Get Updates
Get notified of breaking news, exclusive insights, and must-see stories!

അത് ഹണി റോസിനെ കാണിക്കേണ്ട കാര്യമെന്താണ്? രാഹുല്‍ ഈശ്വറിന്റെ പ്രശ്‌നമെന്താണ്? സായ് കൃഷ്ണ

കോഴിക്കോട്: രാഹുല്‍ ഈശ്വറിനെതിരെ യൂട്യൂബറും ബിഗ് ബോസ് മലയാളം സീസണ്‍ 6 മത്സരാര്‍ത്ഥിയുമായ സായ് കൃഷ്ണ. ഹണി റോസ് - ബോബി ചെമ്മണ്ണൂര്‍ വിവാദത്തില്‍ ലൈം ലൈറ്റില്‍ നില്‍ക്കാനാണ് രാഹുല്‍ ഈശ്വര്‍ ശ്രമിക്കുന്നത് എന്ന് സായ് കൃഷ്ണ പറഞ്ഞു. സീക്രട്ട് ഏജന്റ് എന്ന തന്റെ യൂട്യൂബ് ചാനലിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. സായ് കൃഷ്ണയുടെ വാക്കുകള്‍ ഇങ്ങനെയാണ്...

ഹണി റോസ്-ബോബി ചെമ്മണ്ണൂര്‍-രാഹുല്‍ ഈശ്വര്‍ വിവാദങ്ങള്‍ തുടര്‍ന്ന് കൊണ്ടിരിക്കുകയാണ്. മനോരമ ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ ഹണി റോസ് കുറച്ച് കാര്യങ്ങള്‍ പറയുന്നുണ്ട്. ഇതില്‍ പ്രകോപിതനായി രാഹുല്‍ ഈശ്വര്‍ ലാപ്ടോപ്പും പൊക്കിപ്പിടിച്ച് വീഡിയോ ചെയ്തു. വസ്ത്രധാരണം എന്ന് പറയുന്നത് ഒരാളുടെ വ്യക്തിസ്വാതന്ത്ര്യമാണ്. അത് ആ വ്യക്തിക്ക് അയാള്‍ കംഫര്‍ട്ടബിള്‍ ആകുന്ന രീതിയില്‍ പബ്ലിക്കിന് മുന്നിലേക്ക് ധരിച്ച് പോകാം.

Honey Rose

അതില്‍ വേറൊരാള്‍ കണ്ണുവെച്ച് ഓഡിറ്റ് ചെയ്യുന്ന സമയത്ത് ഇവളുടെ വസ്ത്രം ശരിയല്ല എന്ന് പറയുമ്പോള്‍ അവിടെ സദാചാരമാണ്. ഇന്ത്യന്‍ ഭരണഘടന അനുസരിച്ച് കംപ്ലീറ്റ് ന്യൂഡിറ്റി അല്ലെങ്കില്‍ അതുപോലുള്ളവ പബ്ലിക്കില്‍ വന്ന് കാണിക്കുമ്പോഴാണ് നിയമലംഘനമാകുന്നത്. ഇവിടത്തെ ഷോപ്പില്‍ വില്‍ക്കുന്ന പ്രൊഡക്ടുകളാണ് വസ്ത്രങ്ങള്‍. സെലിബ്രിറ്റീസാണെങ്കിലും നമ്മളാണെങ്കിലും അതിട്ടാണ് പുറത്തിറങ്ങുന്നത്.

ഇതിന് അളവും നൂലും സ്‌കെയിലും പിടിച്ച് എത്ര പൊക്കക്കുറവുണ്ട് ശരീരത്തിന്റെ ഏതൊക്കെ ഭാഗം ഈ വസ്ത്രം ധരിക്കുമ്പോള്‍ പുറത്തുകാണുന്നുണ്ട് എന്ന് നോക്കി രാഹുല്‍ ഈശ്വരും ടീമും ഇറങ്ങി കഴിഞ്ഞാല്‍ ബാക്കിയുള്ളവര്‍ക്ക് സ്വാതന്ത്ര്യമൊന്നും വേണ്ടേ. ഹണി റോസിന്റെ ഇഷ്ടമാണ് അവര്‍ എന്താണ് ധരിക്കേണ്ടത് എന്നത്. അതില്‍ അഭിപ്രായം പറയുന്നത് മാന്യതയുടെ അതിര്‍വരമ്പ് കാത്തുസൂക്ഷിക്കണം.

