കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആനച്ചോറിലെ ബ്ളേഡ് നുണക്കഥയെന്ന്, ജീവനൊടുക്കിയ പാപ്പാന്‍ നിരപരാധി?

Google Oneindia Malayalam News

തൃശ്ശൂര്‍: ഗജരത്‌നം തെച്ചിക്കോട്ട് കാവ് രാമചന്ദ്രന് നല്‍കിയ ഭക്ഷണത്തില്‍ ബ്‌ളേഡ് കഷ്ടണങ്ങള്‍ കണ്ടെത്തിയ സംഭവം നുണക്കഥയാണെന്ന് അന്വേഷണ സംഘം. ആനപാപ്പാന്‍മാര്‍ക്കിടയിലെ പ്രശ്‌നങ്ങളാണ് ഇത്തരത്തില്‍ ഒരു കഥ പ്രചരിയ്ക്കാന്‍ കാരണമായതെന്നാണ് സംഘത്തിന്റെ പ്രാഥമിക നിഗമനം. രാമചന്ദ്രന്റെ ചോറില്‍ ബ്ലേഡ് കണ്ടെത്തിയെന്ന വാര്‍ത്ത പ്രചരിച്ചതിനെത്തുടര്‍ന്ന് പാപ്പാന്‍ ആത്മഹത്യ ചെയ്തിരുന്നു.

രാമചന്ദ്രന്റെ ചോറില്‍ ബ്‌ളേഡ് കണ്ടെത്തിയതിനെത്തുടര്‍ന്ന് ഒന്നാം പാപ്പാന്‍ ഷിബുവിനെ പൊലീസ് ചോദ്യം ചെയ്തിരുന്നു. ചോദ്യം ചെയ്യലില്‍ മനംനൊന്താണ് ഷിബു ആത്മഹത്യ ചെയ്തത് . ഒരു ബ്‌ളേഡ് മുഴുവനായും മറ്റൊരു ബ്‌ളേഡ് നാല് കഷ്ണങ്ങളായി മുറിച്ചുമാണ് ഭക്ഷണത്തില്‍ കലര്‍ത്തിയത് .

Crime

വിഷം കഴിച്ചാണ് ഒന്നാം പാപ്പാന്‍ ആത്മഹത്യ ചെയ്തത് . വിഷം കഴിച്ച ശേഷം ഇയാള്‍ ആനയുടെ അടുത്തെത്തുകയും താന്‍ തെറ്റ് ചെയ്തിട്ടില്ലെന്ന് ആനയോട് പറയുകയും ചെയ്തതായി പറയുന്നു . തൃശ്ശൂര്‍ പേരാമംഗലം തെച്ചിക്കോട്ട് കാവ് ദേവസ്വത്തിന്റെ സ്വന്തമായ രാമചന്ദ്രന്‍ ആനകള്‍ക്കിടയില്‍ തലയെടുപ്പിന്റെ തമ്പുരാന്‍ എന്നാണ് അറിയപ്പെടുന്നത് . തൃശൂര്‍ പൂരമടക്കമുള്ള കേരളത്തിലെ സജീവ സാന്നിധ്യമാണ് രാമചന്ദ്രന്‍.

English summary
Blade on elephant's food is a fake story?.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X