അബ്ദുള്ളക്കുട്ടിയെ ഇരുകൈയ്യും നീട്ടി സ്വീകരിക്കാനൊരുങ്ങി ബിജെപി, സ്വാഗതമോതി പിള്ള!!
തിരുവനന്തപുരം: എപി അബ്ദുള്ളക്കുട്ടിക്ക് സ്വാഗതമോദി ബിജെപി സംസ്ഥാന പ്രസിഡന്റ് പിഎസ് ശ്രീധരൻ പിള്ള. നരേന്ദ്ര മോദിയുടെ ലോക്സഭാ തിരഞ്ഞെടുപ്പു വിജയത്തെ പുകഴ്ത്തിയതിന് കോണ്‍ഗ്രസില്‍ നിന്നു പുറത്താക്കപ്പെട്ട എപി അബ്ദുള്ളക്കുട്ടി ബിജെപിയിലേക്ക് ചേക്കേറുമെന്ന് തന്നെയാണ് പുറത്ത് വരുന്ന അഭ്യൂഹങ്ങൾ.
അബ്ദുല്ലക്കുട്ടി ചില നേതാക്കളുമായി സംസാരിച്ചിരുന്നു. വികസനം അഗീകരിക്കുന്നവരെ ഉൾക്കൊള്ളുമെന്നു ശ്രീധരൻപിള്ള വ്യക്തമാക്കി. എപി അബ്ദുള്ളക്കുട്ടി ദില്ലിയില്‍ മോദിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ദല്‍ഹി ബി.ജെ.പി ആസ്ഥാനത്ത് അബ്ദുള്ളക്കുട്ടിയ്ക്ക് പാര്‍ട്ടി അംഗത്വം നല്‍കിയേക്കുമെന്നാണ് സൂചന.
കഴിഞ്ഞ ദിവസം ദുബായ് സബീല്‍ പാര്‍ക്കീല്‍ യോഗാ ദിന പരിപാടിയില്‍ നരേന്ദ്രമോദിയുടെ ടീഷര്‍ട്ട് അണിഞ്ഞ് അബ്ദുള്ളക്കുട്ടി എത്തിയിരുന്നു. ബിജെപിയില്‍ ചേരാന്‍ മോദി തന്നോട് ആവശ്യപ്പെട്ടെന്ന് അബ്ദുള്ളക്കുട്ടി പറഞ്ഞു. കര്‍ണാടകയില്‍ കോണ്‍ഗ്രസുമായി ഉടക്കി നില്‍ക്കുന്ന ആര്‍ റോഷന്‍ ബെയ്ഗ് ബിജെപിയില്‍ ചേരുകയാണെങ്കില്‍ ഒപ്പം ചേരാനാണ് അബ്ദുള്ളക്കുട്ടിയുടെ ആലോചനയെന്നാണ് അറിയുന്നത്.