ബാലഭവനില്‍ പ്രകൃതിവിരുദ്ധ പീഡനം!! ചെയ്തത് വൈദികന്‍!! സംഭവം വയനാട്ടില്‍...

  • Posted By: Sooraj
Subscribe to Oneindia Malayalam

വയനാട്: ബാലഭവനില്‍ ആണ്‍കുട്ടികള്‍ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയായി. വയനാട്ടിലെ മീനങ്ങാടിയിലുള്ള ബാലഭവനിലെ കുട്ടികളാണ് പീഡിപ്പിക്കപ്പെട്ടത്. പരാതിയെ തുടര്‍ന്ന് ബാലഭവനിലെ വൈദികനെതിരേ പോലീസ് കേസെടുത്തിട്ടുണ്ട്. ബാലഭവനിലെ അന്തേവാസികളായ എട്ട്, ഒമ്പത് ക്ലാസുകളില്‍ പഠിക്കുന്ന ആണ്‍കുട്ടികളാണ് പീഡനത്തിന് ഇരയായത്. വയനാട്, കോഴിക്കോട് ജില്ലകളില്‍ നിന്നുള്ളവകാണ് കുട്ടികള്‍. സംഭവം നടന്ന ബാലഭവന്‍ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നില്ല. ഇതേ തുടര്‍ന്നു കുട്ടികളെ വീട്ടിലേക്ക് അയക്കുകയും ചെയ്തിരുന്നു.

1

പീഡിപ്പിക്കപ്പെട്ട ഒരു കുട്ടിയാണ് വീട്ടുകാരോട് സംഭവത്തെക്കുറിച്ച് വെളിപ്പെടുത്തിയത്. വീട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്നു ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. മറ്റൊരു കുട്ടി കൂടി പീഡിപ്പിക്കപ്പെട്ടതായും കണ്ടെത്തിയിട്ടുണ്ട് കുട്ടികളെ കൗണ്‍സിലിങിന് വിധേരാക്കിയ ശേഷമാണ് ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ പോലീസില്‍ പരാതി നല്‍കിയത്.

2

പോലീസ് കേസെടുത്തോടെ വൈദികന്‍ ഒളിവില്‍പ്പോയിരിക്കുകയാണ്. സ്വന്തം വീട്ടിലോ സ്ഥാപനത്തിലോ ഇയാള്‍ എത്തിയിട്ടില്ലെന്നാണ് വിവരം. വൈദികന്‍ വിദേശത്തേക്കു കടക്കുന്നത് തടാന്‍ പോലീസ് തിരച്ചില്‍ ഊര്‍ജിതമാക്കിക്കഴിഞ്ഞു.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
Boys molested by priest in wayanad.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്