• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

കുമ്മനവും സുരേന്ദ്രനും ഇല്ലേ?; ബിജെപി അധ്യക്ഷനായി പുതിയൊരു പേര് പരിഗണനയില്‍, 'ബി രാധാകൃഷ്ണ മേനോന്‍'

തിരുവനന്തപുരം: കേരളത്തിലെ പാര്‍ട്ടി അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍പിള്ള മിസോറാമിലും തമിഴ്നാട്ടിലെ തമിഴിസൈ സൗന്ദര്‍രാജന്‍ തെലങ്കാനയിലും ഗവര്‍ണ്ണര്‍മാരായി പോയതോടെ ഇരു സംസ്ഥാനങ്ങളിലും ബിജെപിക്ക് നേതൃത്വം ഇല്ലാതായിട്ട് ഒരു മാസത്തിലേറെയായി. രണ്ടിടത്തേക്കും പുതിയ അധ്യക്ഷന്‍മാരെ നിയമിക്കുന്നതിനായി പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷായുടെ നേതൃത്വത്തില്‍ ദില്ലിയില്‍ ചര്‍ച്ചകള്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്.

എച്ച് രാജയെ ചുറ്റിപ്പറ്റിയാണ് തമിഴ്നാട്ടിലെ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യപ്പെടുന്നത്. അതേസമയം കേരളത്തില്‍ നിന്ന് കെ സുരേന്ദ്രന്‍, ശോഭാ സുരേന്ദ്രന്‍, കുമ്മനം രാജശേഖരന്‍ എന്നിവരുടെ പേരുകള്‍ക്കായിരുന്നു ഇതുവരെ ചര്‍ച്ചകളില്‍ മുന്‍തൂക്കമുണ്ടായിരുന്നത്. എന്നാല്‍ അപ്രതീക്ഷിതമായി മറ്റൊരു പേരും ഇപ്പോള്‍ ചര്‍ച്ചയിലേക്ക് കടന്ന് വന്നിരിക്കുകയാണ്. വിശദാംശങ്ങള്‍ ഇങ്ങനെ..

പാര്‍ലമെന്‍റ് സമ്മേളനത്തിന് ശേഷം

പാര്‍ലമെന്‍റ് സമ്മേളനത്തിന് ശേഷം

ഡിസംബര്‍ പതിമൂന്നിന് പാര്‍ലമെന്‍റ് സമ്മേളനം അവസാനിച്ച ശേഷം പതിനഞ്ചോടെ പുതിയ സംസ്ഥാന അധ്യക്ഷന്‍മാരെ പ്രഖ്യാപിക്കുമെന്നാണ് വിവരം. കേന്ദ്ര നേതൃത്വത്തിന് താല്‍പര്യമുള്ളതിനാല്‍ കെ സുരേന്ദ്രന്‍ അധ്യക്ഷനായേക്കുമെന്നായിരുന്നു നേരത്തെയുള്ള സൂചന.

സുരേന്ദ്രന്‍റെ അനുകൂല ഘടകം

സുരേന്ദ്രന്‍റെ അനുകൂല ഘടകം

സംസ്ഥാന അധ്യക്ഷന്‍മാരുടെ പ്രായപരിധി 55 ന് മുകളില്‍ ആയിരിക്കിരുതെന്ന നിര്‍ദ്ദേശം കേന്ദ്ര നേതൃത്വത്തിനുള്ളതും കെ സുരേന്ദ്രന് അനുകൂല ഘടകമായി കണ്ടു. എന്നാല്‍ സുരേന്ദ്രനെതിരേയുള്ള ചരട് വലികളും പാര്‍ട്ടിയില്‍ സജീവമാണ്. വി മുരളീധരന്‍ കേന്ദ്രമന്ത്രിയായതിനാല്‍ സംസ്ഥാന അധ്യക്ഷപദം തങ്ങള്‍ക്ക് വേണമെന്ന നിലപാടിലാണ് കൃഷ്ണദാസ് പക്ഷം.

വനിത വേണോ

വനിത വേണോ

വനിതാ നേതാവിനെ അധ്യക്ഷ സ്ഥാനത്തേ പരിഗണിക്കുകയാണെങ്കില്‍ നറുക്ക് വീഴുക ശോഭാ സുരേന്ദ്രനാണ്. അധ്യക്ഷ പദത്തില്‍ ഒരു വനിത എത്തുന്നത് കേരളത്തിലെ പാര്‍ട്ടിക്ക് ഗുണം ചെയ്യുമെന്ന വിലയിരുത്തലാണ് ശോഭാ സുരേന്ദ്രന് അനുകൂലമായിട്ടുള്ളത്. നിലവില്‍ ഒരു സംസ്ഥാനത്തും പാര്‍ട്ടി അധ്യക്ഷ സ്ഥാനത്ത് വനിതകള്‍ ഇല്ല എന്നതും ദേശീയ നേതൃത്വം പരിഗണനാ വിഷയമാണ്.

