പയ്യന്നൂരില്‍ ബിജെപി പ്രവര്‍ത്തകന്‍ വെട്ടേറ്റ് മരിച്ചു; കണ്ണൂരില്‍ ശനിയാഴ്ച ബിജെപി ഹര്‍ത്താല്‍

  • By: Akshay
Subscribe to Oneindia Malayalam

പയ്യന്നൂര്‍: പയ്യന്നൂരില്‍ ബിജെപി പ്രവര്‍ത്തകന്‍ വെട്ടേറ്റ് മരിച്ചു. കക്കംപാറ സ്വദേശി ബിജുവാണ് മരിച്ചത്. പയ്യന്നൂരിലെ സിപിഎം പ്രവര്‍ത്തകന്‍ ധന്‍രാജ് വധക്കേസിലെ പ്രതിയാണ് ബിജു.

പയ്യന്നൂര്‍ പഴയങ്ങാടിയിലെ പാലക്കോട് പാലത്തിന് സമീപം വൈകിട്ട് നാല് മണിക്കാണ് വെട്ടേറ്റത്. ആര്‍എസ്എസ് കക്കംപാറ മണ്ഡല്‍ കാര്യവാഹക് ആണ് ബിജു. പയ്യന്നൂര്‍ ധന്‍രാജ് വധക്കേസിലെ 12-ാം പ്രതിയാണ് അദ്ദേഹം.

Murder

ബൈക്കില്‍ പോവുകയായിരുന്ന ബിജുവിനെ ഇന്നോവ കാറിലെത്തിയ സംഘം ഇടിച്ചിട്ട ശേഷംവെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. പുരുഷോത്തമന്‍-നാരായണി ദമ്പതികളുടെ മകനാണ്. കണ്ണൂരിലും മാഹിയിലും ശനിയാഴ്ച ബിജെപി ഹര്‍ത്താല്‍ പ്രഖ്യാപിച്ചു.

English summary
BJP worker murderd in Payannur
Please Wait while comments are loading...