തലസ്ഥാനത്ത് കറുത്ത അണ്ണാനെ കണ്ടെത്തി; രാജ്യത്തിനകത്തും പുറത്തും നടത്തിയ പഠനങ്ങൾക്കൊടുവിൽ സ്ഥിരീകരണം
തിരുവനന്തപുരം: തിരുവനന്തപുരത്ത് കറുത്ത അണ്ണാനെ കണ്ടെത്തി. ബ്ലാക് സ്വീക്റൽ എന്ന് ഇംഗ്ലീഷിൽ വിളിപ്പേരുള്ള അണ്ണാനെയാണ് കണ്ടെത്തിയത്. ശ്രീകാര്യം കിഴങ്ങുവിള ഗവേഷണ കേന്ദ്രത്തിൽ ലഭിച്ച അണ്ണാന് മൂന്നുമാസത്തോളമാണ് പ്രായം. ദീർഘനാളത്തെ പഠനത്തിന് ശേഷമാണ് മൂന്ന് പ്രഗത്ഭരുടെ നേതൃത്വത്തിലുള്ള സംഘം കറുത്ത അണ്ണാനാണെന്ന് സ്ഥിരീകരിച്ചത്.
സാധാരണയായി ചാരനിറത്തിലും വെള്ള നിറത്തിലുമാണ് അണ്ണാനുകൾ കാണപ്പെടുന്നത്.ഇത്തരത്തിലുള്ളവയ്ക്ക് ജനിതകമാറ്റം സംഭവിക്കാറുണ്ട്.അങ്ങനെയാണ്, ജനിതക ശ്രേണീകരണം സംഭവിച്ചാണ് കറുത്ത അണ്ണാനുകളാകുന്നത്.

'ഹനാബുലസ് പാരമാം ലീൻ' എന്നാണ് ഇവയുടെ ശാസ്ത്രീയനാമം. മെലനോകാർട്ടിൻ - വൺ റിസപ്പ്റ്റർ ജീനിലുണ്ടായ വ്യതിയാനമാണ് ജനിതകമാറ്റത്തിന് കാരണമായതെന്ന് വിഗ്ദധർ അഭിപ്രായപ്പെടുന്നു.ഇത് സംബന്ധിച്ച് കഴിഞ്ഞ ദിവസം പുറത്തിറക്കിയ ലേഖനത്തിൽ ഗവേഷണ പ്രബന്ധവും പ്രസിദ്ധീകരിച്ചിട്ടുണ്ട്.
അള്‍ട്രാ ഗ്ലാമറസ് ലുക്കില്‍ നടി പ്രയാഗ മാര്‍ട്ടിന്‍; ഹോട്ടായിട്ടുണ്ടെന്ന് ആരാധകര്‍
ഡോ. അച്യുത് ശങ്കർ എസ് നായർ, ഡോ. ഉമ്മൻ വി ഉമ്മൻ, ഡോ.ആർ ദിലീപ് കുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് കറുത്ത അണ്ണാനാണെന്ന് സ്ഥിരീകരിച്ചത്.രാജ്യത്തിനകത്തും വിദേശത്തും നടത്തിയ പഠനങ്ങൾക്കൊടുവിലാണ് ജനിതക ശ്രേണീകരണം വന്ന ജീവിയാണെന്ന് കണ്ടെത്തുന്നത്.
ഡോ. അച്യുത് ശങ്കർ എസ് നായർ പ്രഭാഷകനും,കേരള സർവ്വകലാശാല കാര്യവട്ടം ക്യാമ്പസിലെ ബയോഇൻഫർമാറ്റിക്സ് വിഭാഗം മേധാവിയാണ്.ജൈവ വൈവിധ്യ ബോർഡ് മുൻ ചെയർമാനാണ് ഡോ. ഉമ്മൻ വി ഉമ്മൻ. പ്രശസ്ത സംരംഭകനും ശാസ്ത്രജ്ഞനുമാണ് ആർ ദിലീപ് കുമാർ.
സാരിയിലും ഹോട്ട് ലുക്കിലും തിളങ്ങി പാര്‍വ്വതി അരുണ്‍; പുതിയ ചിത്രങ്ങള്‍ വൈറല്‍












Click it and Unblock the Notifications