കേരളത്തില്‍ ബിജെപി കരകയറില്ല: സംസ്ഥാനത്ത് പാർട്ടിക്ക് ഒരു സാധ്യതയുമില്ലെന്ന് 67 ശതമാനം പേർ
രാജ്യത്തെ മറ്റ് പല സംസ്ഥാനങ്ങളിലും വിജയക്കൊടി പാറിച്ചെങ്കിലും ബി ജെ പിക്ക് പ്രതീക്ഷിച്ച മുന്നേറ്റം കാഴ്ചവെക്കാനാവാതെ പോവുന്ന സംസ്ഥാനമാണ് കേരളം. 2016 ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ നേമത്ത് വിജയിച്ചുകൊണ്ട് കേരള നിയമസഭയില്‍ ആദ്യമായി അക്കൌണ്ട് തുറന്ന ബി ജെ പി പ്രതീക്ഷ വെച്ച് പുലർത്തിയിരുന്നെങ്കിലും 2021 ലെ തിരഞ്ഞെടുപ്പില്‍ നേമവും നഷ്ടപ്പെട്ട് വീണ്ടും സംപൂജ്യരായി.
2024 ല്‍ രാജ്യം മറ്റൊരു പൊതുതിരഞ്ഞെടുപ്പിലേക്ക് കടക്കുമ്പോള്‍ സംസ്ഥാനത്ത് അഞ്ചോളം മണ്ഡലങ്ങളിലാണ് ബി ജെ പി പ്രതീക്ഷ വെച്ച് പുലർത്തുന്നത്. എന്നാല്‍ ബി ജെ പിക്ക് കേരള രാഷ്ട്രീയത്തില്‍ ഇപ്പോഴും വലിയ സാധ്യതയില്ലെന്നാണ് മലയാളികളില്‍ ഭൂരിപക്ഷവും അഭിപ്രായപ്പെടുന്നത്.

2022 അവസാനിക്കാറാവുമ്പോള്‍ വിവിധ വിഷയങ്ങളില്‍ ചോദ്യം ഉയർത്തിക്കൊണ്ട് മാതൃഭൂമി ന്യൂസ് നടത്തിയ സർവ്വേയില്‍ ബി ജെ പിയുടെ സാധ്യതകള്‍ സംബന്ധിച്ച ചോദ്യവും ഉള്‍പ്പെടുത്തിയിരുന്നു. ബി ജെ പിക്ക് കേരളത്തില്‍ സാധ്യതയുണ്ടോ എന്നായിരുന്നു മാതൃഭൂമിയുടെ ചോദ്യം. സർവ്വേയില്‍ പങ്കെടുത്ത ബഹുഭൂരിപക്ഷം പേരും ഇതിന് ഉത്തരമായി നല്‍കിയത് ബി ജെ പിക്ക് ഒരു സാധ്യതയും ഇല്ലെന്ന മറുപടിയായിരുന്നു നല്‍കിയത്.

33 ശതമാനം പേർ മാത്രമാണ് കേരളത്തില്‍ ബി ജെ പിക്ക് സാധ്യതകളുണ്ടെന്ന് അഭിപ്രായപ്പെട്ടത്. എന്നാല്‍ മറുവശത്ത് 67 ശതമാനം പേർ ബി ജെപിക്ക് സാധ്യതയില്ലെന്ന നിലപാടുകാരായിരുന്നു. അതേസമയം, കെ റെയില്‍ കേരളത്തിന് വേണ്ടോയെന്ന് ചോദ്യത്തിന് സർക്കാറിന് ബഹുഭൂരിപക്ഷത്തിന്റെ പിന്തുണ ലഭിക്കുന്നില്ല എന്നുള്ളത് ശ്രദ്ധേയമാണ്. 42 ശതമാനം പേർ വേണമെന്ന നിലപാട് സ്വീകരിച്ചപ്പോള്‍ 58 ശതമാനമാണ് വേണ്ട എന്ന് അഭിപ്രായപ്പെട്ടത്.

രാഹുല്‍ ഗാന്ധി നയിച്ച ഭാരത് ജോഡോ യാത്ര കോണ്‍ഗ്രസിന് ഗുണം ചെയ്യുമോ എന്നുള്ളതും സർവ്വേയില്‍ ചോദ്യമായി വന്നിരുന്നു. 54 ശതമാനം പേർ യാത്ര ദേശീയതലത്തില്‍ കോണ്‍ഗ്രസിന് ഗുണം ചെയ്യുമെന്ന് അഭിപ്രായപ്പെട്ടപ്പോള്‍ 46 ശതമാനമാണ് ഗുണം ചെയ്യില്ലെന്ന് വിശ്വസിക്കുന്നവർ. അതേസമയം യുഡിഎഫ് നേതൃത്വത്തിലേക്ക് ശശി തരൂർ വരണോയെന്ന ചോദ്യത്തിന് വലിയ പിന്തുണയാണ് തിരുവനന്തപുരം എംപിക്ക് ലഭിക്കുന്നത്.
Hair Care: തൈര് മുടിയുടെ ശക്തി മരുന്ന്: മുടിക്ക് വളർച്ചയും തിളക്കവും മാത്രമല്ല, താരനും അകറ്റും

