ബജറ്റ് നിരാശാജനകം: 7 ന് സംസ്ഥാന വ്യാപക പ്രതിഷേധവുമായി കർഷക തൊഴിലാണി യൂണിയന്‍
തിരുവനന്തപുരം: കേന്ദ്രധനമന്ത്രി നിർമ്മല സീതാരാമൻ കഴിഞ്ഞ ദിവസം പാർലമെന്റിൽ അവതരിപ്പിച്ച ബഡ്ജറ്റിനെ ചുരുക്കി വിശേഷിപ്പിക്കാവുന്നത് ഇന്ത്യയെ കാണാത്ത ബഡ്ജറ്റ് എന്നാണെന്ന് സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പന്‍. 140 കോടി ജനങ്ങളിൽ മഹാഭൂരിപക്ഷത്തിനും യാതൊരു ആശ്വാസ നടപടിയും ഇല്ലാത്ത സമ്പൂർണ്ണമായി ചെറിയ ശതമാനം സമ്പന്നർക്ക് വേണ്ടിയുള്ള പ്രഖ്യാപനങ്ങളാൽ നിറഞ്ഞ ബഡ്ജറ്റാണ് ഇത്തവണത്തേതെന്നും അദ്ദേഹം വിമർശിക്കുന്നു.
ഒന്നമതായി കോവിഡ് മഹാമാരിമൂലം തകർന്നടിഞ്ഞ സാധാരണക്കാരുടെ ജീവിതം തിരികെ പിടിക്കാനോ സമ്പദ്‌വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കാനോ യാതൊരു നിർദേശങ്ങളുമില്ലാത്ത കേന്ദ്ര ബജറ്റ് പക്ഷെ ഊന്നൽനൽകുന്നത് കോർപറേറ്റുവൽക്കരണത്തിനും ദേശീയ ആസ്‌തികൾ വിറ്റഴിക്കുന്നതിനും മാത്രമാണ്. രൂക്ഷമായ തൊഴിലില്ലായ്‌മയും വിലക്കയറ്റവും അസമത്വവും സമ്പദ്‌ഘടനയുടെ മൊത്തത്തിലുള്ള മാന്ദ്യവും പരിഹരിക്കാൻ ഫലപ്രദമായ പദ്ധതിയൊന്നും ബജറ്റിൽ ഇല്ല. എയർ ഇന്ത്യക്ക് പിന്നാലെ ലൈഫ് ഇൻഷുറൻസ് കോർപറേഷനെയും ഉടൻ സ്വകാര്യവൽക്കരിക്കുമെന്ന് പ്രഖ്യാപിച്ചു.
കോർപറേറ്റുകൾക്ക് വൻ ഇളവും സ്വകാര്യവൽക്കരണവും പൊതുആസ്‌തികളുടെ വിൽപ്പനയ്‌ക്കുമാണ് മോഡി സർക്കാർ മുൻഗണന നൽകിയിരിക്കുന്നത്. കർഷകർ, പാവപ്പെട്ടവർ, തൊഴിലാളികൾ, തൊഴിൽരഹിതർ, യുവാക്കൾ, സ്‌ത്രീകൾ തുടങ്ങി സമൂഹത്തിൽ പിന്നണിയിൽ നിൽക്കുന്നവരുടെ പ്രശ്‌നങ്ങൾ കണക്കിലെടുത്തില്ല. ഏറ്റവും വിചിത്രമായി തോന്നിയത് 25 വർഷത്തെ വികസന കാഴ്‌ചപ്പാടുള്ള ബജറ്റെന്ന അവകാശവാദമാണ്. ഇത്തരത്തിലാണ് സാമ്പത്തിക നയമെങ്കിൽ 25 വർഷം കൊണ്ട് രാജ്യം എവിടെത്തുമെന്ന് നമുക്ക് ഊഹിക്കാവുന്നതേയുള്ളു. രാജ്യം പൂർണ്ണമായി കുത്തകകളുടെ അധീനതയിലാവുകയും, ജനങ്ങൾ ഒരു രണ്ടാം സ്വാതന്ത്ര്യ സമരത്തിന് നിർബന്ധിതരാവുകയും ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കുന്നു.

