കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരളത്തില്‍ ബിജെപിക്ക് 2 എംപിമാര്‍! തൃശ്ശൂരില്‍ അപ്രതീക്ഷിത ട്വിസ്റ്റ്!! ബിജെപി റിപ്പോര്‍ട്ട്

  • By
Google Oneindia Malayalam News

Recommended Video

cmsvideo
കേരളത്തില്‍ ബിജെപിക്ക് 2 എംപിമാര്‍ | Feature Video | Oneindia Malayalam

ശബരിമല വിഷയത്തിന്‍റെ ചുവട് പിടിച്ച് കേരളത്തില്‍ താമര വിരിയുമെന്ന പ്രതീക്ഷയിലാണ് ബിജെപി. പുറത്തുവന്ന സര്‍വ്വേകളില്‍ പലതിലും ശബരിമല ഇത്തവണ കേരളത്തില്‍ ബിജെപിയെ തുണയ്ക്കുമെന്നും പ്രവചിച്ചിരുന്നു. മുന്‍പെങ്ങും ഇല്ലാത്ത വിധം സംസ്ഥാനത്ത് ഇത്തവണ പോളിങ്ങ് ഉയര്‍ന്നതും തങ്ങള്‍ക്ക് അനുകൂലമാണെന്നാണ് ബിജെപി അവകാശപ്പെടുന്നത്.

<strong>മോദിയുടെ ഭീഷണിക്ക് ദീദിയുടെ മറുപണി.. ബിജെപിയുടെ സ്ഥാനാര്‍ത്ഥിയെ തന്നെ ചൂണ്ടി മമത?</strong>മോദിയുടെ ഭീഷണിക്ക് ദീദിയുടെ മറുപണി.. ബിജെപിയുടെ സ്ഥാനാര്‍ത്ഥിയെ തന്നെ ചൂണ്ടി മമത?

ന്യൂനപക്ഷ ഏകീകരണം വോട്ടെടുപ്പിന് പിന്നാലെ സംസ്ഥാനത്ത് ബിജെപിക്കെതിരെ ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ ഏകീകരണം ഉണ്ടായെന്ന് ആര്‍എസ്എസ് റിപ്പോര്‍ട്ട് പുറത്തുവിട്ടിരുന്നു. അതേസമയം കേരളത്തില്‍ ഇത്തവണ രണ്ട് സീറ്റില്‍ വിജയം ഉറപ്പിച്ചിരിക്കുകയാണ് ബിജെപി. ബിജെപിയുടെ ഭാരവാഹി യോഗത്തിന് മുന്‍പാണ് പാര്‍ട്ടിയുടെ റിപ്പോര്‍ട്ട് പുറത്തുവന്നത്. വിശദാംശങ്ങളിലേക്ക്

 ഭിന്നിച്ചില്ല

ഭിന്നിച്ചില്ല

ബിജെപിക്ക് ലഭിക്കേണ്ട വോട്ടുകള്‍ ഭിന്നിച്ചില്ലെന്നും അതേസമയം ന്യൂനപക്ഷ വോട്ടുകളുടെ ഏകീകരണം സംസ്ഥാനത്ത് ഉണ്ടായെന്നുമായിരുന്നു ആര്‍എസ്എസിന്‍റെ റിപ്പോര്‍ട്ട്. സമാനമായ റിപ്പോര്‍ട്ടാണ് ബിജെപിയില്‍ നിന്നും ഉയര്‍ന്നിരിക്കുന്നത്.

 താമര വിരിയും

താമര വിരിയും

സംസ്ഥാനത്ത് താമര വിരിയുമെന്ന് ഉറപ്പിച്ചിരിക്കുകയാണ് ബിജെപി. പത്തനംതിട്ടയിലും തിരുവനന്തപുരത്തും കൂറ്റന്‍ വിജയം നേടാനാകുമെന്നാണ് ബിജെപി കണക്ക് കൂട്ടുന്നത്. കുമ്മനം രാജശേഖരന്‍ 20,000 വോട്ടിന്‍റെ ഭൂരിപക്ഷത്തില്‍ ജയിക്കുമെന്ന് ആര്‍എസ്എസും കണക്കാക്കുന്നുണ്ട്.

 രണ്ട് മണ്ഡലങ്ങള്‍

രണ്ട് മണ്ഡലങ്ങള്‍

തിരുവനന്തപുരത്ത് ന്യൂനപക്ഷ വോട്ടുകള്‍ ബിജെപിക്ക് കിട്ടിയിട്ടില്ലെന്ന് തന്നെയാണ് പാര്‍ട്ടി കണക്കാക്കുന്നത്. അതേസമയം ഈ വോട്ടുകള്‍ എല്‍ഡിഎഫിനും യുഡിഎഫിനും ഇടയില്‍ ഭിന്നിച്ച് പോയിട്ടുണ്ടെന്ന വിലയിരുത്തലും ഉണ്ട്.

 കുമ്മനത്തിന്‍റെ വിജയം

കുമ്മനത്തിന്‍റെ വിജയം

ബിജെപി വോട്ടുകള്‍ ഭിന്നിച്ചില്ലെന്നും അതേസമയം ബിജെപിക്കെതിരായി പോള്‍ ചെയ്ത വോട്ടുകള്‍ ഭിന്നിച്ചെന്നതും കുമ്മനത്തിന്‍റെ വിജയത്തിന് സഹായിക്കും എന്നാണ് ആര്‍എസ്എസ് വിലയിരുത്തിയത്.