സർവ്വേയില്‍ പങ്കെടുത്ത 68 ശതമാനം പേരും യു ഡി എഫ് നേതൃത്വത്തിലേക്ക് വരണമെന്ന് അഭിപ്രായപ്പെടുന്നവരാണ്. 32 ശതമാനം പേർ മാത്രമാണ് ഇതിന് വിരുദ്ധമായ അഭിപ്രായം പങ്കുവെച്ചിട്ടുള്ളത്. എന്നാല്‍ കോണ്‍ഗ്രസ് നേതൃത്വം കെ സുധാകരനും വിഡി സതീശനും കീഴില്‍ മികച്ചതായോയെന്ന ചോദ്യത്തിന് 55 ശതമാനം പേരും ഇല്ലെന്നുള്ള മറുപടിയാണ് നല്‍കിയത്. 45 ശതമാനും മികച്ചതായി എന്ന് അഭിപ്രായപ്പെട്ടു.

അതേസമയം, കേരളത്തിലെ ഏറ്റവും ജനസമ്മിതിയുള്ള നേതാവ് ആര് എന്ന ചോദ്യത്തില്‍ എതിരാളികളെ ബഹുദൂരം പിന്നിലാക്കി മുഖ്യമന്ത്രി പിണറായി വിജയന് മുന്നിട്ട് നിന്നു. സർവ്വേയില്‍ പങ്കെടുത്ത 48.5 ശതമാനം പേരാണ് പിണറായി വിജയനെ പിന്തുണച്ചിരുക്കുന്നത്. പട്ടികയില്‍ രണ്ടാം സ്ഥാനത്തുള്ളത് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയാണ് എന്നതാണ് ശ്രദ്ധേയം. 17.07 ശതമാനത്തിന്റെ പിന്തുണയാണ് അദ്ദേഹത്തിനുള്ളത്. മൂന്നാമതുള്ളതും മറ്റൊരു മുന്‍ മുഖ്യമന്ത്രിയായ വിഎസ് അച്യുതാനന്ദനാണ്. 8.55 ശതമാനം ആളുകള്‍ വിഎസ് ആണ് ഇപ്പോഴും ജനപ്രിയന് എന്ന് അഭിപ്രായപ്പെടുന്നത്
-
വിവരക്കേട് കൂവുന്നവരോട് യാഥാര്‍ഥ്യം പറയുന്നു; ട്വന്റി20 ബിജെപിയില്‍ ലയിച്ചതല്ലെന്ന് അഖില്‍ മാരാര്‍ -
ക്രിസ്ത്യൻസ് ‘ഔട്ട് ഓഫ് റീച്ച്’;അച്ഛൻ-മകൻ കോംബോ ബിജെപിയെ അസ്വസ്ഥമാക്കുമ്പോൾ... -
'കോർ ഹിന്ദുവിനെ വിട്ട് ബിജെപി ക്രിസ്ത്യൻ ഔട്ട് റീച്ചിനായി പോയിട്ട് എന്തായി';വിമർശിച്ച് സെൻകുമാർ -
നാളെ മുതല്‍ പവര്‍ഫുള്‍ രാജയോഗം... വെറുതെയിരുന്നാലും പണം കുമിഞ്ഞുകൂടും! ഈ രാശിക്കാരാണോ? -
"പൊതുവേദിയിൽ വച്ച് ജഗതി രഞ്ജിനിയെ ക്രൂരമായി അപമാനിച്ചു, ഇടവേള സമയത്ത് അവർ പൊട്ടിക്കരഞ്ഞു" -
''മഞ്ജുവിനെ ഫോൺ വിളിച്ചാൽ ദിലീപിന്റെ വീട്ടുകാർ എടുക്കും, എന്നിട്ടേ കൊടുക്കൂ, ജയിലിൽ ഇട്ടത് പോലെ ജീവിതം'' ! -
കാത്തിരിപ്പ് വിഫലം; ചിക്കമംഗളൂരിൽ കാണാതായ ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തി -
2013 ന് ശേഷമുള്ള ഏറ്റവും വലിയ ഇടിവില്‍ സ്വര്‍ണം... ഒറ്റയടിക്ക് 13% ഇടിഞ്ഞെന്ന് ഗോള്‍ഡ് കൗണ്‍സില്‍ -
കേരളത്തിൽ രണ്ടിടത്ത് താമര വിരിഞ്ഞുവെന്ന് ബിജെപി; 10 ഇടത്ത് അട്ടിമറി സാധ്യത? നൂറിൽ ഉറച്ച് യുഡിഎഫും -
കേരളത്തില്‍ യുഡിഎഫ് തരംഗം; 102 സീറ്റ് വരെ കിട്ടിയേക്കും, ബിജെപിക്ക് എസ്ഐആര്‍ പാര, റാഷിദ് പറയുന്നു -
'സഭ എന്ത് വൃത്തികേടാണ് കാണിക്കുന്നത്? ബോധവും വിവരവും ഇല്ലാത്തവർ, ഞാൻ 20,000 വോട്ടിന് ജയിക്കും'; പിസി ജോർജ് -
സ്വര്‍ണവില വീണ്ടും കയറി; ഇനി ഈ ആഭരണം മാത്രമാകും ശരണം, ഇന്നത്തെ പവന് വില












Click it and Unblock the Notifications