വർധിച്ചുവരുന്ന ദാരിദ്ര്യം, അസമത്വം എന്നിവ കുറയ്‌ക്കാനുള്ള നിർദേശമൊന്നും ബഡ്ജറ്റിലില്ല. ലോകത്തെ ദരിദ്ര രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ നൂറ്റിയൊന്നാം സ്ഥാനത്താണ് എന്നത് കേന്ദ്ര സർക്കാർ മറന്ന് പോയതാണോ? കാർഷികമേഖലയ്ക്ക് പ്രോത്സാഹനം നൽകുന്ന പുതിയ പദ്ധതിയൊന്നും ഇല്ലെന്നു മാത്രമല്ല, മുൻ ബജറ്റിനേക്കാൾ വിഹിതം ഗണ്യമായി കുറച്ചു. കർഷകരോട് പ്രതികാരസമീപനമാണ് സ്വീകരിച്ചിരിക്കുന്നത്. കടാശ്വാസമോ, മറ്റ് ഇളവുകളോ കർഷകർക്ക് നൽകിയിട്ടില്ല. കാർഷികമേഖലയ്‌ക്ക് മുൻ ബജറ്റിൽ 5.74 ലക്ഷം കോടി രൂപ നീക്കിവച്ചപ്പോൾ ഈ ബജറ്റിൽ 4.63 ലക്ഷം കോടി രൂപ മാത്രം, 20 ശതമാനത്തിന്റെ കുറവാണ്. മിനിമം താങ്ങുവിലയായി ബജറ്റ് വർഷം 2.37 ലക്ഷം കോടി രൂപ നൽകുമെന്ന പ്രഖ്യാപനം തട്ടിപ്പാണ്. വളം സബ്‌സിഡിക്കുള്ള വിഹിതം 25 ശതമാനവും ഭക്ഷ്യസബ്‌സിഡിയിൽ 28 ശതമാനവും വെട്ടിക്കുറച്ചു.
കാർഷിക ഇൻഷുറൻസിനുള്ള പിഎം ഫസൽ ബീമാ യോജനയ്‌ക്കുള്ള വിഹിതവും കുറച്ചു. മറ്റു കാർഷികാനുബന്ധ പ്രവർത്തനങ്ങൾക്കുള്ള തുകയും കുറച്ചിട്ടുണ്ട്. ഗ്രാമീണ സമ്പദ്‌വ്യവസ്ഥയ്‌ക്ക് കരുത്താകേണ്ട തൊഴിലുറപ്പുപദ്ധതിക്ക് കൂടുതൽ പണം വകയിരുത്തിയില്ല എന്ന് മാത്രമല്ല നടപ്പ് സാമ്പത്തിക വർഷത്തേക്കാൾ കുറവാണ് വകയിരുത്തിയത്. പുതുക്കിയ ബജറ്റ് എസ്റ്റിമേറ്റ് പ്രകാരം 2021--22 ധനവർഷം 98,000 കോടി രൂപയാണ് തൊഴിലുറപ്പുപദ്ധതിക്ക് വേണ്ടത്. ഈ ബജറ്റിലാകട്ടെ 73,000 കോടിയാണ് നീക്കിവച്ചത്. കൂലിയും തൊഴിൽ ദിനങ്ങളും വർധിപ്പിച്ചില്ല. ക്ഷേമ പെൻഷൻ വിഹിതവും വർധിപ്പിച്ചില്ല. മഹാമാരിക്കാലത്തും ആരോഗ്യമേഖലയിൽ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാൻ ആവശ്യമായ തുക വകയിരുത്തിയിട്ടില്ല.
ഒരുവശത്ത് സാമ്പത്തിക അച്ചടക്കത്തിന്റെയും ധനകമ്മിയുടെയും പേരിൽ പാവങ്ങളെ പിഴിയുമ്പോൾ മറുവശത്ത് കോർപറേറ്റുകൾക്കുള്ള സൗജന്യങ്ങൾ വർധിപ്പിക്കുന്നു. സമ്പന്നരുടെമേൽ പുതിയ നികുതി ചുമത്താനോ, നിലവിലുള്ളത് കൂട്ടി നികുതിവരുമാനം വർധിപ്പിക്കാനോ നടപടിയില്ല. നിലവിലുള്ള കോർപറേറ്റ് സർചാർജ് 17 ൽ നിന്ന് 12 ശതമാനമാക്കി. രാജ്യത്തെ സമ്പത്തിന്റെ 75 ശതമാനവും കൈകാര്യം ചെയ്യുന്ന 10 ശതമാനത്തിനുവേണ്ടിയുള്ള ബജറ്റാണ് ഇത് എന്ന വിമർശനം ഉയരുന്നത് ഈ സാഹചര്യത്തിലാണ്.
മൂലധനശക്തികളുടെമേലുള്ള എല്ലാവിധ നിയന്ത്രണവും നീക്കുകയും സ്വകാര്യവൽക്കരണം അടിസ്ഥാന നയമാക്കി പ്രഖ്യാപിക്കുകയും തൊഴിലും ജീവിതസുരക്ഷയും ഉറപ്പുനൽകുന്ന പൊതുനിക്ഷേപം ഗണ്യമായി വെട്ടിച്ചുരുക്കുന്ന നയത്തിന്റെ തുടർച്ച മാത്രമാണ് ബഡ്ജറ്റിലൂടെ പ്രഖ്യാപിച്ചത്.
പാവപ്പെട്ടവരുടെ തൊഴിലും വരുമാനവും മെച്ചപ്പെടുത്തുനുതകുന്ന പ്രഖ്യാപനങ്ങളില്ല. സമ്പന്നനെ അതിസമ്പന്നനാക്കുകയും ദരിദ്രനെ കൂടുതൽ ദരിദ്രനുമാക്കുന്ന ബജറ്റാണ് ഇത്. വർധിച്ചുവരുന്ന അസമത്വവും കൊടിയ ദാരിദ്ര്യവും രൂക്ഷമായ തൊഴിലില്ലായ്‌മയും വിലക്കയറ്റവും പരിഹരിക്കാൻ നിർദേശങ്ങളില്ലാത്ത ബജറ്റിലൂടെ കേന്ദ്ര സർക്കാർ സാധാരണക്കാരോടും അടിസ്ഥാന ജനവിഭാഗങ്ങളോടും മനുഷ്യത്വരഹിതമായ സമീപനമാണ് സ്വീകരിച്ചിരിക്കുന്നത്.