ലോക്സഭാ തിരഞ്ഞെടുപ്പില്‍

ലോക്സഭാ തിരഞ്ഞെടുപ്പില്‍

ലോക്സഭാ തിരഞ്ഞെടുപ്പില്‍ ശോഭാ സുരേന്ദ്രന് തിളക്കമാര്‍ന്ന പ്രകടനം കാഴ്ച്ച വെക്കാന്‍ കഴിഞ്ഞുവെന്നതും അവരുടെ അനുകൂല ഘടകമാണ്. കഴിഞ്ഞ തവണ ബിജെപി സ്ഥാനാര്‍ത്ഥി ആറ്റിങ്ങല്‍ മണ്ഡലത്തില്‍ നേടിയത് 90528 വോട്ടായിരുന്നു. എന്നാല്‍ ഇത്തവണ അത് രണ്ട് ലക്ഷത്തി മുപ്പതിനായിരത്തോളമായി ഉയര്‍ത്താന്‍ ശോഭാ സുരേന്ദ്രന് സാധിച്ചിരുന്നു.

ദേശീയ സഹകണ്‍വീനര്‍

ദേശീയ സഹകണ്‍വീനര്‍

പാര്‍ട്ടിയുടെ അംഗത്വപ്രചാരണത്തിനുള്ള അഞ്ച് ദേശീയ സഹകണ്‍വീനര്‍മാരില്‍ ഒരാളാണ് ശോഭാസുരേന്ദ്രന്‍. ഈ പദവിയിലുള്ള കേരളത്തില്‍ നിന്നുള്ള അംഗവും. മാസങ്ങളായി ദേശീയ തലത്തില്‍ പ്രവര്‍ത്തിക്കുന്നതിനാല്‍ ദേശീയ നേതൃത്വവുമായി നല്ല ബന്ധവും ശോഭാ സുരേന്ദ്രനുണ്ട്.

താല്‍പര്യം

താല്‍പര്യം

ശോഭാ സുരേന്ദ്രനെ അധ്യക്ഷ പദവിയില്‍ എത്തിക്കുന്നതില്‍ സ്ഥാനമൊഴിഞ്ഞ പ്രസിഡന്‍റ് ശ്രീധരന്‍ പിള്ളയ്ക്കും താല്‍പര്യം ഉണ്ടെന്നാണ് സൂചന. ശബരിമ യുവതീ പ്രവേശനമുള്‍പ്പടേയുള്ള സംഭവങ്ങള്‍ സംസ്ഥാനത്ത് വീണ്ടും സജീവമാകാനിരിക്കുന്നതിനാല്‍ അധ്യക്ഷ പദവിയില്‍ ഒരു വനിത വരുന്നത് ഗുണകരമാകും എന്ന വലിയിരുത്തലും പാര്‍ട്ടിയിലെ വലിയൊരു വിഭാഗത്തിനുണ്ട്

ആര്‍എസ്എസിന്‍റെ പിന്തു​ണ

ആര്‍എസ്എസിന്‍റെ പിന്തു​ണ

അതേസമയം, ആര്‍എസ്എസിന്‍റെ പിന്തു​ണ കുമ്മനം രാജശേഖരനാണെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ലോക്സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ കുമ്മനം മിസോറാം ഗവര്‍ണ്ണര്‍ സ്ഥാനം രാജിവെച്ചത് ആര്‍എസ്എസ് നിര്‍ദ്ദേശത്തെ തുടര്‍ന്ന് കൂടിയായിരുന്നു. ഈ സാഹചര്യത്തില്‍ അദ്ദേഹത്തിന് അര്‍ഹതപ്പെട്ട സ്ഥാനം നല്‍കണമെന്ന അഭിപ്രായമാണ് ആര്‍എസ്എസിനുള്ളത്.

ബി രാധാകൃഷ്ണ മേനോന്‍

ബി രാധാകൃഷ്ണ മേനോന്‍

ഈ പേരുകള്‍ക്ക് പുറമെ മുന്‍ സംസ്ഥാന സെക്രട്ടറിയും വക്താവുമായി ബി രാധാകൃഷ്ണ മേനോന്‍റെ പേരും സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്ക് ബിജെപി കേന്ദ്ര നേതൃത്വം പരിഗണിക്കുന്നുവെന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ദില്ലിയിലെ ചില കേന്ദ്രങ്ങളില്‍ നിന്നുള്ള പിന്തുണയും സമുദായവും സ്വദേശവും മേനോന് ഗുണം ചെയ്യുമെന്നാണ് മനോരമ റിപ്പോര്‍ട്ട് ചെയ്യുന്നത്.

എന്‍എസ്എസിനെ പാട്ടിലാക്കാന്‍

എന്‍എസ്എസിനെ പാട്ടിലാക്കാന്‍

എന്‍എസ്എസ് ആസ്ഥാനം സ്ഥിതി ചെയ്യുന്ന ചങ്ങനാശേരിയിലാണ് മേനോന്‍റെ വീട്. രാധാകൃഷ്ണ മേനോന്‍ സംസ്ഥാന അധ്യക്ഷ പദവിയിലെത്തിയാല്‍ എന്‍എസ്എസുമായി നല്ല ബന്ധം സ്ഥാപിക്കാന്‍ കഴിയുമെന്നാണ് ബിജെപി പ്രതീക്ഷ. നിലവില്‍ യുഡിഎഫ് അനുകൂല നിലപാട് സ്വീകരിക്കുന്ന എന്‍എസ്എസിനെ നിയമസഭാ തിരഞ്ഞെടുപ്പ് ഘട്ടത്തിലെങ്കിലും തങ്ങള്‍ക്ക് ഒപ്പം കൊണ്ടുവരണമെന്നാണ് ബിജെപിയുടെ ആഗ്രഹം.