 അട്ടിമറി സാധ്യത

അട്ടിമറി സാധ്യത

തൃശ്ശൂരില്‍ അട്ടിമറി സാധ്യതയാണ് ബിജെപി കണക്കാക്കുന്നത്. സ്ഥാനാര്‍ത്ഥിയെ നിശ്ചയിക്കുന്നതില്‍ കാലതാമസം ഉണ്ടായെങ്കിലും മണ്ഡലത്തില്‍ സുരേഷ് ഗോപിയുടെ വ്യക്തിപ്രഭാവം ഗുണം ചെയ്തെന്ന് ബിജെപി വിലയിരുത്തിയിരുന്നു.

 മുന്നേറി

മുന്നേറി

തിരഞ്ഞെടുപ്പ് പ്രചരണങ്ങളില്‍ ഉള്‍പ്പെടെ സുരേഷ് ഗോപി മുന്നേറിയെന്നാണ് ബിജെപി കരുതുന്നത്. അതുകൊണ്ട് തന്നെ ഒരു അട്ടിമറിയാണ് സുരേഷ് ഗോപിയിലൂടെ ബിജെപി പ്രതീക്ഷിക്കുന്നത്.

 മൂന്ന് ലക്ഷം

മൂന്ന് ലക്ഷം

ഇവിടെ മൂന്ന് ലക്ഷം വോട്ടുകള്‍ വരെ സുരേഷ് ഗോപിക്ക് നേടാന്‍ കഴിയുമെന്നാണ് പാര്‍ട്ടി വിലയിരുത്തുന്നത്. മണ്ഡലത്തില്‍ സുരേഷ് ഗോപി രണ്ടാം സ്ഥാനത്ത് എത്തുമെന്ന് ബിജെപി കരുതുന്നുണ്ടെങ്കിലും അട്ടിമറിക്കുള്ള സാധ്യതയും തള്ളിക്കളയുന്നില്ല.

 ആര്‍എസ്എസും

ആര്‍എസ്എസും

സുരേഷ് ഗോപി ജയിക്കില്ലെന്ന് തന്നെയാണ് ആര്‍എസ്എസും വിലയിരുത്തുന്നത്. പക്ഷേ ഉയര്‍ന്ന വോട്ട് നേടുമെന്നും ആര്‍എസ്എസ് പ്രതീക്ഷിക്കുന്നു. എല്‍ഡിഎഫ്, യുഡിഎഫ് മുന്നണികള്‍ തൃശൂരില്‍ ഒപ്പത്തിനൊപ്പമാണെന്നും ആര്‍എസ്എസ്
വിലയിരുത്തുന്നത്.

 രണ്ടാം സ്ഥാനത്ത്

രണ്ടാം സ്ഥാനത്ത്

പാലക്കാടും രണ്ടാം സ്ഥാനമാണ് ബിജെപി കണക്കാക്കുന്നുത്. അതേസമയം വടക്കന്‍ കേരളത്തില്‍ കാര്യമായ ചലനങ്ങള്‍ ഉണ്ടാക്കാന്‍ കഴിയില്ലെന്ന വിലയിരുത്തല്‍ ഉണ്ട്. അതേസമയം മറ്റിടങ്ങളില്‍ ഇത്തവണ ബിജെപിയുടെ വോട്ടുകള്‍ ഉയര്‍ന്നേക്കും.

 വടക്കന്‍ കേരളം

വടക്കന്‍ കേരളം

വടകരയില്‍ വോട്ട് ചോര്‍ച്ച ഉണ്ടായെന്നാണ് പാര്‍ലമെന്‍റ് കമ്മിറ്റി നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നത്. പാര്‍ട്ടി വോട്ടുകളില്‍ വടകരയില്‍ കുറവ് വന്നേക്കില്ല.

 പി ജയരാജനെതിരെ

പി ജയരാജനെതിരെ

എന്നാല്‍ ബിജെപി അനുകൂല വോട്ടുകള്‍ പി ജയരാജനെതിരെ ചെയ്യാന്‍ സാധ്യത ഉണ്ടെന്നാണ് പാര്‍ട്ടിയില്‍ ചര്‍ച്ചയായത്. കോഴിക്കോട് ബിജെപി വോട്ട് മറിക്കല്‍ ആരോപണം നേരിടുന്നുണ്ട്.

 നാളെ യോഗം

നാളെ യോഗം

എന്നാല്‍ ഇവിടെ വോട്ട് കൂടുമെന്നാണ് ബിജെപി ജില്ലാ കമ്മിറ്റിയുടെ അവകാശവാദം. കൊച്ചിയില്‍ നാളെ ചേരുന്ന ബിജെപി ഭാരവാഹി യോഗത്തില്‍ മണ്ഡലാടിസ്ഥാനത്തിലുള്ള റിപ്പോര്‍ട്ടുകള്‍ ചര്‍ച്ച ചെയ്യും.

<strong>വാരണാസിയിലെ 'മോദിയുടെ റാലിക്ക് ആളെ എത്തിച്ചത് പണം കൊടുത്ത്, റിപ്പോര്‍ട്ട് പുറത്ത്</strong>വാരണാസിയിലെ 'മോദിയുടെ റാലിക്ക് ആളെ എത്തിച്ചത് പണം കൊടുത്ത്, റിപ്പോര്‍ട്ട് പുറത്ത്

<strong>'മോദിയും ഹിറ്റ്ലറും ഭായി ഭായി'.. ട്രോളുമായി ദിവ്യ സ്പന്ദന.. വ്യാജ ചിത്രമെന്ന് ആക്ഷേപം, മറുപണി</strong>'മോദിയും ഹിറ്റ്ലറും ഭായി ഭായി'.. ട്രോളുമായി ദിവ്യ സ്പന്ദന.. വ്യാജ ചിത്രമെന്ന് ആക്ഷേപം, മറുപണി

English summary
bjp will win two seats , says bjp report
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X