വരന് കിട്ടിയത് എട്ടിന്റെ പണി, അതും വിവാഹത്തിന് തൊട്ടു മുമ്പ്; കേട്ടാല്‍ നിങ്ങളും ഞെട്ടും
വിവാഹത്തിന് തൊട്ടുമുന്‍പ് ഹാളിലെത്തിയ വരന് കിട്ടിയത് എട്ടിന്റെ പണി.
കോട്ടയം; വിവാഹത്തിന് തൊട്ട് മുന്‍പ് ഹാളിലെത്തിയ വരന് കിട്ടിയത് എട്ടിന്റെ പണി. അച്ഛനെയും സഹോദരനെയും വിവാഹ സ്ഥലത്ത് നിന്ന് മാറ്റി വധു കാമുകനോടൊപ്പം ഒളിച്ചോടി. വരന്റെ വീട്ടുകാര്‍ നല്‍കിയ സാരിയും ചെരുപ്പും ധരിച്ചാണ് യുവതി ഒളിച്ചോടിയത്. കോട്ടയം ജില്ലയിലെ പൊന്‍കുന്നത്താണ് സംഭവം നടന്നത്. പിതാവിനെ പൂവ് വാങ്ങാനും സഹോദരനെ തൂവാല വാങ്ങാനും പറഞ്ഞയച്ച ശേഷമാണ് യുവതി വിവാഹ വേഷത്തില്‍ കാമുകനോടൊപ്പം ഓടിപ്പോയത്. അട്ടിക്കല്‍ സ്വദേശിയായ യുവതിയും മുണ്ടക്കയം സ്വദേശിയുമായുള്ള വിവാഹം പൊന്‍കുന്നത്തെ ഓഡിറ്റോറിയത്തില്‍ വെച്ച് നടത്താനായിരുന്നു വീട്ടുകാര്‍ നിശ്ചയിച്ചത്.
വിവാഹത്തിന് മുന്നോടിയായുള്ള ക്ഷേത്ര ദര്‍ശനത്തിനിടെയാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. ക്ഷേത്രത്തിലെത്തിയ യുവതി ബുദ്ധിപരമായി അച്ഛനെയും സഹോദരനെയും സ്ഥലത്തുനിന്നും മാറ്റി.തൂവാലയും മുല്ലപ്പൂവും വാങ്ങി അച്ഛനും സഹോദരനും തിരിച്ചെത്തിയപ്പോള്‍ യുവതിയെ കാണാനില്ലായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് യുവതി കാണാനില്ലെന്ന് അറിഞ്ഞത്. മുഹൂര്‍ത്തത്തിന് മുന്‍പ് വിവാഹ പന്തലിലെത്തിയപ്പോഴാണ് വരനും കൂട്ടരും വിവരമറിഞ്ഞത്.

വധുവിന്റെ വീട്ടിലെ സാമ്പത്തിക ബുദ്ധിമുട്ട് മനസ്സിലാക്കി സ്ത്രീധനമൊന്നും വരനും വീട്ടുകാരും ആവശ്യപ്പെട്ടിരുന്നില്ല. കല്ല്യാണ സാരിയും ചെരുപ്പും മറ്റും വരന്റെ വീട്ടുകാര്‍ രണ്ടുദിവസം മുന്‍പ് വാങ്ങി നല്‍കിയിരുന്നു.പൊന്‍കുന്നം ടൗണിലെ വസ്ത്ര വ്യാപാര സ്ഥാപനത്തില്‍ സെയില്‍സ് ഗേളായി ജോലി ചെയ്യുന്ന യുവതി തൊട്ടടുത്ത കെട്ടിടത്തിലെ കച്ചവട സ്ഥാപനത്തിലെ ജോലിക്കാരനൊപ്പമാണ് ഒളിച്ചോടിയത്. വരന്‍ പൊന്‍കുന്നം സ്റ്റേഷനില്‍ മാനനഷ്ടക്കേസ് നല്‍കിയിട്ടുണ്ട്.












Click it and Unblock the Notifications