കോട്ടയത്തെ ബന്ധങ്ങള്‍

കോട്ടയത്തെ ബന്ധങ്ങള്‍

കേരള കോണ്‍ഗ്രസ് ഗ്രൂപ്പുകളുമായുള്ള ബന്ധവും രാധാകൃഷ്ണ മേനോന് അനുകൂല ഘടകമാണ്. കേരള കോണ്‍ഗ്രസില്‍ ഏതെങ്കിലും ഒരു പ്രബല വിഭാഗത്തെ എന്‍ഡിഎയില്‍ നിര്‍ത്തണമെന്നത് ബിജെപിയുടെ ദീര്‍ഘനാളായുള്ള ആഗ്രഹമാണ്. അത്തരം നീക്കങ്ങളില്‍ നിര്‍ണ്ണായകമായ പങ്ക് വഹിക്കാനുള്ള ബന്ധം കോട്ടയത്ത് മോനോന് ഉണ്ടെന്ന് കരുതുന്നവര്‍ ബിജെപിയിലുണ്ട്.

ജില്ല പ്രസിഡന്‍റ്

ജില്ല പ്രസിഡന്‍റ്

1995 ലും 99 ലും ബിജെപി ജില്ലാ പ്രസിഡന്‍റായിരുന്ന രാധാകൃഷ്ണ മേനോന്‍ യുവമോര്‍ച്ച ജില്ല പ്രസിഡന്‍റ്, സെക്രട്ടറി എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. കോട്ടയം മണ്ഡലത്തില്‍ നിന്ന് ലോക്സഭയിലേക്കും മത്സരിച്ചിട്ടുള്ള മേനോന്‍ നിലവില്‍ കൊച്ചിന്‍ ഷിപ്യാര്‍ഡിന്‍റെ പാര്‍ട്ട് ടൈം ഡയറക്ടറാണ്.

സമവായം

സമവായം

ഗ്രൂപ്പുകള്‍ തമ്മിലുള്ള തര്‍ക്കം ശക്തമായാല്‍ സമവായം എന്ന നിലയില്‍ രാധാകൃഷ്ണ മേനോന്‍റെ പേര് അധ്യക്ഷസ്ഥാനത്തേക്ക് പരിഗണിക്കപ്പെട്ടേക്കാമെന്ന് തന്നെയാണ് സൂചന. പുതിയ സംസ്ഥാന അധ്യക്ഷനെ നിയമിക്കുന്നതിന് പിന്നാലെ നിലവിലുള്ള ബിജെപി ജില്ലാ പ്രസിഡന്‍റുമാര്‍, സംസ്ഥാന ഭാരവാഹികള്‍ എന്നിവരില്‍ പകുതി പേരേയും മാറ്റാനും സാധ്യതയുണ്ട്.

പാര്‍ട്ടി ദേശീയ കൗണ്‍സിലില്‍

പാര്‍ട്ടി ദേശീയ കൗണ്‍സിലില്‍

ജനുവരി ആദ്യം നടക്കുന്ന പാര്‍ട്ടി ദേശീയ കൗണ്‍സിലില്‍ ബിജെപി അമിത് ഷാ ദേശീയ അധ്യക്ഷ സ്ഥാനം ഒഴിയും. ഇതോടെ നിലവിലെ വര്‍ക്കിങ് പ്രസിഡന്‍റ് ജെപി നദ്ദ ദേശീയ അധ്യക്ഷനായി സ്ഥാനമേല്‍ക്കും. ഇതിന് മുന്നോടിയായിട്ടാകും കേരളം ഉള്‍പ്പടേയുള്ള സംസ്ഥാനങ്ങളിലെ ഭാരവാഹികളെ പ്രഖ്യാപിക്കുക.

വാട്ട്സ്ആപ്പ് ഗ്രൂപ്പുകളില്‍ നിന്നും കശ്മീരികളുടെ കൂട്ട അപ്രത്യക്ഷമാകല്‍; വിശദീകരണവുമായി കമ്പനി

'ഞാന്‍ അധികം ഉള്ളി കഴിക്കാറില്ല, വില ഉയരുന്നത് ബാധിച്ചിട്ടില്ല'; വിചിത്ര പ്രതികരണവുമായി മന്ത്രി

രാഹുല്‍ ഗാന്ധി വീണ്ടും കോണ്‍ഗ്രസ് അധ്യക്ഷനാകും? സോണിയ രാജിവെയ്ക്കും? ജനവരി 15 ന് ശേഷം?

English summary
bjp state president list; b radhakrishna menon also considered
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X