കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സന്ദീപാനന്ദ ഗിരിയുടെ ആശ്രമം കത്തിക്കല്‍: മൊഴി മാറ്റി പ്രശാന്ത്, മനോരമയ്ക്കും സന്തോഷമെന്ന് സിപിഎം

Google Oneindia Malayalam News

തിരുവനന്തപുരം: സ്വാമി സന്ദീപാനന്ദ ഗിരിയുടെ ആശ്രമം കത്തിച്ചത് ആർ എസ് എസ് പ്രവർത്തകനും സംഘവും ആണെന്ന മൊഴിയിൽ നിന്ന് പ്രശാന്ത് പിന്മാറി എന്നത് മനോരമ വലിയ ആഘോഷമാക്കുകയാണെന്ന് സി പി എം തിരുവനന്തപുരം ജില്ല സെക്രട്ടറി ആനാവൂർ നാഗപ്പന്‍. ആർഎസ്എസ് നേതാക്കന്മാരുടെ അറിവോടും ഒത്താശയോടുമാണ് ആശ്രമം തീവച്ചത് എന്ന സ്വാമി സന്ദീപാനന്ദ ഗിരിയുടെ അഭിപ്രായം ശരിവയ്ക്കുന്ന രീതിയിലേക്കാണ് സംഭവങ്ങൾ പുരോഗമിച്ചത്.

ആർ എസ് എസിന്റെ സമ്മർദ്ദത്തിനും ഭീഷണിയ്ക്കും വഴങ്ങിയാണ് പ്രശാന്ത് ആദ്യമൊഴിയിൽ നിന്ന് പിന്മാറിയത് എന്ന വസ്തുത ഏതൊരാൾക്കും മനസ്സിലാവുമെന്നും അദ്ദേഹം പറഞ്ഞു.

ആർ എസ് എസിന് എതിരെ ഉയർന്ന് വന്ന

ആർ എസ് എസിന് എതിരെ ഉയർന്ന് വന്ന ഗൗരവതരമായ വിഷയത്തിൽ മൊഴി മാറ്റിയതിൽ സന്തോഷം കൊണ്ട് തുള്ളിച്ചാടുകയാണ് മനോരമ. വലിയ തലക്കെട്ടോടെയുള്ള വാർത്തകളും വിലയിരുത്തലുകളും അനുമാനങ്ങളും എല്ലാം കൊണ്ട് പേജ് നിറക്കുകയാണ് മനോരമ. സി പി ഐ എം മായോ ഇടതുപക്ഷവുമായോ വിദൂര ബന്ധമെങ്കിലുമുള്ള ഏതെങ്കിലും ഒരാൾ ഒരു ചെറിയ പിശക് കാട്ടിയാൽ അത് പർവ്വതീകരിച്ച് വാർത്തകളും നിഗമനങ്ങളും നടത്തി വിചാരണ ചെയ്യുന്ന മനോരമ, പക്ഷേ ആശ്രമം കത്തിക്കുക എന്ന ഹീനമായ അക്രമം കാണിച്ച ആർ എസ് എസിനെ രക്ഷിക്കാനും വെള്ളപൂശാനും വേണ്ടിയുള്ള മരണവെപ്രാളത്തിൽ നടത്തുന്ന പരിശ്രമങ്ങൾ അങ്ങേയറ്റം പരിഹാസ്യമാണ്.

'വെറുതേ പോയി തോണ്ടലാണ് ദില്‍ഷ ആർമിയുടെ പണി: എന്നാല്‍ ആ സംഭവത്തിനൊന്നും പ്രതികരിച്ചില്ല''വെറുതേ പോയി തോണ്ടലാണ് ദില്‍ഷ ആർമിയുടെ പണി: എന്നാല്‍ ആ സംഭവത്തിനൊന്നും പ്രതികരിച്ചില്ല'

