Get Updates
Get notified of breaking news, exclusive insights, and must-see stories!

കണ്ണൂരില്‍ ബോംബ് നിര്‍മാണം ഉഷാര്‍; പോലീസ് നിഷ്‌ക്രിയം

ഇരിട്ടി: ഒരിടവേളയ്ക്കുശേഷം കണ്ണൂരില്‍ വീണ്ടും ബോംബ് നിര്‍മാണം തകൃതിയായി നടക്കുന്നതായി രഹസ്യാന്വേഷണ വിഭാഗം റിപ്പോര്‍ട്ട്. പാര്‍ട്ടി കേന്ദ്രങ്ങളിലും മത തീവ്രവാദ സംഘങ്ങളുടെ കേന്ദ്രങ്ങളിലും തങ്ങളുടെ ശക്തി തെളിയിക്കാനായി ബോബുകള്‍ നിര്‍മിച്ചു കൂട്ടുന്നതായാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇവ കണ്ടെത്തുന്നതിന് പോലീസ് ശുഷ്‌കാന്തി കാട്ടുന്നില്ലെന്നും റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തുന്നുണ്ട്.

മട്ടന്നൂരില്‍ അടുത്തിടെ ബോംബ് നിര്‍മിക്കുന്നതിനിടയില്‍ ആര്‍എസ്എസ്സുകാരന്റെ കൈപ്പത്തി തകര്‍ന്നിരുന്നു. സ്വന്തം വീട്ടില്‍ വെച്ചായിരുന്നു ബോംബ് നിര്‍മാണം. നേരത്തെ ബോംബ് നിര്‍മിക്കാനായി പ്രവര്‍ത്തകര്‍ക്ക് പ്രത്യേക സ്ഥലങ്ങള്‍ ഉണ്ടായിരുന്നെങ്കിലും ഇപ്പോള്‍ പരസ്യമായി വീട്ടില്‍വെച്ച് ബോംബ് നിര്‍മിക്കുന്നത് പോലീസിനെ അമ്പരപ്പിച്ചിട്ടുണ്ട്.

kannur-map
മുസ്ലീം സംഘടനകളുടെ പേരിലും ബോംബ് നിര്‍മാണം വ്യാപകമാണ്. സ്‌ഫോടനം നടന്നാല്‍ പരസ്പരം കുറ്റം ആരോപിച്ച് പുകമറ സൃഷ്ടിക്കുകയാണ് ഇവരുടെ പതിവ്. വര്‍ഗീയ സ്വഭാവമുള്ള സംഘടനകള്‍ കണ്ണൂരില്‍ വേരുറപ്പിക്കുന്നതും മാരക ആയുധങ്ങളുടെ നിര്‍മാണത്തിന് ഇടയാക്കുന്നുണ്ടെന്നാണ് സൂചന.

നേരത്തെ മനോജ് എബ്രഹാം കണ്ണൂര്‍ എസ്പി ആയിരിക്കെ ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിച്ചിരുന്നു. രാഷ്ട്രീയ പാര്‍ട്ടികളുടെ ശക്തികേന്ദ്രങ്ങളില്‍ വ്യാപക തിരച്ചില്‍ നടത്തുകയും ഒട്ടേറെ ആയുധങ്ങള്‍ പിടിച്ചെടുക്കുകയും ചെയ്തു. ആര്‍എസ്എസ് നേതാവ് മനോജ്കുമാര്‍ വധത്തിന് ശേഷം രാഷ്ട്രീയ അക്രമങ്ങള്‍ പരസ്യമായിട്ടില്ലെങ്കിലും വലിയൊരു പൊട്ടിത്തെറിക്ക് കോപ്പുകൂട്ടി ആയുധങ്ങള്‍ സ്വരൂപിക്കുന്നുണ്ടെന്നാണ് പോലീസിന് ലഭിക്കുന്ന രഹസ്യ വിവരം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+