പാർട്ടി ഓഫീസ് ആക്രമണങ്ങൾ തമിഴ്നാട്ടിലേക്കും,സിപിഎം കോയമ്പത്തൂർഓഫീസിന് നേരെ ബോംബേറ്!കാർ കത്തിനശിച്ചു

  • By: Afeef
Subscribe to Oneindia Malayalam

പാലക്കാട്: കോയമ്പത്തൂരിലെ സിപിഐഎം ജില്ലാ കമ്മിറ്റി ഓഫീസിന് നേരെ ബോംബേറ്. കോയമ്പത്തൂർ ഗാന്ധിപുരത്ത് സ്ഥിതിചെയ്യുന്ന ജില്ലാ കമ്മിറ്റി ഓഫീസിന് നേരെ ജൂൺ 17 ശനിയാഴ്ച രാവിലെയാണ് പെട്രോൾ ബോംബേറുണ്ടായത്.

കൊച്ചിയിൽ മെട്രോ ലഹരി, പക്ഷേ ഉമ്മൻചാണ്ടി എവിടേക്ക് ഒളിച്ചോടി?കുഞ്ഞൂഞ്ഞിനെ തേടി പോയപ്പോൾ...

ബാറുകൾക്ക് വിട! ബിജു രമേശ് മദ്യക്കച്ചവടത്തിൽ നിന്നും പിന്മാറുന്നു, കാരണം ഞെട്ടിക്കുന്നത്...

ബോംബാക്രമണത്തിൽ ആർക്കും പരിക്കേറ്റിട്ടില്ലെങ്കിലും, ഓഫീസിന് പുറത്ത് നിർത്തിയിട്ടിരുന്ന അംബാസിഡർ കാർ ഭാഗികമായി തകർന്നിട്ടുണ്ട്. രാവിലെ ബൈക്കിലെത്തിയ രണ്ട് പേരാണ് ഓഫീസിന് നേരെ ബോംബെറിഞ്ഞതെന്നാണ് ദൃക്സാക്ഷികൾ പറഞ്ഞത്.

cpimcoimbatore

എന്നാൽ ബൈക്കിലെത്തിയവരെ ആർക്കും തിരിച്ചറിയാനായിട്ടില്ല. ഉന്നത പോലീസ് ഉദ്യോഗസ്ഥരും ഫോറൻസിക വിദഗ്ദരും സംഭവം നടന്ന ഓഫീസിലെത്തി വിവരങ്ങൾ ശേഖരിച്ചു. പ്രതികളെക്കുറിച്ച് എന്തെങ്കിലും സൂചന ലഭിക്കുമോ എന്നറിയാനായി ഓഫീസിന് സമീപത്തെ സ്ഥാപനങ്ങളിലെ സിസിടിവി ക്യാമറകൾ പോലീസ് പരിശോധിക്കുന്നുണ്ട്.

തിരുവനന്തപുരത്ത് ട്യൂട്ടേഴ്സ് ലൈനിലെ ബിജെപി ജില്ലാ കമ്മിറ്റി ഓഫീസിന് നേരെയുണ്ടായ പെട്രോൾ ബോംബ് ആക്രമണത്തിന്റെ സമാനരീതിയിലാണ് കോയമ്പത്തൂരിലെ സിപിഎം ഓഫീസിനു നേരെയും ആക്രമണമുണ്ടായിരിക്കുന്നത്.

English summary
bomb attack against cpim coimbatore office.
Please Wait while comments are loading...