കേരളത്തിലെ പ്രധാനപ്പെട്ട പല കേസുകളിലും സാക്ഷികൾ

കേരളത്തിലെ പ്രധാനപ്പെട്ട പല കേസുകളിലും സാക്ഷികൾ കൂറ് മാറിയിട്ടുണ്ട്, അന്നൊന്നും ഇല്ലാത്ത സന്തോഷമാണ് ഇക്കാര്യത്തിൽ മനോരമ പ്രകടിപ്പിക്കുന്നത്. പക്ഷെ ഏതെങ്കിലും ഒരു സാക്ഷി കൂറ് മാറിയത് കൊണ്ട് മാത്രം ഒരു കേസും ഇല്ലാതാവില്ലെന്നും, ശാസ്ത്രീയമായ അന്വഷണത്തിലൂടെ യഥാർത്ഥ കുറ്റവാളികളിലേയ്ക്ക് എത്താൻ ശേഷിയുള്ളവരാണ് കേരള പോലീസ് എന്നുമുള്ള വസ്തുത മനോരമ സൗകര്യപൂർവം മറക്കുകയോ അങ്ങനെ നടിക്കുകയോ ചെയ്യുന്നത് കേന്ദ്രത്തിലെ യജമാനന്മാരെ സന്തോഷിപ്പിക്കാൻ വേണ്ടിയാണ് . പൊതുസമൂഹത്തിന് മനോരമയുടെ പത്രപ്രവർത്തനത്തിന്റെ നിലവാരമളക്കാൻ ഉതകുന്ന ഒന്നായി ഇത് മാറുമെന്നും ആനാവൂർ നാഗപ്പന്‍ പറയുന്നു.

ഇംഗ്ലീഷ് ഫുട്ബോള്‍ താരത്തിന് ലോട്ടറി അടിച്ചത് 10 കോടി: ജോലി ഉപേക്ഷിച്ചു, ഒരു വർഷം വീട്ടിലിരുന്നില്ലഇംഗ്ലീഷ് ഫുട്ബോള്‍ താരത്തിന് ലോട്ടറി അടിച്ചത് 10 കോടി: ജോലി ഉപേക്ഷിച്ചു, ഒരു വർഷം വീട്ടിലിരുന്നില്ല

 ബിജെപിയുടെ ഗോസംരക്ഷണ മുദ്രാവാക്യം

അതേസമയം, ബിജെപിയുടെ ഗോസംരക്ഷണ മുദ്രാവാക്യം വമ്പൻ കാപട്യമാണെന്നും ബിജെപിക്ക് വോട്ട് ചെയ്യരുത് എന്നും ഗുജറാത്തിലെ പശുപാലകരായ " മാൽദാരി സമുദായം" ജനങ്ങളോട് ആഹ്വാനം ചെയ്തിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഗോപരിപാലന കേന്ദ്രങ്ങൾക്ക് സർക്കാർ പ്രഖ്യാപിച്ച സഹായം നല്കാതിരുന്നതിന്റെ ഫലമായി പ്രതിസന്ധിയിലാവുകയും ഗോപരിപാലന കേന്ദ്രങ്ങളിൽ നിന്ന് കന്നുകാലികളെ കൂട്ടത്തോടെ തുറന്ന് വിട്ടതിനും പിന്നാലെയാണ് പ്രമുഖ കാലിവളർത്തൽ സമുദായം ബിജെപിയ്ക്ക് എതിരെ രംഗത്തെത്തിയതെന്നും ആനാവൂർ പറയുന്നു.

ജനങ്ങളിൽ വർഗ്ഗീയ വികാരം ആളിക്കത്തിച്ച്

ജനങ്ങളിൽ വർഗ്ഗീയ വികാരം ആളിക്കത്തിച്ച് വോട്ട് ബാങ്ക് ഉണ്ടാക്കാൻ പശു സംരക്ഷണം എന്ന മുദ്രവാക്യം ഉയർത്തി തങ്ങൾക്ക് ഇഷ്ടമില്ലാത്ത വിഭാഗങ്ങൾക്ക് നേരെ ഗോഹത്യയും മാംസവില്പനയും ആരോപിച്ച് 50ലധികം പേരെ ആൾക്കൂട്ട ആക്രമണം നടത്തി കൊന്ന സംഭവത്തിന് ആശയപരമായ പിന്തുണ നൽകിയ ആർഎസ്എസിന്റെയും ബിജെപിയുടെയും പൊള്ളത്തരമാണ് മാൽദാരി സമുദായത്തിന്റെ പ്രതികരണത്തിലൂടെ തുറന്ന് കാട്ടപ്പെട്ടിരിക്കുന്നത്. പശുക്കളെ സംരക്ഷിക്കുന്ന ഗോശാലകൾക്ക് ഗുജറാത്ത് സർക്കാർ പ്രഖ്യാപിച്ച 500 കോടിയുടെ സഹായം ഇത് വരെയും വിതരണം ചെയ്തില്ല. ഗോശാലകളിൽ നിന്ന് പശുക്കളെ കൂട്ടത്തോടെ തുറന്ന് വിടുക എന്നത് ഗുജറാത്തിലാകെ നിത്യസംഭവമായി മാറിക്കൊണ്ടിരിക്കുന്നുവെന്നും സി പി എം ജില്ലാ സെക്രട്ടറി കൂട്ടിച്ചേർത്തു.

English summary
Burning of Sandeepananda Giri's ashram: Prashant changed statement, CPM says Manorama is also happy
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X