ബിജെപി പ്രവര്‍ത്തകന്‍ കുത്തേറ്റ് മരിച്ചു: തൃശ്ശൂര്‍ ജില്ലയില്‍ തിങ്കളാഴ്ച ഹര്‍ത്താല്‍

  • By: Akshay
Subscribe to Oneindia Malayalam

തൃശ്ശൂര്‍: തൃശ്ശൂരില്‍ ബിജെപി പ്രവര്‍ത്തകന്‍ കുത്തേറ്റ് മരിച്ചു. കോകുളങ്ങര ക്ഷേത്രോത്സവത്തിനിടെ ഉണ്ടായ സംഘര്‍ഷത്തിനിടെയാണ് യുവാവിന് കുത്തേറ്റത്. മുക്കാട്ടുകര സ്വദേശി കോറാടന്‍ വീട്ടില്‍ നിര്‍മ്മല്‍(20) ആണ് കുത്തേറ്റ് മരിച്ചത്.

ബിജെപി പ്രവര്‍ത്തകന്റെ മരണത്തെ തുടര്‍ന്ന് തിങ്കളാഴ്ച തൃശ്ശൂര്‍ ജില്ലയില്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. കൊലപാതകത്തിന് പിന്നില്‍ സിപിഎം പ്രവര്‍ത്തകരാണെന്ന് ബിജെപി ആരോപിച്ചു. മറ്റൊരു ബിജെപി പ്രവര്‍ത്തകന്‍ മിഥുന്‍ പുക്കേറ്റ് ചികിത്സയിലാണ്. വൈകിട്ട് ആറ് വരെയാണ് ഹര്‍ത്താല്‍.

Harthal

കൊലപാതകം നടന്ന മുക്കാട്ടുകരയില്‍ ഏറെനാളായി സിപിഎം - ബിജെപി അസ്വാരസ്യം നിലനിന്നിരുന്നു.തിങ്കളാഴ്ച പുലര്‍ച്ചെയാണ് ബിജെപി നേതൃത്വം ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്. അപ്രതീക്ഷിത ഹര്‍ത്താല്‍ ജനജീവിതത്തെ സാരമായി ബാധിക്കും.

English summary
BJP worker hacked to death in Thrissur
Please Wait while comments are loading...