ജനദ്രോഹകരവും കോർപറേറ്റുകൾക്ക് സാധാരണജനങ്ങളെ കൊള്ളയടിക്കാൻ അവസരമൊരുക്കുകയും ചെയ്യുന്ന ഈ ബഡ്ജറ്റിനെതിരെ കേരള കർഷക തൊഴിലാളി യൂണിയന്റെ നേതൃത്വത്തിൽ 2022 ഫെബ്രുവരി 7 ന് ശക്തമായ പ്രതിഷേധം സംഘടിപ്പിക്കും. വില്ലേജ് കേന്ദ്രങ്ങളിൽ പ്രതിഷേധ കൂട്ടായ്മ നടത്താനാണ് തീരുമാനിച്ചിട്ടുള്ളത്. പൂർണ്ണമായും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് കൊണ്ടായിരിക്കും പ്രതിഷേധം സംഘടിപ്പിക്കുക. കേന്ദ്രസർക്കാരിന്റെ ഈ ജനവിരുദ്ധ ബഡ്ജറ്റിനെതിരായ പ്രതിഷേധത്തിൽ എല്ലാ ജനാധിപത്യ വിശ്വാസികളും ഐക്യദാർഢ്യം പ്രഖ്യാപിക്കണമെന്ന് അഭ്യർത്ഥിക്കുന്നുവെന്നും ആനാവൂർ നാഗപ്പന്‍ കൂട്ടിച്ചേർത്തു.
-
ഖത്തര്‍ പറഞ്ഞത് സംഭവിച്ചാല്‍ ഇന്ത്യ വെട്ടിലാകും; പെട്രോളിന് 200 രൂപ, കുവൈത്ത് എണ്ണ ഉല്‍പ്പാദനം നിര്‍ത്തി -
പുതിയ ജോലി കിട്ടും, നല്ല വിവാഹാലോചനകൾ വരും, സാമ്പത്തിക പ്രയാസങ്ങള്‍ തീരും, നാൾഫലം -
സ്വർണം പണിക്കൂലി ഇല്ലാതെ വാങ്ങാം; ഇങ്ങനെ ബുക്ക് ചെയ്യൂ; പുതിയ സ്കീമുമായി ജ്വല്ലറികൾ -
ദിലീപ് വേണമെന്ന് ലാലിൻ്റെ ഡിമാൻ്റ്..പൊയ്മുഖങ്ങളെ തിരിച്ചറിയാൻ സിദ്ധിഖിന് ആയില്ല';ആലപ്പി അഷ്റഫ് -
സ്വര്‍ണം, സില്‍ക്ക് സാരി, 2500 രൂപ സഹായം; വമ്പന്‍ പ്രഖ്യാപനവുമായി വിജയ്, വാഗ്ദാനപ്പെരുമഴ -
ബെംഗളൂരുവില്‍ എയര്‍ബസിന്റെ വമ്പന്‍ ടെക്നോളജി സെന്റര്‍; 5,000 ജീവനക്കാരെ ഉള്‍ക്കൊള്ളുന്ന ക്യാമ്പസ് -
ഗള്‍ഫില്‍ സന്തോഷം; ഇറാന് ആക്രമണം നിര്‍ത്തി, ഒരു നിബന്ധന, മുന്‍ സംഭവങ്ങളില്‍ മാപ്പ് പറഞ്ഞ് പ്രസിഡന്റ് -
വിദേശയാത്രയും തൊഴിലും ആഗ്രഹിച്ചിരിക്കുന്നവര്‍ക്ക് സാധിക്കും, അപ്രതീക്ഷിതമായി വലിയ സൗഭാഗ്യം, വാരഫലം -
ചെന്നൈയെ ഞെട്ടിക്കാൻ ലുലു; മെട്രോ സ്റ്റേഷനുകളിലെ ഹൈപ്പർമാർക്കറ്റും ഡെയ്ലിയും അടുത്ത മാസം തുറക്കും -
സ്വർണം തിങ്കളാഴ്ച വാങ്ങുന്നുണ്ടോ? വില 1.20 ലക്ഷത്തിന് മുകളിലേക്കോ അതോ താഴേക്കോ? വിദഗ്ധർ പറയുന്നത് ഇതാണ് -
Women's Day Malayalam Wishes: വീണ്ടുമൊരു വനിതാദിനം കൂടി, ആശംസകള്‍ അറിയിക്കാം -
ബെംഗളൂരു യെമലൂർ-ഔട്ടർ റിംഗ് റോഡ്; വടിയെടുത്ത് ഈസ്റ്റ് സിറ്റി കോർപറേഷൻ,മാർച്ച് 15 നകം പൂർത്തിയാക്കണം












Click it and Unblock the Notifications