ഇവരെ പിടിച്ചുകെട്ടാന്‍ ആരുമില്ലേ..? റോഡില്‍ ബസ് ജീവനക്കാരുടെ കൊലവിളി വീണ്ടും...

  • Posted By:
Subscribe to Oneindia Malayalam

കോഴിക്കോട്: തെരുവില്‍ ഭീതി വിതച്ച് ബസ് തൊഴിലാളികളുടെ കൈയാങ്കളി വീണ്ടും. ശനിയാഴ്ച വൈകിട്ട് മെഡിക്കല്‍ കോളെജ് ബസ് സ്റ്റോപ്പിന് സമീപത്താണ് ബസ് ജീവനക്കാര്‍ തമ്മില്‍ പോരടിച്ചത്. ബസുകളുടെ സമയത്തെച്ചൊല്ലിയുണ്ടായ വാക്കുതര്‍ക്കം ഹാമര്‍ ഉപയോഗിച്ച് കണ്ണാടി അടിച്ചു തകര്‍ക്കുന്നതുവരെ എത്തി.

ബാങ്ക് വിളി കേട്ട് ഭയക്കുന്ന പെണ്‍കുട്ടി... ഗുജറാത്തിലെ വിവാദ വീഡിയോക്ക് പിന്നില്‍? അന്വേഷണം തുടങ്ങി

മെഡിക്കല്‍ കോളെജില്‍നിന്നും പുതിയ ബസ്റ്റാന്റ് ഭാഗത്തേയ്ക്ക് ഓടുന്ന അഞ്ജന, എമിറേറ്റ്‌സ് ബസുകളുടെ ജീവനക്കാര്‍ തമ്മിലാണ് ഏറ്റുമുട്ടിയത്.

bus1

എമിറേറ്റ്‌സ് ബസിലെ ജീവനക്കാര്‍ അഞ്ജന ബസിലെ ഡ്രൈവര്‍ക്കുനേരെ പാഞ്ഞടുക്കുകയും സൈഡ് മിറര്‍ ഹാമര്‍ ഉപയോഗിച്ച് തല്ലിത്തകര്‍ക്കുയും ചെയ്തു. ഏറെ നേരം റോഡില്‍ ഇവരുടെ കൊലവിളി തുടര്‍ന്നു.

bus2

നാട്ടുകാര്‍ തടിച്ചുകൂടിയെങ്കിലും ആര്‍ക്കും ഇടപെടാന്‍ കഴിഞ്ഞില്ല. പൊലീസും സ്ഥലത്തുണ്ടായിരുന്നില്ല.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
Bus employees making problem in road; Kozhikode

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്