പശുക്കളുമായി പോയ വാഹനം ബിജെപിക്കാര്‍ തടഞ്ഞു; ആറുപേര്‍ക്കെതിരെ കേസ്

  • Posted By:
Subscribe to Oneindia Malayalam

പത്തനംതിട്ട: കേന്ദ്ര സര്‍ക്കാരിന്റെ കന്നുകാലി വില്‍പന നിയന്ത്രണത്തിന്റെ പശ്ചാത്തലത്തില്‍ നിയമം കൈയ്യിലെടുക്കാന്‍ ശ്രമിച്ച ബിജെപി പ്രവര്‍ത്തകര്‍ക്കെതിരെ കേസ്. പശുക്കളെ കയറ്റിയ വാഹനം പത്തനംതിട്ടയിലെ മല്ലപ്പള്ളിയില്‍ ബിജെപി പ്രവര്‍ത്തകര്‍ തടയുകയായിരുന്നു. വീടുകളില്‍നിന്നും വാങ്ങിയ പശുക്കളെ ചങ്ങനാശേരിക്കടുത്തു തെങ്ങണയിലേക്കു കൊണ്ടുപോകവെയാണ് താലൂക്ക് ആശുപത്രിക്കു സമീപം തടഞ്ഞത്.

വാഹനം തടഞ്ഞ് ബിജെപിക്കാര്‍ പ്രശ്‌നമുണ്ടാക്കിയതോടെ പോലീസ് സ്ഥലത്തെത്തി. എഴുമറ്റൂരില്‍ വീടുകളില്‍നിന്നു വാങ്ങിയ പശുക്കളാണിതെന്നു ഉടമകള്‍ വ്യക്തമാക്കി. ഇതോടെ വാഹനം തടഞ്ഞതിനു കണ്ടാലറിയാവുന്ന ആറു ബിജെപി പ്രവര്‍ത്തകര്‍ക്കെതിരേ കേസെടുത്തു. പോലീസ് കസ്റ്റഡിയിലെടുത്ത വാഹനം പിന്നീട് വിട്ടയച്ചു.

cows

കന്നുകാലികളുടെ വില്‍പനയ്ക്കു നിയന്ത്രണമേര്‍പ്പെടുത്തിയശേഷം രാജ്യമെങ്ങും ബിജെപിക്കാര്‍ പശുക്കടത്ത് തടയുന്നത് പതിവായിരുന്നു. കേരളത്തില്‍ ഇത്തരം സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നില്ല. സംസ്ഥാനത്ത് കോണ്‍ഗ്രസും സിപിഎമ്മും കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനത്തിനെതിരെ ബീഫ് ഫെസ്റ്റ് ഉള്‍പ്പെടെയുള്ളവ നടത്തി പ്രതിഷേധിക്കുകയും ചെയ്തിരുന്നു.

English summary
BJP workers turn vigilantes in Kerala, stop vehicle carrying cows
Please Wait while comments are loading...