കെഎം ഷാജി 25 ലക്ഷം കോഴ വാങ്ങി; പരാതിയുമായി സ്വന്തം പാർട്ടി പ്രവർത്തകർ, മുസ്ലീം ലീഗിൽ പൊട്ടിത്തെറി

 • Posted By: Akshay
Subscribe to Oneindia Malayalam
cmsvideo
  ലക്ഷങ്ങള്‍ കോഴ വാങ്ങി: K M ഷാജി MLAക്കെതിരെ ലീഗ് | Oneindia Malayalam

  കോഴിക്കോട്: ബിജെപിയിലെ കോഴ വിവാദത്തിന് പിന്നാലെ മുസ്ലീം ലീഗിലും സമാന സംഭവം. മുസ്ലീം ലീഗ് നേതാവും അഴീക്കോട് എംഎൽഎയുമായ കെഎം ഷാജി പ്ലസ് ടു അനുവദിക്കാൻ 25 ലക്ഷം കോഴ വാങ്ങി എന്ന പരാതിയുമായി സ്വന്തം പാർട്ടിക്കാർ തന്നെ രംഗത്ത്. പൂതപ്പാറയിലെ മുസ്ലിം ലീഗ് ഭാരവാഹികളാണ് അഴീക്കോട് പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റിക്ക് പരാതി നല്‍കിയത്. സൗത്ത് ലൈവാണ് വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

  കഴിഞ്ഞ യുഡിഎഫ് ഭരണ കാലത്താണ് സംഭവം നടന്നത്. അഴീക്കോട് ഹൈസ്‌കൂള്‍ കമ്മിറ്റിയിൽ നിന്നാണ് ഷാജി കൈക്കൂലി വാങ്ങിയതെന്നാണ് ആരോപണം. പ്ലസ് ടു അനുവദിച്ചാല്‍ പൂതപ്പാറ ആസ്ഥാനമായി ലീഗ് ഓഫിസിന്റെ കെട്ടിടം വയ്ക്കുന്ന ചിലവിലേക്ക് ഒരു തസ്തികയ്ക്ക് സമാനമായ തുക നല്‍കാമെന്ന് ഹൈസ്‌കൂള്‍ കമ്മിറ്റി ഉറപ്പ് നല്‍കിയിരുന്നു. എന്നാൽ കമ്മറ്റിക്ക് നൽകാതെ കെഎം ഷാജി നേരിട്ട് 25 ലക്ഷം രൂപ കൈക്കലാക്കി എന്നാണ് പരാതി.

  25 ലക്ഷം രൂപ നൽകാൻ തീരുമാനിച്ചു

  25 ലക്ഷം രൂപ നൽകാൻ തീരുമാനിച്ചു

  2014ല്‍ അഴീക്കോട് ഹൈസ്‌കൂളിന് പ്ലസ് ടു അനുവദിച്ച് കിട്ടിയതിന് പിന്നാലെ വാഗ്ദാന പ്രകാരമുളള 25 ലക്ഷം രൂപ പ്രാദേശിക കമ്മിറ്റിയ്ക്ക് നല്‍കുവാന്‍ സ്‌കൂള്‍ മാനെജ്‌മെന്റ് തീരുമാനിച്ചു.

  പണം കൊടുക്കേണ്ടതില്ല

  പണം കൊടുക്കേണ്ടതില്ല

  കെഎം ഷാജി ഇടപെട്ട് ഈ തുക ഇപ്പോള്‍ നല്‍കേണ്ടതില്ലെന്നും തന്നോട് ചര്‍ച്ച ചെയ്തശേഷം ഇതുമായി ബന്ധപ്പെട്ട കാര്യം ചെയ്താല്‍ മതിയെന്നും മാനേജറോട് നിര്‍ദേശിച്ചതിനെ തുടര്‍ന്ന് തുക തരാന്‍ കഴിയില്ല എന്ന് മാനെജര്‍ തങ്ങളെ അറിയിച്ചെന്നുമാണ് പൂതപ്പാറ പഞ്ചായത്ത് കമ്മിറ്റി ആരോപിക്കുന്നു.

  പണം വാങ്ങരുത്

  പണം വാങ്ങരുത്

  തുടര്‍ന്ന് പ്രാദേശിക മുസ്ലിം നേതാക്കള്‍ എംഎല്‍എയുമായി സംസാരിച്ചപ്പോള്‍ അഴീക്കോട് ഹൈസ്‌കൂള്‍ കമ്മിറ്റിയില്‍ വിവിധ വിഭാഗത്തില്‍ പെട്ടവര്‍ ഉളളതിനാല്‍ അവിടെ നിന്നും പണം വാങ്ങരുതെന്നാണ് നിര്‍ദേശമെന്ന് പറഞ്ഞു.

  ലീഗ് പ്രാദേശിക കമ്മറ്റി

  ലീഗ് പ്രാദേശിക കമ്മറ്റി

  എംഎൽഎയുമായി നടത്തിയ ചർച്ചയെ തുടർന്ന് പണം വാങ്ങുന്നതിൽ നിന്നും പ്രാദേശിക കമ്മിറ്റി പിന്മാറിയെന്ന് പരാതിയില്‍ വിശദീകരിക്കുന്നുണ്ട്.

  അന്വേഷണത്തിൽ കുടുങ്ങി

  അന്വേഷണത്തിൽ കുടുങ്ങി

  എന്നാല്‍ 2017 ജൂണില്‍ സ്‌കൂള്‍ കമ്മിറ്റി ജനറല്‍ ബോഡിയില്‍ പ്ലസ് ടു അനുവദിക്കലുമായി ബന്ധപ്പെട്ട് ചിലവാക്കിയ ഭീമമായ തുകയുടെ കണക്ക് വന്നതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണമാണ് കെഎം ഷാജി എംഎൽഎ കുടുങ്ങിയത്.

  മാനേജരിൽനിന്ന് നേരിട്ട് കൈപ്പറ്റി

  മാനേജരിൽനിന്ന് നേരിട്ട് കൈപ്പറ്റി

  പ്രദേശിക നേതാക്കൾ നടത്തിയ അന്വേഷണത്തിൽ മണ്ഡലം എംഎല്‍എ കെഎം ഷാജി 25 ലക്ഷം രൂപ മാനേജരില്‍ നിന്നും നേരിട്ട് കൈപ്പറ്റിയതായി ബോധ്യപ്പെട്ടിട്ടുണ്ടെന്നാണ് മുസ്ലിം ലീഗ് അഴീക്കോട് പഞ്ചായത്ത് പ്രസിഡന്റിന്റെ പേരില്‍ വന്ന പരാതിയില്‍ ആരോപിക്കുന്നത്.

  ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

  English summary
  Bribe aligation against KM Shaji

  Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
  ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്