Get Updates
Get notified of breaking news, exclusive insights, and must-see stories!

ബജറ്റ് 2022: വന്ദേഭാരത് ട്രെയിനുകള്‍ക്ക് 180 കി.മീ സ്പീഡുണ്ട്; കെ റെയില്‍ വേണ്ടെന്ന് സതീശന്‍

തിരുവനന്തപുരം: ബജറ്റ് പ്രഖ്യാപനത്തില്‍ സില്‍വര്‍ ലൈന്‍ സംബന്ധിച്ച പരാമര്‍ശമില്ലാത്തതില്‍ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. കേന്ദ്ര ബജറ്റില്‍ വന്ദേഭാരത് ട്രെയിനുകള്‍ പ്രഖ്യാപിച്ചതിനാല്‍ കേരള സര്‍ക്കാര്‍ കെ റെയില്‍ പദ്ധതിയില്‍ നിന്ന് പിന്‍മാറണമെന്ന് സതീശന്‍ പറഞ്ഞു. സംസ്ഥാനത്തിന് അധിക സാമ്പത്തിക ബാധ്യത വരുത്തിവെക്കരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മൂന്നു വര്‍ഷത്തിനുള്ളില്‍ നാനൂറോളം വന്ദേ ഭാരത് ട്രെയിന്‍ സര്‍വീസ് തുടങ്ങുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.

ഈ സാഹചര്യത്തില്‍ കേരളത്തിലേക്കും കൂടുതല്‍ സര്‍വീസുകള്‍ കൊണ്ടുവന്ന് സംസ്ഥാനത്തെ തകര്‍ക്കുന്ന പദ്ധതിയില്‍ നിന്നും പിന്‍മാറാന്‍ സര്‍ക്കാര്‍ തയാറാകണമെന്ന് സതീശന്‍ ആവശ്യപ്പെട്ടു. 160 മുതല്‍ 180 കിലോ മീറ്റര്‍ വരെ സ്പീഡ് വന്ദേഭാരത് ട്രെയിനുകള്‍ക്കുണ്ട്. ഇതിന്റെ മുതല്‍മുടക്കും ഇന്ത്യന്‍ റെയില്‍വേയാണ് വഹിക്കുന്നതെന്നിരിക്കെ വന്‍ സാമ്പത്തിക ബാധ്യതയും സാമൂഹിക പാരിസ്ഥിതിക ആഘാതങ്ങളും ഉണ്ടാക്കുന്ന കെ. റെയില്‍ നിന്നും കേരള സര്‍ക്കാര്‍ പിന്മാറണമെന്ന് വി ഡി സതീശന്‍ പറഞ്ഞു.

satheesan

ഇന്ന് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ അവതരിപ്പിച്ച ബജറ്റില്‍ സംസ്ഥാന സര്‍ക്കാരിന്റെ സ്വപ്‌ന പദ്ധതിയായ സില്‍വര്‍ ലൈനിനെക്കുറിച്ച് പരാമര്‍ശം പോലുമുണ്ടായിരുന്നില്ല. പരിസ്ഥിതി മന്ത്രാലയത്തിന്റേതുള്‍പ്പെടെയുള്ള അനുമതി ഇതുവരെ പദ്ധതിയ്ക്ക് ലഭിച്ചിട്ടില്ലെന്നത് കേന്ദ്രസര്‍ക്കാര്‍ നേരത്തെ തന്നെ ചൂണ്ടിക്കാട്ടിയിരുന്നു. ഇതായിരിക്കാം ഈ ബജറ്റില്‍ സില്‍വര്‍ ലൈന്‍ സംബന്ധിച്ച പ്രഖ്യാപനങ്ങളില്ലാത്തത് എന്നാണ് കരുതുന്നത്.

ബജറ്റില്‍ പദ്ധതിയെ കുറിച്ചു പരാമര്‍ശമില്ലാതായതോടെ പദ്ധതിയുടെ നടത്തിപ്പിനുള്ള തുക കേന്ദ്ര സര്‍ക്കാരോ അതു നല്‍കുന്നതിന് മറ്റ് ഏജന്‍സികളേയോ കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശിച്ചേക്കില്ല. ലഭ്യമായ റിപ്പോര്‍ട്ടുകള്‍ പ്രകാരം 33,000 കോടി രൂപയാണ് കെ-റെയിലിനായി വായ്പയെടുക്കാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. കൊവിഡ് വരുത്തിവെച്ച പ്രതിസന്ധികളുടെ പശ്ചാത്തലത്തില്‍ ഇത് അധിക ബാധ്യതയാകുമെന്നാണ് പ്രതിപക്ഷം ചൂണ്ടിക്കാട്ടുന്നത്.

അതേസമയം കേന്ദ്ര ബജറ്റില്‍ 400 വന്ദേ ഭാരത് തീവണ്ടികള്‍ പ്രഖ്യാപിച്ചതില്‍ കേരളത്തിന് അര്‍ഹമായ പരിഗണന കിട്ടുമെന്ന് ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനും പറഞ്ഞു. സംസ്ഥാന സര്‍ക്കാര്‍ ഒരിക്കലും നടക്കാത്ത സില്‍വര്‍ ലൈനിന് പിറകെ പോകുമ്പോള്‍ പ്രായോഗികമായി ജനങ്ങള്‍ക്ക് ഗുണം ചെയ്യുന്ന 400 ഓളം വന്ദേ ഭാരത് ട്രെയിനുകളാണ് കേന്ദ്രബജറ്റില്‍ പ്രഖ്യാപിച്ചതെന്ന് അദ്ദേഹം അവകാശപ്പെട്ടു.

അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ 400 പുതുതലമുറ വന്ദേഭാരത് തീവണ്ടികള്‍ കൊണ്ടുവരുമെന്നാണ് ധനമന്ത്രി നിര്‍മല സീതാരാമന്‍ പറഞ്ഞത്. മൂന്നുവര്‍ഷത്തിനുള്ളില്‍ 100 പി.എം. ഗതി ശക്തി കാര്‍ഗോ ടെര്‍മിനലുകള്‍ വികസിപ്പിക്കുമെന്നും മെട്രോ നിര്‍മാണത്തിനായി നൂതനമാര്‍ഗങ്ങള്‍ നടപ്പിലാക്കുമെന്നും മന്ത്രി ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+