രാഹുല്‍ ഈശ്വറിനെ പോലുള്ളവര്‍ മാന്യതയുടെ ലൈന്‍ കീപ്പ് ചെയ്തിട്ടും അതിലൂടെ ഒളിച്ച് കടത്തുന്ന ഒരുതരം ബുള്ളിയിംഗ് പരിപാടിയുണ്ട്. അതാണ് ഇവിടെ കൃത്യമായിട്ട് ഹണി റോസ് പറഞ്ഞത്. സഭ്യമായ, മാന്യമായ ഭാഷയിലാണെങ്കില്‍ പോലും നമ്മളെ വേറൊരാള്‍ക്ക് പിടിച്ചുകൊടുത്തിട്ട് ഇന്നാ വലിച്ച് കീറിക്കോ എന്ന് പറയുന്ന വിരുതന്‍മാരമുണ്ട്. അത് കൃത്യമായി രാഹുല്‍ ഈശ്വറിന് കൊള്ളുകയും ചെയ്തു.

അതിന് മറുപടിയായി രാഹുല്‍ വീഡിയോ ചെയ്യുകയും ചെയ്തു. ഹണി റോസ് പറഞ്ഞത് തന്നെയാണ് എനിക്കും പറയാനുള്ളത്. കാലം മുന്നോട്ട് പോകുംതോറും ഓരോരോ മാറ്റങ്ങള്‍ വരും. ആ മാറ്റങ്ങള്‍ നമ്മുടെ ലൈഫ്സ്‌റ്റൈലിലും വസ്ത്രത്തിലും എല്ലാം വരും. സദാചാരമാണ് ഞാനീ വസ്ത്രമെ ധരിക്കൂ എന്നും പറഞ്ഞിരിക്കാന്‍ പറ്റുമോ. വസ്ത്രത്തിലുള്ളതല്ല ഇവരുടെ സദാചാരം.

അവര്‍ക്ക് ഒന്നും ചെയ്യാന്‍ പറ്റിയില്ലല്ലോ എന്ന തോന്നലാണ് ഇതിനൊക്കെ കാരണം. വസ്ത്രധാരണത്തിന്റെ പേരിലൊക്കെ റിവേഴ്സ് ഗിയറില്‍ പോയിക്കൊണ്ടിരിക്കുന്ന രാഹുല്‍ ഈശ്വര്‍ ഹണി റോസ് പറഞ്ഞത് എന്നെ കുറിച്ചാണ് എന്നൊക്കെ പറഞ്ഞ് വീഡിയോ ചെയ്തു. മേജോറ്റിയുടെ കൂടെ നിന്ന് കൈയടി വാങ്ങുക എന്നതാണ് രാഹുല്‍ ഈശ്വറിന്റെ പരിപാടി. ഇങ്ങേര്‍ക്ക് സ്വന്തമായ അഭിപ്രായമല്ല പറയാനുള്ളത്.

മേജോറിറ്റി എവിടെയാണോ നില്‍ക്കുന്നത്, അവിടെ കുറച്ച് സാദാചാരം കൂടിയുണ്ടോ എന്നൊക്കെ നോക്കിയാണ് കാര്യങ്ങള്‍ പറയുന്നത്. കേരളത്തിലെ മേജോറിറ്റി എന്ന് പറയുന്നത് സോഷ്യല്‍ മീഡിയയിലെ കമന്റ് ബോക്സാണോ? രാഹുല്‍ ഈശ്വര്‍ വന്ന ശേഷം കമന്റ് ബോക്സിലെ മുഖമില്ലാത്തവരുടെ മുഖമായി എന്നതാണ് സത്യം. എല്ലാ കാര്യത്തിലും കമന്റ് ബോക്സ് നോക്കൂ എന്നാണ് പറയുന്നത്.

