കണ്ണൂരിൽ ആർഎസ്എസ് പ്രവർത്തകന്റെ വീടിന് മുമ്പിൽ സ്ഫോടനം
കണ്ണൂർ: ഇരിട്ടി ചാവശ്ശേരിയിൽ ആർഎസ്എസ് പ്രവർത്തകന്റെ വീടിന് മുന്നിൽ സ്‌ഫോടനം. മണ്ണോറ സ്വദേശിയായ സുധീഷിന്റെ വീടിനോട് ചേർന്നാണ് സ്ഫോടനമുണ്ടായത്. വ്യാഴാഴ്ച രാത്രിയോടെയാണ് സംഭവം. സ്ഫോടനത്തിൽ നാശനഷ്ടമോ ആളപായമോ റിപ്പോർട്ട് ചെയ്തിട്ടില്ല.
ആർഎസ്എസും എസ്ഡിപിഐയും തമ്മിൽ മേഖലയിൽ നേരത്തെ സംഘർഷങ്ങൾ നിലനിന്നിരുന്നു. മട്ടന്നൂർ നഗരസഭ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ പ്രദേശത്ത് വ്യാപക സംഘർഷമുണ്ടായിരുന്നു. പുതിയ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ വൻ പോലീസ് സംഘം സ്ഥലത്ത് നിലയുറപ്പിച്ചിട്ടുണ്ട്.

നേരത്തെ ഇരുവിഭാഗങ്ങളും തമ്മിലുണ്ടായ സംഘർത്തിൽ രണ്ട് പേർക്ക് പരിക്കേറ്റിരുന്നു. 6 വീടുകൾക്കു നേരെ ആക്രമണമുണ്ടായിരുന്നു.മണ്ണോറ റോഡിലെ മഹിള മോർച്ച ഇരിട്ടി മണ്ഡലം പ്രസിഡന്റ് കെ.പി.ഷീജ, ആർഎസ്എസ് ചാവശ്ശേരി ഭൗതിക് ശിക്ഷക് പ്രമുഖ് പറയനാട്ടെ കെ.സന്ദീപ്, ആർഎസ്എസ് പ്രവർത്തകൻ കെ.വി.അജയൻ, എസ്ഡിപിഐ പ്രവർത്തകനായ സിനാസ്, ക്യാംപസ് ഫ്രണ്ട് ജില്ലാ പ്രസിഡന്റ് ചാവശ്ശേരി സ്കൂളിനു സമീപത്തെ സി.കെ.ഉനൈസ്, ചാവശ്ശേരി ടൗണിലെ ഷാജഹാൻ എന്നിവരുടെ വീടുകൾക്കു നേരെയായിരുന്നു ആക്രമണം.
രാത്രിയും പുലർച്ചെയുമായി നടന്ന ആക്രമണത്തിൽ ജനൽ ചില്ലുകളും വാതിലുകളും ഫർണിച്ചറും തകർന്നിരുന്നു. ആക്രമണത്തിന് തൊട്ടുമുമ്പ് മേഖയിൽ സ്ഫോടനവും ഉണ്ടായിരുന്നു. ചാവശ്ശേരി ടൗണിൽ നിന്നു പറമ്പിലേക്കുള്ള റോഡിലായിരുന്നു സ്ഫോടനം. തൊട്ടുപിന്നാലെ ഇരുവിഭാഗങ്ങളും പ്രതിഷേധ പ്രകടനങ്ങൾ നടത്തുകയും തുടർന്ന് ഇത് സംഘർഷത്തിൽ കലാശിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് പ്രദേശത്തെ ആക്രമണ സംഭവങ്ങൾ രൂക്ഷമായത്.
ഓണം തകർത്താടി കീർത്തി... സാരിയിൽ തകർപ്പൻ ഫോട്ടോഷൂട്ട്... കാണാം ചിത്രങ്ങൾ












Click it and Unblock the Notifications