പാമ്പ് കടിയേറ്റ് യുവാവ് മരിച്ച സംഭവം; സമഗ്ര അന്വേഷണം വേണമെന്ന് ബിഎസ്പി

  • Posted By:
Subscribe to Oneindia Malayalam

കാസര്‍കോട്: പാമ്പു കടിയേറ്റ് യുവാവ് മരണപ്പെട്ട സംഭവത്തില്‍ സമഗ്ര അന്വേഷണം നടത്തി കുറ്റക്കാരനെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ബിഎസ്പി വാര്‍ത്താ സമ്മേളനം നടത്തി.

സെറ്റിലെ പ്രശ്‌നക്കാരി എന്ന പേര്, കുളപ്പുള്ളി ലീലയെ സിനിമയില്‍ നിന്ന് ഒഴിവാക്കാന്‍ ശ്രമിക്കുന്നതാര്?

മുള്ളേരിയ ബെള്ളൂരിലെ തോട്ടത്തുമൂല പട്ടികജാതി കോളനിയില്‍ താമസിക്കുന്ന ടി. രവി (25)യാണ് പാമ്പുകടിയേറ്റ് മരണപ്പെട്ടത്. രവിയെ നാട്ടക്കല്‍ ഹൊസളിഗെയിലെ നവീന്‍ ഭട്ട് എന്നയാള്‍ തോട്ടത്തിലെ ജോലിക്ക് നിയോഗിച്ചിരുന്നു. നവീന്‍ഭട്ടിന്റെ തോട്ടത്തില്‍ ജോലി ചെയ്യുന്നതിനിടെയാണ് രവിക്ക് പാമ്പുകടിയേറ്റത്. എന്നാല്‍ രവിയെ ആശുപത്രിയിലെത്തിക്കാന്‍ നവീന്‍ ഭട്ട് സ്വന്തം വാഹനങ്ങള്‍ വിട്ടുനല്‍കാനോ ചികിത്സയ്ക്ക് ആവശ്യമായ ഒരു തരത്തിലുള്ള സഹായങ്ങള്‍ നല്‍കാനോ കുടിക്കാന്‍ വെള്ളം നല്‍കാനോ തയ്യാറായില്ലെന്ന് ബിഎസ്പി കാസര്‍കോട് ജില്ലാ കമ്മിറ്റി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു.

press_meet

ഒരു മണിക്കൂറോളം രവി നവീന്‍ ഭട്ടിന്റെ പറമ്പില്‍ മരണാസന്നനായി കിടക്കുകയും ഒടുവില്‍ നാട്ടുകാരില്‍ ചിലര്‍ ചേര്‍ന്ന് ആശുപത്രിയില്‍ കൊണ്ടുപോവുകയും ചെയ്തുവെങ്കിലും ആശുപത്രിയിലെത്തുന്നതിനു മുമ്പെ മരണം സംഭവിച്ചു.

ദിലീപിന്റെ വിധി ഒരുങ്ങിക്കഴിഞ്ഞു; രണ്ട് ദിവസത്തിനുള്ളിൽ കുറ്റപത്രം... വലിഞ്ഞുമുറുക്കി പോലീസ് ബുദ്ധി

രവിയുടെ മരണത്തിന് ഉത്തരവാദി നവീന്‍ ഭട്ടാണെന്നും ഇതു സംബന്ധിച്ച് ക്രൈംബ്രാഞ്ച് അന്വേഷണം നടത്തണമെന്നും ബിഎസ്പി ആവശ്യപ്പെട്ടു. സര്‍ക്കാര്‍ രവിയുടെ കുടുംബത്തിന് 10 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കുക, നവീന്‍ ഭട്ടിനെ അറസ്റ്റു ചെയ്യുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് ബഹുജന സമാജ് വാദി പാര്‍ട്ടി കാസര്‍കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ വെള്ളിയാഴ്ച രാവിലെ 10 മണിക്ക് ആദൂര്‍ പോലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തും. പ്രക്ഷോഭത്തില്‍ ജാതി- മത - സംഘടനാ നേതാക്കള്‍ പങ്കെടുക്കും. മുഴുവന്‍ ജനാധിപത്യ വിശ്വാസികളും പരിപാടിയില്‍ പങ്കെടുക്കണമെന്ന് ബിഎസ്പി അഭ്യര്‍ത്ഥിച്ചു.

വാര്‍ത്താ സമ്മേളനത്തില്‍ ബിഎസ്പി ജില്ലാ പ്രസിഡണ്ട് നിസാര്‍ കാട്ടിയടുക്കം, ജനറല്‍ സെക്രട്ടറി വിജയ കുമാര്‍ ബാരടുക്ക, സംസ്ഥാന സെക്രട്ടറി ഡോ. അരുണ്‍ കുമാര്‍, രവിയുടെ പിതാവ് മാങ്കു, മാതാവ് സുന്ദരി എന്നിവര്‍ പങ്കെടുത്തു.

English summary
bsp claims complete investigation on young man's death by snake bite

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്