പൊതുവിദ്യാഭ്യാസ കേന്ദ്രങ്ങള്‍ മികവിന്റെ കേന്ദ്രമാക്കി മാറ്റാന്‍ ഒറ്റക്കെട്ടായി രംഗത്തിറങ്ങണമെന്ന്‌ കെഎസ്സ്‌ടിഎ

  • Posted By:
Subscribe to Oneindia Malayalam

നാദാപുരം: പൊതു വിദ്യാഭ്യാസ കേന്ദ്രങ്ങള്‍ മികവിന്റെ കേന്ദ്രമാക്കി മാറ്റാനുള്ള സംസ്ഥാന സര്‍ക്കാര്‍ തീരുമാനം വിജയത്തിലെത്തിക്കാന്‍ രക്ഷിതാക്കളും അധ്യാപകരും സ്‌ക്കൂള്‍ അധികൃതരും ഒറ്റക്കെട്ടായി രംഗത്തിറങ്ങണമെന്ന്‌ കെഎസ്സ്‌ടിഎ കുന്നുമ്മല്‍ ഉപജില്ലാ ജില്ല സമ്മേളനം ആവശ്യപ്പെട്ടു.

മിമിക്രി താരം അബി അന്തരിച്ചു; വിടപറഞ്ഞത് മലയാളികളുടെ പ്രിയ മിമിക്രി താരം; ദിലീപിന്റെ സുഹൃത്ത്

കൈവേലിയില്‍ റഷീദ്‌ കണിച്ചേരി നഗറില്‍ സമ്മേളനം കെഎസ്‌ടിഎ സംസ്ഥാന എക്‌സിക്യുട്ടീവ്‌ അംഗം എഎ വിജയകുമാര്‍ ഉദ്‌ഘാടനം ചെയ്‌തു.പി അച്ചുതന്‍ സംഘടനാ റിപ്പോര്‍ട്ടും പി സി രാജന്‍ പ്രവര്‍ത്തന റിപ്പോര്‍ട്ടും പി മോഹനന്‍ വരവ്‌ ചെലവ്‌ കണക്കും അവതരിപ്പിച്ചു.

ksta

എ കെ നാരായണി, വി നാണു സി സതീശന്‍, പി എം കുമാരന്‍, കാര്‍ത്ത്യായനി, കെ സി ലീല ,പി പി ചന്ദ്രന്‍ ,എന്നിവര്‍ സംസാരിച്ചു.ടി പി പവിത്രന്‍ സ്വാഗതവും കെ കെ ബാബു നന്ദിയും പറഞ്ഞു. സമ്മേളനം പുതിയ ഭാരവാഹികളായി പി കെ ബാബു പ്രസിഡന്റ്‌ പി മോഹനന്‍, കെ കെ നാണു ' (വൈസ്‌ പ്രസിഡന്റുമാര്‍) പി സി രാജന്‍ സെക്രട്ടറി പി സി ഗിരിജ, പി പി രവീന്ദ്രന്‍, വി അനിത (ജോയിന്റ്‌ സെക്രട്ടറി), കെ കെ ബാബു( ട്രഷറര്‍) എന്നിവരെ തെരെഞ്ഞെടുത്തു.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
Bring public education centers into a center of excellence-KSTA

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്