ഹർത്താലിൽ പോലീസിന്റെ അഴിഞ്ഞാട്ടം; കുട്ടിക്ക് മർദ്ദനം, ഗുരുതര പരിക്ക്, സംഭവം പൊന്നാനിയിൽ!

 • Written By: Desk
Subscribe to Oneindia Malayalam
cmsvideo
  ഹർത്താലിൽ കുട്ടിയോട് പോലീസിന്റെ ക്രൂരത | Oneindia Malayalam

  മലപ്പുറം: ഹർത്താൽ ദിനത്തിൽ പൊലീസിന്റെ അഴിഞ്ഞാട്ടം. പൊന്നാനിയിൽ പൊലീസിന്റെ അടിയേറ്റ് ഒരു കുട്ടിക്ക് ഗുരുതര പരിക്ക്. വെളിയങ്കോട് സ്വദേശി കരീമിന്റെ മകൻ അജ്മലിനാണ് പരിക്കേറ്റത്. രണ്ട് പോലീസുകാർ ലാത്തികൊണ്ട് അടിക്കുകയായിരുന്നെന്ന് അജ്മൽ പറയുന്നു. അജ്മലിന്റെ തലയ്ക്കാണ് പരിക്കേറ്റത്.

  പൊന്നാനി പോലീസ് വന്ന് ജീപ്പിൽ നിന്ന് ഇറങ്ങിയതോടെ ലാത്തികൊണ്ട് മർദ്ദിക്കുകയായിരുന്നെന്ന് സംഭവം കണ്ട വ്യക്തി പറയുന്നു. വന്നേരി പോലീസ് നേരത്തെ തന്നെ സ്ഥലത്ത് ഉണ്ടായിരുന്നു. എന്നാൽ അവർ പ്രകോപനമായ നിലപാടൊന്നും സ്വീകരിച്ചിരുന്നില്ല. എന്നാൽ പൊന്നാനി പോലീസ് വന്നതോടെ ഒരു പ്രകോപനവും കൂടാതെ കുട്ടിയെ മർദ്ദിക്കുകയായിരുന്നെന്ന് കണ്ടു നിന്നവർ‍ പറയുന്നു. പത്താം ക്ലാസ് വിദ്യാർത്ഥിയാണ് അജ്മൽ.

  Harthal

  സംസ്ഥാനത്ത് ഹര്‍ത്താലെന്ന പേരില്‍ സാമൂഹ്യമാധ്യമങ്ങളില്‍ നടന്ന വ്യാജ പ്രചാരണം പലയിടങ്ങളിലും ഫലത്തില്‍ ഹര്‍ത്താലായി മാറുകയായിരുന്നു. വടക്കൻ ജില്ലകളിലാണ് പ്രശ്നം രൂക്ഷമായിരിക്കുന്നത്. വിവിധ ഇടങ്ങളില്‍ ആളുകള്‍ വഴി തടയുകയും വാഹനയാത്രക്കാരെ ഭീഷണിപ്പെടുത്തുകയും കടകൾ അടപ്പിക്കുകയും ചെയ്തു. ഏതെങ്കിലും സംഘടനയുടെ പേരിലല്ല ഹര്‍ത്താലനുകൂലികള്‍ സംഘടിച്ചിരിക്കുന്നത്. രാവിലെ മുതൽ തന്നെ സംഘം ചേർന്ന് വാഹനങ്ങൾ തടഞ്ഞിരുന്നു.

  മലപ്പുറം ജില്ലയിലെ മഞ്ചേരിയിലും കോഴിക്കോട്, ബേപ്പൂര്‍, വടകര മേഖലയിലും ബസുകള്‍ തടഞ്ഞു. കണ്ണൂര്‍ ജില്ലയില്‍ പലയിടങ്ങളിലും കടകള്‍ അടപ്പിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. ലപ്പുറം ജില്ലയിലെ പരപ്പനങ്ങാടിയില്‍ കടകള്‍ തുറന്നവരെ ഭീഷണിപ്പെടുത്തി അടപ്പിച്ചു ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. വാഹനങ്ങള്‍ തടയുന്നവര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് പോലീസ് അറിയിച്ചിട്ടുണ്ട്. തിങ്കളാഴ്ച കേരളം നിശ്ചലമാവുമെന്നും രാത്രി 12 മുതല്‍ നാളെ രാത്രി 12 വരെ ഹര്‍ത്താലാണെന്നുമാണ് സൂമൂഹ മാധ്യമങ്ങളില്‍ സന്ദേശം പ്രചരിച്ചത്. വ്യാജ സന്ദേശം പിന്നീട് യഥാർത്ഥ ഹർത്താലായി മാറുകയായിരുന്നു.

  ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

  English summary
  Boy attacked by police in Ponnani

  Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
  ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്