കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹൈക്കോടതി ജഡ്ജിമാരുടെ പേരില്‍ കൈക്കൂലി; സൈബി ജോസിനെതിരെ അന്വേഷണം

അഭിഭാഷക അസോസിയേഷന്‍ തിരഞ്ഞെടുപ്പില്‍ മത്സരിച്ചതിന് പിന്നാലെയാണ് ഈ ആരോപണം തുടങ്ങിയത്.

Google Oneindia Malayalam News
kerala hc

തിരുവനന്തപുരം: ഹൈക്കോടതി ജഡ്ജിമാര്‍ക്ക് കൈക്കൂലി നല്‍കാനെന്ന വ്യാജേന പണം വാങ്ങിയെന്ന പരാതിയുടെ അടിസ്ഥാനത്തില്‍ അഭിഭാഷകനായ സൈബി ജോസ് കിടങ്ങൂരിനെതിരെ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. എരണാകുളം സെന്‍ട്രല്‍ പൊലീസ് സ്റ്റേഷനിലാണ് എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തത്. കേസ് അന്വേഷിക്കുന്നതിന് പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നല്‍കി സംസ്ഥാന പോലീസ് മേധാവി അനില്‍ കാന്ത് അറിയിച്ചു.

ക്രൈംബ്രാഞ്ച് മേധാവി എ ഡി ജി പി ഡോ. ദര്‍വേഷ് സാഹിബ് നേരിട്ട് മേല്‍നോട്ടം വഹിക്കുന്ന സംഘത്തിലെ അന്വേഷണ ഉദ്യോഗസ്ഥന്‍ ക്രൈം ബ്രാഞ്ച് ആലപ്പുഴ യൂണിറ്റ് എസ് പി കെ എസ്. സുദര്‍ശന്‍ ആണ്. എറണാകുളം ക്രൈംബ്രാഞ്ചിലെ ഡിറ്റക്ടീവ് ഇന്‍സ്‌പെക്ടര്‍മാരായ എ എസ് ശാന്തകുമാര്‍, സിബി ടോം, ഗ്രേഡ് എസ് ഐ മാരായ കലേഷ് കുമാര്‍, ജോഷി സി എബ്രഹാം, ക്രൈം ബ്രാഞ്ച് ആലപ്പുഴ യൂണിറ്റിലെ ഗ്രേഡ് എസ് ഐമാരായ എസ് അമൃതരാജ്, ജയ്‌മോന്‍ പീറ്റര്‍ എന്നിവരാണ് പ്രത്യേക അന്വേഷണ സംഘത്തില്‍ ഉള്ളത്.

ലോട്ടറി ഭാഗ്യമല്ല; യുവാവ് പെട്ടി തുറന്നപ്പോള്‍ ഒന്നരക്കോടി; പിന്നാലെ കേസും കോടതിയും; ഒടുവില്‍...ലോട്ടറി ഭാഗ്യമല്ല; യുവാവ് പെട്ടി തുറന്നപ്പോള്‍ ഒന്നരക്കോടി; പിന്നാലെ കേസും കോടതിയും; ഒടുവില്‍...

വിവരം ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് ഹൈക്കോടതി രജിസ്ട്രാര്‍ സംസ്ഥാന പൊലീസ് മേധാവിക്ക് കത്ത്് നല്‍കിയിരുന്നു. ഇതേ തുടര്‍ന്ന് പ്രാഥമിക അന്വേഷണം നടത്താന്‍ കൊച്ചി സിറ്റി പൊലീസ് കമ്മിഷര്‍ക്ക് സംസ്ഥാന പൊലീസ് മേധാവി നിര്‍ദ്ദേശം നല്‍കിയിരുന്നു. പരാതിയില്‍ കഴമ്പുണ്ടെന്ന് അന്വേണത്തില്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഇപ്പോള്‍ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചത്.

എന്നാല്‍ തനിക്കെതിരെ ഉയര്‍ന്ന ആരോപണത്തിന് പിന്നില്‍ ഗൂഢാലോചനയാണെന്നും വ്യക്തിവിദ്വേഷമാണെന്നും സൈബി ജോസ് അറിയിച്ചു. മൂന്നോ നാലോ അഭിഭാഷകര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇതെന്ന് അറിയുന്നത്. തന്നെ വ്യക്തിപരമായി തകര്‍ക്കുന്നതിലൂടെ ജുഡീഷ്യറിയെ കൂടിയാണ് അപകീര്‍ത്തിപ്പെടുത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു. വ്യക്തിപരമായ കാരണങ്ങളാണ് ഈ നീക്കത്തിന് പിന്നില്‍. പരാതി നല്‍കിയ നാല് പേരില്‍ ഒരാള്‍ തന്റെ അയല്‍വാസിയാണെന്നും വ്യക്തിപരമായി തന്നെ വര്‍ഷങ്ങളായി എതിര്‍ക്കുന്നവരും ജീവിതം തകര്‍ക്കാന്‍ ആഗ്രഹിക്കുന്നവരാണ് പരാതിക്ക് പിന്നിലെന്നും അദ്ദേഹം വ്യക്തമാക്കി .

ഒരു കൊല്ലം കൊണ്ട് പണം ഉണ്ടാക്കി, ഇനി രാഷ്ട്രീയത്തിലേക്കെന്ന് റോബിൻ; സ്വന്തം പാർട്ടി? മറുപടിഒരു കൊല്ലം കൊണ്ട് പണം ഉണ്ടാക്കി, ഇനി രാഷ്ട്രീയത്തിലേക്കെന്ന് റോബിൻ; സ്വന്തം പാർട്ടി? മറുപടി

തനിക്കെതിരെ സോഷ്യല്‍ മീഡിയയിലൂടെ നിരന്തരം ആരോപണങ്ങള്‍ ഉന്നയിച്ചിട്ടുണ്ട്. അഭിഭാഷക അസോസിയേഷന്‍ തിരഞ്ഞെടുപ്പില്‍ മത്സരിച്ചതിന് പിന്നാലെയാണ് ഈ ആരോപണം തുടങ്ങിയത്. പരാതിക്കാരോ എതിര്‍ കക്ഷിയോ ഇല്ലെന്ന് അദ്ദേഹം വ്യക്തമാക്കി.

English summary
Bribery on behalf of High Court Judges; Investigation against Adv Saibi Jose
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X