കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സംസ്ഥാനത്ത് ഹര്‍ത്താല്‍ പൂര്‍ണം,ജനജീവിതം സ്തംഭിച്ചു

  • By Sruthi K M
Google Oneindia Malayalam News

തിരുവനന്തപുരം: ബാര്‍ കോഴ ആരോപണത്തില്‍ മന്ത്രി കെഎം മാണിയുടെ രാജി ആവശ്യപ്പെട്ട് ബിജെപി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ പൂര്‍ണം. ഹര്‍ത്താലില്‍ ഇതുവരെ അനിഷ്ട സംഭവങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. എന്നാല്‍ ഹര്‍ത്താല്‍ പൊതു ജീവിതത്തെ സാരമായി ബാധിച്ചു. രണ്ട് ദിവസത്തെ അവധിക്ക് ശേഷം ഉണ്ടായ ഹര്‍ത്താല്‍ ആയതുകൊണ്ടുതന്നെ ജനങ്ങള്‍ ഏറെ ബുദ്ധിമുട്ടി എന്നു തന്നെ പറയാം.

സര്‍ക്കാര്‍ ഓഫീസുകളിലും ബാങ്കുകളിലുമെല്ലാം ജീവനക്കാര്‍ കുറവായിരുന്നു. ഇന്‍ഫോപാര്‍ക്ക് അടക്കമുള്ള സ്ഥാപനങ്ങളെയും ഹര്‍ത്താല്‍ ബാധിച്ചു. സ്വകാര്യ ഇരുചക്ര വാഹനങ്ങള്‍ മാത്രമാണ് നിരത്തുകളില്‍ ഇറങ്ങിയത്. റെയില്‍ മാര്‍ഗം എത്തിയ യാത്രക്കാരാണ് ഏറെ ബുദ്ധിമുട്ടിയത്. ചിലയിടങ്ങളില്‍ പോലീസ് വാഹനത്തില്‍ യാത്രക്കാരെ എത്തിച്ചു. കടകമ്പോളങ്ങളെല്ലാം അടഞ്ഞു കിടക്കുകയാണ്. കെഎം മാണി രാജിവെക്കണമെന്നാവശ്യപ്പെട്ട് ബിജെപി പ്രവര്‍ത്തകര്‍ സെക്രട്ടറിയേറ്റ് മാര്‍ച്ചും നടത്തി.

ഹര്‍ത്താല്‍ പൂര്‍ണം

ഹര്‍ത്താല്‍ പൂര്‍ണം

മന്ത്രി കെഎം മാണി രാജിവെക്കണമെന്നാവശ്യപ്പെട്ട് ബിജെപി പ്രവര്‍ത്തകര്‍ സെക്രട്ടേറിയറ്റ് മാര്‍ച്ച് നടത്തി.

ജനജീവിതം പൂര്‍ണമായി സ്തംഭിച്ചു

ജനജീവിതം പൂര്‍ണമായി സ്തംഭിച്ചു

രണ്ട് ദിവസത്തെ അവധിക്ക് ശേഷമുണ്ടായ ഹര്‍ത്താല്‍ പൊതുജനത്തെ സാരമായി ബാധിച്ചു. എന്നാല്‍ ഹര്‍ത്താല്‍ പൊതുവെ സമാധാനപരമായിരുന്നു.

കെഎസ്ആര്‍ടിസി ബസുകളും നിരത്തില്‍ ഇറങ്ങിയില്ല

കെഎസ്ആര്‍ടിസി ബസുകളും നിരത്തില്‍ ഇറങ്ങിയില്ല

കെഎസ്ആര്‍ടിസി ബസുകളും പൂര്‍ണമായും സര്‍വ്വീസ് നിര്‍ത്തിവെച്ചതോടെ ജനങ്ങള്‍ വലഞ്ഞു

ഇരുചക്രവാഹനങ്ങള്‍ ഓടി

ഇരുചക്രവാഹനങ്ങള്‍ ഓടി

പ്രധാന കേന്ദ്രങ്ങളിലെല്ലാം സ്വകാര്യ ഇരുചക്ര വാഹനങ്ങള്‍ മാത്രമാണ് ഓടിയത്.

യാത്രക്കാര്‍ വലഞ്ഞു

യാത്രക്കാര്‍ വലഞ്ഞു

റെയില്‍ മാര്‍ഗം എത്തിയ യാത്രക്കാരാണ് ഏറ്റവും കൂടുതല്‍ ബുദ്ധിമുട്ടിയത്. യാത്രക്കാര്‍ സ്‌റ്റേഷനില്‍ തന്നെ ഇരിക്കുകയാണ് ചെയ്തത്.

പോലീസ് സേവനം

പോലീസ് സേവനം

ചിലയിടങ്ങളില്‍ യാത്രക്കാര്‍ക്ക് പോലീസ് ജനസേവനത്തിനായി വാഹനം എത്തിച്ചിരുന്നു. ഇതര സംസ്ഥാന തൊഴിലാളികളെയും രോഗികളെയുമാണ് ഹര്‍ത്താല്‍ സാരമായി ബാധിച്ചത്.

നഗരങ്ങള്‍ ശാന്തം

നഗരങ്ങള്‍ ശാന്തം

നഗരങ്ങളിലെല്ലാം പൊതുവെ തിരക്ക് കുറവായിരുന്നു. സര്‍ക്കാര്‍ ഓഫീസുകളിലും ബാങ്കുകളിലും ഹാജര്‍ നില കുറവായിരുന്നു.

English summary
The state wide strike by BJP demanding resignation of minister KM Mani
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X