കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വീടുകളിലെ സ്റ്റിക്കര്‍ പതിക്കുന്നത് സിസിടിവി റപ്രസെന്റേറ്റീവുമാരെന്ന് സംശയം; അന്വേഷണ ചുമതല ഐജിമാര്‍ക്ക്

Google Oneindia Malayalam News

കാസര്‍കോട്: കാസര്‍കോട് ജില്ലയിലെ ചില വീടുകളിലെ ജനലുകളില്‍ സ്റ്റിക്കര്‍ പതിച്ചത് പൊലീസ് ഗൗരവപൂര്‍വ്വം അന്വേഷിക്കുന്നു. കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന സംഘമാണ് സ്റ്റിക്കര്‍ പതിക്കുന്നതെന്ന് മറ്റുചില ജില്ലകളിലെ വാട്‌സ്ആപ്പ് ഗ്രൂപ്പുകളില്‍ സംശയം പ്രകടിപ്പിച്ചിരുന്നു. ഒറ്റപ്പെട്ട വീടുകളില്‍ കവര്‍ച്ച ലക്ഷ്യമാക്കിയാണ് സ്റ്റിക്കര്‍ പതിക്കുന്നതെന്ന ആരോപണവും ഉയര്‍ന്നിരുന്നു. പകല്‍ ആക്രിസാധനങ്ങള്‍ പെറുക്കാനെന്ന വ്യാജേന നാട്ടില്‍ കറങ്ങിനടന്ന് ഒറ്റപ്പെട്ട വീടുകള്‍ കണ്ടെത്തി സ്റ്റിക്കര്‍ പതിക്കുകയും രാത്രിയില്‍ മറ്റൊരു സംഘം എത്തി കവര്‍ച്ച നടത്തുകയും ചെയ്യുന്നതായാണ് നാട്ടുകാരുടെ സംശയം. എന്നാല്‍ ഇതിനൊന്നും തെളിവുകളില്ലെന്ന് പൊലീസ് പറയുന്നു.

blacksticker


സംസ്ഥാനത്തൊട്ടാകെ ഇത്തരത്തില്‍ ചില വീടുകളില്‍ സ്റ്റിക്കര്‍ കണ്ടിട്ടുണ്ട്. അതിനാല്‍ അതാത് റെയ്ഞ്ച് ഐജിമാര്‍ക്കാണ് അന്വേഷണ ചുമതല നല്‍കിയിട്ടുള്ളത്. വീടുകള്‍ തോറും കയറിയിറങ്ങി കമ്പിളിപുതപ്പും പുസ്തകങ്ങളും വില്‍ക്കുന്നവരേയും ആക്രിസാധനങ്ങള്‍ പെറുക്കുന്നവരേയും യാചകരേയും വീടുകളില്‍ കയറ്റാതിരിക്കാന്‍ ഓരോ പ്രദേശത്തുകാരും കൂട്ടായ തീരുമാനം എടുക്കുന്നുണ്ട്.

അതിനിടെ എറണാകുളത്തെ ചില വീടുകളില്‍ സ്റ്റിക്കര്‍ പതിച്ചത് ഒരു സിസിടിവി കമ്പനിയുടെ റപ്രസെന്റേറ്റീവുമാരാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. പതിച്ച സ്റ്റിക്കറില്‍ നിന്ന് വിരലടയാളങ്ങള്‍ ശേഖരിക്കാന്‍ തുടങ്ങിയപ്പോഴാണ് റപ്രസെന്റേറ്റീവുമാര്‍ പൊലീസില്‍ കീഴടങ്ങിയത്. ജനങ്ങളില്‍ അവബോധം സൃഷ്ടിക്കാനാണ് ഇങ്ങനെ ചെയ്തതെന്നാണ് അവര്‍ പറയുന്നത്. ജനങ്ങളില്‍ ഭീതിയുണ്ടായാല്‍ സ്റ്റിക്കര്‍ പതിച്ച വീട്ടുകാര്‍ സിസിടിവി വെക്കുമെന്നും അങ്ങനെ തങ്ങളുടെ ക്യാമറകള്‍ ചെലവാകുമെന്നും ഇവര്‍ പൊലീസിനോട് പറഞ്ഞുവത്രെ. കാസര്‍കോട്ട് സ്റ്റിക്കര്‍ പതിച്ചത് ഇതേ രീതിയിലുള്ള റപ്രസന്റേറ്റീവുമാരാകാമെന്നാണ് സംശയിക്കുന്നത്.

സഹോദരിയെ ശല്യപ്പെടുത്തിയത് ചോദ്യം ചെയ്ത സഹോദരനെ അടിച്ചുകൊന്നു... സംഭവം കേരളത്തിൽ തന്നെ... സഹോദരിയെ ശല്യപ്പെടുത്തിയത് ചോദ്യം ചെയ്ത സഹോദരനെ അടിച്ചുകൊന്നു... സംഭവം കേരളത്തിൽ തന്നെ...

ചില കമ്പനികള്‍ കേരളത്തിലെ മുഴുവന്‍ റപ്രസന്റേറ്റീവുമാരേയും ഒന്നിച്ചുവിളിച്ച് ബിസിനസ് അഭിവൃദ്ധിപ്പെടുത്താനുള്ള ക്ലാസുകള്‍ നല്‍കാറുണ്ട്. അങ്ങനെയുള്ള ക്ലാസുകളില്‍ ഇത്തരം തന്ത്രങ്ങള്‍ പഠിപ്പിച്ചിട്ടുണ്ടോ എന്നാണ് പൊലീസ് അന്വേഷിക്കുന്നത്. രഹസ്യാന്വേഷണ വിഭാഗമാണ് ഇക്കാര്യം പരിശോധിച്ചുവരുന്നത്.
സംസ്ഥാനത്തെ മുഴുവന്‍ പൊലീസ് സ്റ്റേഷനുകള്‍ക്കും കണ്‍ട്രോള്‍ റൂമുകള്‍ക്കും സൈബര്‍ സെല്ലിനും ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയതായി ഡിജിപി ലോക്‌നാഥ് ബെഹ്‌റ പത്രകുറിപ്പില്‍ അറിയിച്ചു.

English summary
Black sticker in households;skeptic towards CCTV operators IG will lead the enquiry
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X