ശ്രീനിവാസന്റെ ആ രഹസ്യം മുകേഷ് പരസ്യമായി പറഞ്ഞു! ഇനി ആരും കരിഓയിൽ ഒഴിച്ച് വികൃതമാക്കരുത്....

  • Posted By: ഡെന്നീസ്
Subscribe to Oneindia Malayalam

കണ്ണൂർ: നടൻ ശ്രീനിവാസന്റെ വീടിന് നേരെ കരിഓയിൽ ഒഴിച്ച സംഭവത്തിനെതിരെ നടനും എംഎൽഎയുമായ മുകേഷ്. ഒരു കലാകാരനോടും ഇങ്ങനെ ചെയ്യരുതെന്നും കലാകാരന്‍ സമൂഹത്തിന് വേണ്ടി ജീവിക്കുന്നവനാണെന്നുമാണ് അദ്ദേഹം പറഞ്ഞത്. തലശേരിയിൽ നടന്ന സംസ്ഥാന ചലച്ചിത്ര പുരസ്ക്കാര വിതരണ ചടങ്ങിലായിരുന്നു മുകേഷിന്റെ
പ്രതികരണം.

പ്രശസ്ത സിനിമാ നടി ബിവി രാധ അന്തരിച്ചു; അന്ത്യം ബെംഗളൂരുവിൽ, മൃതദേഹം മെഡിക്കൽ പഠനത്തിന്...

ക്രിസ്ത്യാനിയായ താൻ എന്തിനു ബിജെപിയിൽ ചേർന്നു? ഒടുവിൽ ആ ചോദ്യത്തിന് കണ്ണന്താനം ഉത്തരം നൽകി...

മികച്ച റോളുകൾ ലഭിക്കുമെന്ന് പറഞ്ഞ് വെളുക്കാനായി നിരവധി ക്രീമുകൾ ഉപയോഗിച്ചയാളാണ് ശ്രീനിവാസൻ. അദ്ദേഹത്തിന്റെ കലാജീവിതത്തെ കരിഓയിൽ ഒഴിച്ച് വികൃതമാക്കരുതെന്നും മുകേഷ് പറഞ്ഞു. ദിലീപ് അനുകൂല പരാമർശം നടത്തിയതിന് പിന്നാലെയാണ് ശ്രീനിവാസന്റെ കണ്ണൂരിലെ വീടിന് നേരെ അജ്ഞാതർ കരിഓയിൽ ഒഴിച്ചത്. എന്നാൽ സംഭവത്തിൽ വളരെ വ്യത്യസ്തമായാണ് ശ്രീനിവാസൻ പ്രതികരിച്ചത്.

തലശേരിയിലെ ചടങ്ങ്...

തലശേരിയിലെ ചടങ്ങ്...

കഴിഞ്ഞദിവസം തലശേരിയിൽ വെച്ച് നടന്ന സംസ്ഥാന ചലച്ചിത്ര പുരസ്ക്കാര വിതരണ ചടങ്ങിൽ ആദരിക്കപ്പെടേണ്ട നടന്മാരുടെ പട്ടികയിൽ ശ്രീനിവാസന്റെ പേരുണ്ടായിരുന്നു. പക്ഷേ, ചടങ്ങിൽ നിന്നും അദ്ദേഹം വിട്ടുനിന്നു.

മുകേഷ്...

മുകേഷ്...

ശ്രീനിവാസന്റെ വീടിന് നേരെ കരിഓയിൽ ഒഴിച്ച സംഭവത്തിനെതിരെ മുകേഷാണ് കഴിഞ്ഞദിവസം പ്രതികരിച്ചത്. സംസ്ഥാന ചലച്ചിത്ര പുരസ്ക്കാര വിതരണ ചടങ്ങിൽ സംസാരിക്കുന്നതിനിടെയായിരുന്നു അദ്ദേഹം കരിഓയിൽ ഒഴിച്ച സംഭവത്തെക്കുറിച്ച് പറഞ്ഞത്.

ആരോടും ചെയ്യരുത്...

ആരോടും ചെയ്യരുത്...

ഒരു കലാകാരനോടും ഇങ്ങനെ ചെയ്യരുതെന്നും കലാകാരന്‍ സമൂഹത്തിന് വേണ്ടി ജീവിക്കുന്നവനാണെന്നുമാണ് അദ്ദേഹം പറഞ്ഞത്.

