Get Updates
Get notified of breaking news, exclusive insights, and must-see stories!

ബഫർ സോണ്‍: പത്തനംതിട്ടയിലെ ഏഴ് പഞ്ചായത്തുകളില്‍ കോണ്‍ഗ്രസ് ഹർത്താല്‍ ആരംഭിച്ചു

കോന്നി: പത്തനംതിട്ടയിലെ ഏഴ് പഞ്ചായത്തുകളില്‍ കോണ്‍ഗ്രസ് ആഹ്വാനം ചെയ്ത ഹർത്താല്‍ ആരംഭിച്ചു. അരുവാപ്പുലം, ചിറ്റാര്‍ ,സീതത്തോട്, പെരുനാട്, തണ്ണിത്തോട്, വടശ്ശേരിക്കര പഞ്ചായത്തുകളിലും വെച്ചുച്ചിറ പഞ്ചായത്തിലെ കൊല്ലമുള വില്ലേജിലുമാണ് ഹർത്താല്‍. രാവിലെ ആറ് മുതല്‍ വൈകീട്ട് ആറ് വരെയാണ് ഹർത്താല്‍. സംരക്ഷിത വന മേഖലക്കും ദേശീയ ഉദ്യാനങ്ങള്‍ക്കും ചുറ്റും ഒരു കിലോമീറ്റര്‍ പരിസ്ഥിതി ലോല മേഖലയായി നിലനിര്‍ത്തണമെന്ന സുപ്രിം കോടതി ഉത്തരവിനെതിരെ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ റിവിഷന്‍ ഹര്‍ജി നല്‍കാത്തതില്‍ പ്രതിഷേധിച്ച് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയാണ് ഹർത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്.

നീലഗിരി മേഖലയിലെ വനനശീകരണത്തിനിതെര ഗോദവർമ്മന്‍ തിരുമുല്‍പ്പാട് എന്ന വ്യക്തി സമർപ്പിച്ച ഹർജിയിലായിരുന്നു സുപ്രീംകോടതി സുപ്രധാനമായ ഉത്തരവ് പുറപ്പെടുവിച്ചത്. സംരക്ഷിത വനമേഖലകളുടെ ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ പരിസ്ഥിതി ലോല മേഖല നിര്‍ബന്ധമാക്കണമെന്നും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പാടില്ലെന്നുമായിരുന്നു സുപ്രീംകോടതിയുടെ നിർദേശം. നിലവില്‍ ഏതെങ്കിലും പ്രവർത്തനങ്ങള്‍ ആരംഭിച്ചിട്ടുണ്ടെങ്കില്‍ ചീഫ് ഫോറസ്റ്റ് കണ്‍സർവേറ്ററരുടെ അനുമതിയോടെ മാത്രം തുടർന്നാല്‍ മതിയെന്നുമാണ് നിർദേശം.

 congress-1

സുപ്രീംകോടതി വിധിക്കെതിരെ കേരളത്തിലെ മലയോര മേഖലയില്‍ നിന്നും കർഷക സംഘടനകളില്‍ നിന്നും വലിയ പ്രതിഷേധമാണ് ഉയന്ന് വരുന്നത്. സുപ്രീംകോടതി വിധിക്കെതിരെ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ റിവിഷന്‍ ഹര്‍ജി നല്‍കണമെന്നാണ് കർഷകരുടെ പ്രധാന ആവശ്യം. വിഷയത്തില്‍ ചില പ്രശ്ന പരിഹാര നിർദ്ദേശങ്ങളുമായി കർഷക സംഘടനയായ കിഫ (kerala independent farmers association) കഴിഞ്ഞ ദിവസം രംഗത്ത് എത്തിയിരുന്നു.

ശക്തയായ വനിതയെന്ന് മഞ്ജു വാര്യർ, സയനോരക്ക് സ്നേഹ ചുംബനം: ഭാവനയ്ക്ക് ഇന്ന് പിറന്നാള്‍

വന്യജീവി സംരക്ഷണ നിയമം സെക്ഷൻ 18 മുതൽ 36 വരെയുള്ള സെക്ഷനുകൾ അനുസരിച്ചാണ് പുതിയ വന്യജീവി സങ്കേതങ്ങളെ സൃഷ്ടിക്കുന്നത്. എന്നാൽ കേരളത്തിലെ എല്ലാ വന്യജീവിസങ്കേതങ്ങളുടെയും കാര്യത്തിൽ സെക്ഷൻ 18 അനുസരിച്ചുള്ള വന്യ ജീവി സങ്കേതമായി പ്രഖ്യാപിക്കാനുള്ള പ്രൊപ്പോസൽ മാത്രമേ പുറപ്പെടുവിച്ചിട്ടുള്ളൂ (intention to declare a wild life sanctuary) ഫൈനൽ നോട്ടിഫിക്കേഷൻ ഇറങ്ങിയിട്ടില്ലെന്നും കിഫ ചൂണ്ടിക്കാട്ടുന്നു.

വന്യജീവി സങ്കേതങ്ങളുടെ അതിർത്തി പുനർ നിർണ്ണയിക്കാനും വേണമെങ്കിൽ ഈ വന്യജീവിസങ്കേതങ്ങൾ തന്നെ റദ്ദ് ചെയ്യാനുള്ള അവകാശവും ഇപ്പോഴും കേരള സർക്കാരിന് ഉണ്ട് . ഈ അധികാരം ഉപയോഗിച്ചുകേരളത്തിലെ എല്ലാ വന്യജീവി സങ്കേതങ്ങളുടെയും നാഷണൽ പാർക്കുകളുടെയും നിലവിലെ അതിർത്തികൾ രണ്ട് കിലോമീറ്റർ വനത്തിന് ഉള്ളിലേക്ക് മാറ്റി സ്ഥാപിച്ചുകൊണ്ട് ആ രണ്ട് കിലോമീറ്റർ ബഫർ സോൺ ആക്കി മാറ്റുകയെന്നതാണ് കർഷക സംഘടനകളുടെ നിർദേശം.

കേരളത്തിലെ സവിശേഷമായ സാഹചര്യത്തിൽ ബഫർ സോണിനു ഇളവ് അനുവദിക്കുന്നില്ലെങ്കിൽ കേരളത്തിൽ നിലവിലുള്ള എല്ലാ വന്യജീവി സങ്കേതങ്ങളുടെയും സെക്ഷൻ 18 പ്രകാരമുള്ള നോട്ടിഫിക്കേഷൻ പിൻവലിച്ചു അത്തരം സാങ്കേതങ്ങൾ റദ്ദ് ചെയ്യുമെന്നും ഇനി കേരളത്തിൽ പുതിയ വന്യ ജീവി സങ്കേധങ്ങൾ തുടങ്ങുകയില്ല എന്നും നയപരമായ തീരുമാനം കേരള സർക്കാർ എടുക്കുക. ഇതെല്ലാം മറികടന്നുകൊണ്ട് ബഫർ സോണ്‍ പ്രഖ്യാപിക്കുകയാണെങ്കിൽ സെന്റിന് കുറഞ്ഞത് ഒരു ലക്ഷം രൂപ തോതിൽ ബഫർ സോണിനുള്ളിൽ വരുന്ന മുഴുവൻ സ്വകാര്യ ഭൂമികളും സർക്കാർ ഏറ്റെടുക്കുകയും പുനരധിവാസത്തിനു പ്രത്യേകം വേറെ തുക നൽകുകയും ചെയ്യണമെന്നും കർഷക സംഘടനകള്‍ ആവശ്യപ്പെടുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+