ഒരു പോസ്റ്റിട്ടാല്‍ രാവിലെ മുതല്‍ കമന്റ് ബോക്സ് നോക്കിയിരിക്കലാണോ ഇദ്ദേഹത്തിന്റെ പണി. ഹണി റോസ് നേരിട്ട സൈബര്‍ ഹരാസ്മെന്റിന് കാരണം ഒരു വ്യക്തിയുടെ പല പരാമര്‍ശങ്ങളുമാണ് എന്ന് മനസിലാക്കിയപ്പോള്‍ അവര്‍ നിയമപരമായി കേസ് കൊടുക്കുകയല്ലേ ചെയ്തത്. അല്ലാതെ ക്വട്ടേഷന്‍ കൊടുത്ത് ബോച്ചെയെ തീര്‍ക്കാന്‍ ആളെ പറഞ്ഞുവിട്ടിട്ടൊന്നുമില്ലല്ലോ.

അല്ലെങ്കില്‍ ബോബി ചെമ്മണ്ണൂരിനേയും രാഹുല്‍ ഈശ്വറിനേയും വീട്ടില്‍ വിളിച്ചുവരുത്തി ലഡു കൊടുത്ത് ഇനി അങ്ങനെ പറയരുത് ട്ടോ എന്ന് പറയണമായിരുന്നോ. അവര്‍ക്ക് നിയമപരമായി നീങ്ങാന്‍ തോന്നി, അത് വളരെ കൃത്യമായിട്ട് ചെയ്തു. അവര്‍ക്ക് അതിന് കൃത്യമായ കാരണമുണ്ട്. ബോച്ചെ നിര്‍ത്തിയതൊക്കെ വീണ്ടുമിരുന്ന് പറയുകയാണ് രാഹുല്‍ ഈശ്വര്‍. അത് കേള്‍ക്കുന്നവര്‍ക്കെ അതിന്റെ വിഷമം മനസിലാകൂ.

ബോചെ ജയിലില്‍ പോയപ്പോള്‍ രാഹുലിനുണ്ടായ വിഷമത്തിന്റെ ഇരട്ടി കാണില്ലേ ഒരു പെണ്‍കുട്ടിക്ക് നേരെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമില്‍ ഓരോന്ന് വിളിച്ച് പറയുമ്പോള്‍. ഇതാണ് ഞാന്‍ നേരത്തെ പറഞ്ഞത് കൈയടി കിട്ടണം എന്നുള്ളതാണ് കാരണം എന്ന്. ബോബി ചെമ്മണ്ണൂര്‍ ഇതിനിടക്ക് കുംഭമേള വൈറല്‍ താരമായ മൊണാലിസയെ കോഴിക്കോട്ടെ കടയുടെ ഉദ്ഘാടനത്തിന് കൊണ്ടുവന്നിട്ടുണ്ടായിരുന്നു.

അതിന് രാഹുല്‍ ഈശ്വര്‍ കൊടുത്ത തമ്പ്നൈല്‍ ബോചെ-മൊണാലിസ തരംഗം, ഹണി റോസ് കാണുന്നുണ്ടല്ലോ അല്ലേ എന്നതായിരുന്നു. എന്തിനാ ഹണി റോസിനെ കാണിക്കേണ്ട കാര്യം, ഇങ്ങനെ തമ്പ്നൈല്‍ ഇടേണ്ട കാര്യമെന്താണ്. നിങ്ങള്‍ വീണ്ടും വീണ്ടും ഹണി റോസിന് പിന്നാലെയാണ് പോകുന്നത്. അവര്‍ നിങ്ങളെ പേരെടുത്ത് പോലും പറയുന്നില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+