തമാശയും...

തമാശയും...

മികച്ച റോളുകൾ ലഭിക്കുമെന്ന് പറഞ്ഞ് വെളുക്കാനായി നിരവധി ക്രീമുകൾ ഉപയോഗിച്ചയാളാണ് ശ്രീനിവാസൻ. അദ്ദേഹത്തിന്റെ കലാജീവിതത്തെ കരിഓയിൽ ഒഴിച്ച് വികൃതമാക്കരുതെന്നും മുകേഷ് പറഞ്ഞു.

ദിലീപിനെ അനുകൂലിച്ച്...

ദിലീപിനെ അനുകൂലിച്ച്...

ശനിയാഴ്ചയാണ് ദിലീപിനെ അനുകൂലിച്ച് നടൻ ശ്രീനിവാസൻ രംഗത്തെത്തിയത്. നടിയെ ആക്രമിച്ച കേസിൽ ജയിലിൽ കഴിയുന്ന ദിലീപ് ഇങ്ങനെയൊരു മണ്ടത്തരം കാണിക്കുമെന്ന് കരുതുന്നില്ലെന്നും, അദ്ദേഹം തെറ്റ് ചെയ്തതായി വിശ്വസിക്കുന്നില്ലെന്നുമാണ് ശ്രീനിവാസൻ പറഞ്ഞത്.

കരിഓയിൽ...

കരിഓയിൽ...

ദിലീപിനെ അനുകൂലിച്ച് പ്രസ്താവന നടത്തിയ അതേദിവസം രാത്രിയാണ് ശ്രീനിവാസന്റെ കണ്ണൂരിലെ വീടിന് നേരെ കരിഓയിൽ ആക്രമണമുണ്ടായത്. കൂത്തുപറമ്പ് - തലശേരി റോഡിൽ പൂക്കോട് ചെട്ടി മെട്ടക്ക് മെയിൻ റോഡരികിലെ ‘വിനീത്' എന്ന വീടിനു നേരെയാണ് അജ്ഞാതർ കരിഓയിൽ ഒഴിച്ചത്.

വിനീത് ശ്രീനിവാസന്റെ പേരിൽ...

വിനീത് ശ്രീനിവാസന്റെ പേരിൽ...

മകൻ വിനീത് ശ്രീനിവാസന്റെ പേരിലുള്ള വീട് ഏറെക്കാലമായി പൂട്ടിക്കിടക്കുകയാണ്. വീടിന്റെ പൂട്ടിയിട്ട ഗെയിറ്റിലും ചുമരിലുമാണ് കരിഓയിൽ ഒഴിച്ചു വികൃതമാക്കിയത്.

ശ്രീനിവാസന്റെ പ്രതികരണം...

ശ്രീനിവാസന്റെ പ്രതികരണം...

എന്നാൽ കരിഓയിൽ ഒഴിച്ചവർ വീട് മുഴുവൻ ഒഴിക്കണമെന്നായിരുന്നു ശ്രീനിവാസന്റെ പരിഹാസം കലർന്ന പ്രതികരണം. ഇവിടെ കരിഓയിൽ ലഭ്യമല്ലെങ്കിൽ വിദേശത്ത് നിന്നും കരിഓയിൽ ഇറക്കുമതി ചെയ്ത് ഒഴിക്കണമെന്നും അദ്ദേഹം പറഞ്ഞു.

ഗണേഷിന്റെ വീട്ടിലും...

ഗണേഷിന്റെ വീട്ടിലും...

ദിലീപിനെ അനുകൂലിച്ചതിന്റെ പേരിലാണെങ്കിൽ ഗണേഷ് കുമാർ എംഎൽഎയുടെ വീടിന് നേരെയും കരിഓയിൽ ഒഴിക്കണമെന്നും ശ്രീനിവാസൻ പറഞ്ഞു. ദിലീപ് അനുകൂല പരാമർശത്തിന്റെ പേരിലാണ് കരിഓയിൽ ഒഴിച്ചതെന്ന് താൻ വിശ്വസിക്കുന്നില്ലെന്നും അദ്ദേഹം കഴിഞ്ഞദിവസം പ്രതികരിച്ചിരുന്നു.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
black oil attack against sreenivasan's home; actor mukesh response.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്