കൊച്ചിയില്‍ നിന്നുള്ള വിമാനത്തിനും ബോംബ് ഭീഷണി, പരിശോധന ശക്തമാക്കി; യാത്രക്കാര്‍ക്ക് ദേഹപരിശോധന
കൊച്ചി: വിമാനങ്ങള്‍ക്കുള്ള ബോംബ് ഭീഷണി കൊച്ചിയിലും. കൊച്ചി വിമാനത്താവളത്തില്‍ നിന്ന് പുറപ്പെടേണ്ട കൊച്ചി-ബെംഗളൂരു വിമാനത്തിനാണ് ബോംബ് ഭീഷണി നേരിട്ടത്. രാത്രി ബെംഗളൂരുവിലേക്ക് പുറപ്പെടേണ്ട വിമാനമാണിത്. യാത്രക്കാരെ ദേഹപരിശോധനയ്ക്ക് വിധേയരാക്കി. ഭീഷണിയുടെ പശ്ചാത്തലത്തില്‍ വിമാനത്തില്‍ പരിശോധന വര്‍ധിപ്പിച്ചിരിക്കുകയാണ്.
എക്‌സ് പ്ലാറ്റ്‌ഫോമിലൂടെയാണ് വിമാനത്താവളത്തിന് ഭീഷണി നേരിട്ടത്. വിമാനത്തിന് അകത്ത് അടക്കം പരിശോധന നടത്തി. അതേസമയം ഇന്ന് 25ഓളം വിമാനങ്ങള്‍ക്കാണ് ബോംബ് ഭീഷണി നേരിട്ടത്. എന്നാല്‍ പരിശോധനയില്‍ ഇവയെല്ലാം വ്യാജ ബോംബ് ഭീഷണികളാണ് കണ്ടെത്തിയിരുന്നു.

അതേസമയം വിമാനങ്ങള്‍ക്ക് തുടര്‍ച്ചയായി ബോംബ് ഭീഷണി വന്നുകൊണ്ടിരിക്കുന്നത് കമ്പനികളെയും പ്രതിസന്ധിയിലായിരിക്കുകയാണ്. 25ഓളം സര്‍വീസുകള്‍ ഇന്ന് മുടങ്ങിയെന്ന് വിമാനക്കമ്പനികള്‍ പറഞ്ഞിരുന്നു. കേന്ദ്ര വ്യോമയാന മന്ത്രാലയം ഈ വിഷയം ഗൗരവത്തോടെയാണ് കാണുന്നത്. വിമാന കമ്പനികളുടെ സിഇഒമാരുമായി ഡല്‍ഹിയില്‍ യോഗം പുരോഗമിക്കുകയാണ്.
ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷന്റെ നിര്‍ദേശപ്രകാരമാണ് സിഇഒമാര്‍ ഡല്‍ഹിയിലെത്തിയത്. കഴിഞ്ഞ ഞായറാഴ്ച്ചയ്ക്ക് ശേഷം 40 വ്യാജ ഭീഷണി സന്ദേശങ്ങളാണ് ആഭ്യന്തര-രാജ്യാന്തര വിമാനങ്ങള്‍ക്ക് ലഭിച്ചത്. വിസ്താര എയര്‍ലൈന്‍സിന്റെ ഡല്‍ഹി-ലണ്ടന്‍ വിമാനം ഫ്രാങ്ക്ഫര്‍ട്ടിലേക്ക് തിരിച്ചുവിട്ടു.
ആറ് ദിവസത്തിനിടെ 70 ബോംബ് ഭീഷണികളാണ് ഇന്ത്യയിലെ വിമാനക്കമ്പനികള്‍ നേരിട്ടത്. വളരെ ഗൗരവത്തോടെയാമ് ഈ വിഷയത്തിലെ ഏവിയേഷന്‍ സേഫ്റ്റി ബോഡി കാണുന്നത്. സാധാരണ നടപടി ക്രമങ്ങള്‍ പാലിച്ച് ഈ ഭീഷണിയെ നേരിടാനാണ് സിഇഒകളോട് വ്യോമയാന മന്ത്രാലയം ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാല്‍ യാത്രക്കാര്‍ക്ക് അടക്കം വലിയ ബുദ്ധിമുട്ടുകള്‍ ഇതേ തുടര്‍ന്നുണ്ടാവുന്നുണ്ട്.
വിമാനക്കമ്പനികളിലെ അധികൃതരെ എല്ലാവരെയും വിവരം അറിയിക്കാനും, നടപടികളെടുക്കാനും നിര്‍ദേശിച്ചിട്ടുണ്ട്. ശനിയാഴ്ച്ച മാത്രം മുപ്പതിലേറെ ബോംബ് ഭീഷണികളാണ് ഉണ്ടായിരിക്കുന്നത് എയര്‍ലൈന്‍ അധികൃതര്‍ പറയുന്നു. അന്വേഷണം ഇക്കാര്യത്തില്‍ ആരംഭിച്ചിട്ടുണ്ട്.
അന്വേഷണത്തില്‍ ഇതുവരെ ഐപി അഡ്രസ്സുകള്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. ലണ്ടന്‍, ജര്‍മനി, കാനഡ, യുഎസ് എന്നിവിടങ്ങളില്‍ നിന്നുള്ളതാണ് ഈ ഐപി അഡ്രസ്സുകള്‍. അതുകൊണ്ട് നടപടിയെടുക്കുക ദുഷ്‌കരമാണ്. വ്യാജ ബോംബ് ഭീഷണിക്ക് പിന്നില്‍ ഗൂഡാലോചനയുണ്ടോ ന്നെും പരിശോധിക്കുന്നുണ്ട്.
വിപിഎന്‍ ഉപയോഗിച്ച് ലൊക്കേഷന്‍ മറച്ചുപിടിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ടോ എന്ന കാര്യത്തിലും അന്വേഷണം നടക്കുന്നുണ്ട്. കഴിഞ്ഞ ദിവസം വ്യോമയാന മന്ത്രി പറഞ്ഞത് വ്യാജ കോളുകള്‍ക്ക് പിന്നില്‍ അധികവും പ്രായപൂര്‍ത്തിയാവാത്തരാണെന്നായിരുന്നു. സോഷ്യല്‍ മീഡിയയിലൂടെയാണ് ഭീഷണികള്‍ അധികവും വരുന്നത്.
ശനിയാഴ്ച്ച മാത്രം വിസ്താരയും അഞ്ച് അന്താരാഷ്ട്ര വിമാനങ്ങള്‍ സുരക്ഷാ ഭീഷണിയെ തുടര്‍ന്ന് ലാന്‍ഡ് ചെയ്യേണ്ടി വന്നു. ഇന്‍ഡിഗോയുടെ നാല് വിമാനങ്ങളും ഈ പ്രതിസന്ധി നേരിട്ടിരുന്നു. എയര്‍ ഇന്ത്യ, ആകാശ എയര്‍, സ്‌പൈസ് ജെറ്റ്, സ്റ്റാര്‍ എയര്‍, അലയന്‍സ് എയര്‍ എന്നിവരെല്ലാം ബോംബ് ഭീഷണിയെ തുടര്‍ന്ന് സര്‍വീസ് പ്രതിസന്ധിയിലായവരാണ്.












Click it and Unblock the Notifications