വടകരയില്‍ വന്‍ കുഴല്‍പണ വേട്ട 13 ലക്ഷം രൂപയുമായി മധ്യവയസ്‌കന്‍ പിടിയില്‍

  • Posted By: sreejith kk
Subscribe to Oneindia Malayalam

വടകര : ഒരു ചെറിയ ഇടവേളക്ക് ശേഷം വടകരയില്‍ വന്‍ കുഴല്‍പണ വേട്ട .13 ലക്ഷം രൂപയുമായി മധ്യവയസ്‌കന്‍ പിടിയില്‍. വടകര നഗരത്തിലും പരിസര പ്രദേശങ്ങളിലും വിതരണത്തിനായി എത്തിച്ച 13 ലക്ഷംരൂപയുടെ കുഴല്‍പണവുമായി ഒരാള്‍ അറസ്റ്റില്‍. കോഴിക്കോട് ബേപ്പൂര്‍
അരക്കിണര്‍ സ്വദേശി കുളത്തുംമാരത്ത് മുഹമ്മദ് ഹനീഫ(51)നെയാണ് വടകര
ഡിവൈഎസ്പി ടിപി പ്രേമരാജന്റെ നേതൃത്വത്തിലുള്ള ഷാഡോ പൊലീസ് അറസ്റ്റ്
ചെയ്തത്. വ്യാഴാഴ്ച രാത്രി വടകര പഴയബസ് സ്റ്റാന്‍ഡ് പരിസരത്ത് നിന്നാണ്
ഇയാളെ പണവുമായി പൊലീസ് പിടികൂടിയത്.

 blackmoney

ശരീരത്തില്‍ ഒളിപ്പിച്ചനിലയിലായിരുന്നു പണം. പണം വിതരണം ചെയ്യാനുള്ളവരുടെ ലിസ്റ്റും, മൊബൈല്‍ഫോണും പൊലീസ് കസ്റ്റഡിയിലെടുത്തു. വടകര ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ്മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ എന്‍ഫോഴ്‌സ്‌മെന്റിന്കൈമാറി. വില്ല്യപ്പള്ളി നാദാപുരം ഭാഗങ്ങൾ കേന്ദ്രീകരിച്ച് കുഴൽപ്പണ വിതരണത്തിന് വൻ മാഫിയകൾ തന്നെ പ്രവർത്തിക്കുന്നുണ്ട്. ഗൾഫ് രാജ്യങ്ങളിൽ നിന്ന് കോടികണ്ക്കിന് രൂപയാണ് നികുതി അടക്കാതെ ഇത്തരം അനധികൃത മാർഗങ്ങളിലൂടെ കേരളത്തിലേക്ക് ഒഴുകുന്നത്.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
black money found in vadakara. 13 lakh rupees caught from man

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്