കൊല്ലത്ത് പാലം തകര്‍ന്ന് ഒരു മരണം, അപകടത്തില്‍പ്പെട്ടത് 70ഓളം പേര്‍, പലരുടേയും നില ഗുരുതരം

  • Posted By:
Subscribe to Oneindia Malayalam
ചവറ കെഎംഎംഎല്ലില്‍ പാലം തകര്‍ന്ന് ഒരു മരണം, നിരവധിപ്പേര്‍ക്ക് പരിക്ക് | Chavara Bridge Collapsed

കൊല്ലം: ചവറ കെഎംഎംഎല്ലിന് സമീപത്തുള്ള പഴയ ഇരുമ്പ് പാലം തകര്‍ന്ന് വീണ് ഒരു മരണം. ചവറ സ്വദേശി ശ്യാമള ദേവിയാണ് മരിച്ചത്. ഇരുപതോളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. കമ്പി ദേഹത്ത് കുത്തിക്കയറിയാണ് പരുക്കേറ്റിരിക്കുന്നത്. ചവറ കെഎംഎംഎല്‍ ജീവനക്കാരാണ് അപകടത്തില്‍പ്പെട്ടിരിക്കുന്നത്.

ഞെട്ടിച്ച് പിസി ജോർജ്.. ദിലീപ് കേസിലെ രഹസ്യങ്ങൾ വെളിപ്പെടുത്തി, സുപ്രീം കോടതി വക്കീലിനെ റെഡിയാക്കി

bridge

പരിക്കേറ്റവരെ കൊല്ലം ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പരുക്കേറ്റ പലരുടേയും നില ഗുരുതരമാണ്. മരണ സംഖ്യ ഇനിയും കൂടാനാണ് സാധ്യത. ആകെ എഴുപതോളം പേര്‍ അപകടത്തില്‍ പെട്ടതായാണ് പ്രാഥമിക വിവരം. ദേശീയ ജലപാതയ്ക്ക് കുറുകെ നിര്‍മ്മിച്ച പാലമാണ് തകര്‍ന്നത്.

kollam

കമിതാക്കൾ ഒളിച്ചോടിയത് രണ്ട് തവണ.. ഒരാഴ്ച ലോഡ്ജിൽ സുഖവാസം.. പണം തീർന്നപ്പോൾ കാട്ടിക്കൂട്ടിയത്!!

അപകടത്തില്‍പ്പെട്ട് പുഴയിലേക്ക് വീണ നിരവധി പേരെ കാണാതായതായും റിപ്പോര്‍ട്ടുകളുണ്ട്. നിരവധി പേര്‍ ഒരുമിച്ച് പാലത്തിലേക്ക് കയറിയാണ് അപകടത്തിന് കാരണമായത് എന്നാണ് അറിയുന്നത്. രാവിലെ കെഎംഎംഎല്ലിന് മുന്നില്‍ ജീവനക്കാര്‍ ധര്‍ണ്ണ സംഘടിപ്പിച്ചിരുന്നു. ഇതിന് ശേഷം പുറത്ത് നിന്ന് വന്ന ജീവനക്കാരും പ്രദേശവാസികളും ഒരുമിച്ച് കയറിയതോടെയാണ് പാലം തകര്‍ന്നത്.

chavara

കെഎംഎംഎല്‍ ഉന്നത ഉദ്യോഗസ്ഥരും ഫയര്‍ഫോഴ്‌സും പോലീസും സംഭവ സ്ഥലത്ത് എത്തിയിട്ടുണ്ട്. പരുക്കറ്റവരെ കമ്പനിയുടെ വാഹനങ്ങലിലടക്കമാണ് കരുനാഗപ്പള്ളിയിലും ചവറയിലുമുള്ള ആശുപത്രികളിലെത്തിച്ചത്. പരുക്കേറ്റവരുടെ ചികിത്സാ ചെലവുകള്‍ കമ്പനി വഹിക്കുമെന്ന് മാനേജിംഗ് ഡയറക്ടര്‍ വ്യക്തമാക്കിയിട്ടുണ്ട്.

English summary
Old Bridge collapsed in Chavara, Kollam and one died, many injured
Please Wait while comments are loading...