച്ചെടുക്കുന്നതിൽ വീഴ്ച വരുത്തുന്ന സർക്കാർ പാവങ്ങളെ കൊള്ളയിടിക്കുകയാണ് എന്നും കേരളത്തിന്റെ പേരിൽ വലിയ ധൂർത്ത് നടത്തുന്നവർ വൈദ്യുതി ചാർജ് വർധിപ്പിക്കുന്നത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും അദ്ദേഹം പറഞ്ഞു.

k

കഴിഞ്ഞ ബജറ്റിൽ മാത്രം 5000 കോടിയുടെ അധികഭാരം ജനങ്ങളുടെ മേൽ അടിച്ചേൽപ്പിച്ച സംസ്ഥാന സർക്കാരാണ് മാസാമാസം എല്ലാത്തിനും വില കൂട്ടുന്നത്. പിണറായി ഭരണത്തിൽ പൊറുതിമുട്ടിയ ജനങ്ങൾ ലോക്സഭാ തിരഞ്ഞെടുപ്പിൽ ശക്തമായി പ്രതികരിക്കും എന്ന് ഉറപ്പാണെന്നും അദ്ദേഹം പറഞ്ഞു.

കെ എസ് ഇ ബി ഉൾപ്പെടെ സംസ്ഥാനത്തെ എല്ലാ സർക്കാർ സ്ഥാപനങ്ങലും പൂട്ടിപോകുന്ന സഹാചര്യം ആണ് ഉള്ളത് എന്നും കെ സുരേന്ദ്രൻ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+