കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുഖ്യമന്ത്രിയുമായുള്ള ചര്‍ച്ച ഫലം കണ്ടു; സംസ്ഥാനത്തെ സ്വകാര്യ ബസ് സമരം പിന്‍വലിച്ചു

Google Oneindia Malayalam News

തിരുവനന്തപുരം : സംസ്ഥാനത്ത് സ്വകാര്യ ബസ് ഉടമകള്‍ നടത്തിവന്നിരുന്ന ബസ് സമരം പിന്‍വലിച്ചു. മുഖ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷമാണ് തീരുമാനമെന്ന് ബസ് ഉടമകള്‍ അറിയിച്ചു . മുഖ്യമന്ത്രിയുമായും ഗതാഗത മന്ത്രിയുമായും ബസുടമകള്‍ ചര്‍ച്ച നടത്തി . ബസ് ചാര്‍ജ് വര്‍ദ്ധിപ്പിക്കാമെന്ന ഉറപ്പ് മുഖ്യമന്ത്രി നല്‍കിയെന്ന് ബസുടമകള്‍ അറിയിച്ചു .

bus

എസ് എസ് എല്‍ സി , പ്ലസ് ടു പരീക്ഷകള്‍ ആരംഭിക്കാനിരിക്കെയാണ് മുഖ്യമന്ത്രി തന്നെ നേരിട്ട് ബസുടമകളുമായി ചര്‍ച്ച നടത്തിയത് . നിരക്ക് വര്‍ദ്ധന അടക്കമുള്ളവ ആവശ്യപ്പെട്ടാണ് ബസ് ഉടമകള്‍ സമരം ആരംഭിച്ചത്. ബസ് സമരത്തെ തുടര്‍ന്ന് മലബാര്‍ മേഖലയില്‍ രൂക്ഷമായ യാത്രാക്ലേശമാണ് അനുഭവപ്പെട്ടത്. ഈ മാസം 30ന് ചേരുന്ന എല്‍ ഡി എഫ് യോഗത്തില്‍ നിരക്ക് വര്‍ദ്ധന അടക്കമുള്ള വിഷയങ്ങള്‍ പരിഗണിക്കാമെന്നാണ് മുഖ്യമന്ത്രി ഉറപ്പ് നല്‍കിയത്.

ടാക്‌സില്‍ ഇളവ് നല്‍കല്‍ തുടങ്ങിയ ആവശ്യങ്ങള്‍ അനുഭാവപൂര്‍ണം പരിഗണിക്കാമെന്ന് മുഖ്യമന്ത്രി അറിയിച്ചെന്ന് ബസ് ഉടമകള്‍ അറിയിച്ചു. മിനിമം ചാര്‍ജ് 12 രൂപയാക്കുക, വിദ്യാര്‍ഥികളുടെ ചാര്‍ജ് 6 രൂപയാക്കുക, ഒരു കിലോമീറ്റര്‍ ഓടുന്നതിന് ഒരു രൂപ നിരക്ക് നിശ്ചയിക്കുക, നികുതി ഇളവ് നല്‍കുക തുടങ്ങിയ ആവശ്യങ്ങളാണ് ബസ് ഉടമകൾ മുന്നോട്ടുവച്ചിരിക്കുന്നത് .

സ്വകാര്യ ബസ്സുടമകള്‍ പിടിവാശി ഉപേക്ഷിച്ച് സമരത്തില്‍ നിന്ന് പിന്‍മാറണമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മിറ്റിയുടെ ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ ബസ് ചാര്‍ജ് വര്‍ധിപ്പിക്കുവാന്‍ തീരുമാനിച്ചതാണ്. ബുധനാഴ്ച ചാര്‍ജ് വര്‍ദ്ധനവ് സംബന്ധിച്ച് അന്തിമ തീരുമാനം കൈക്കൊള്ളുമെന്ന് മന്ത്രി പറഞ്ഞിരുന്നു .

ബസുടമകളുമായും ബന്ധപ്പട്ട മറ്റെല്ലാവരുമായും ചര്‍ച്ച ചെയ്താണ് ചാര്‍ജ് വര്‍ദ്ധനവ് തത്വത്തില്‍ അംഗീകരിച്ചത്. ബസുടമ സംഘടനാ പ്രതിനിധികള്‍ക്ക് കൂടുതല്‍ എന്തെങ്കിലും പറയാനുണ്ടെങ്കില്‍ കേള്‍ക്കാന്‍ സന്നദ്ധനാണെന്നു മന്ത്രി പറഞ്ഞു.
ബസ് ചാര്‍ജിനോടൊപ്പം ഓട്ടോ ടാക്സി ചാര്‍ജ്ജ് വര്‍ദ്ധിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്. ഇത് സംബന്ധിച്ച് യൂണിയന്‍ പ്രതിനിധികളുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്ന് തൊഴിലാളികള്‍ സര്‍ക്കാരിനെ വിശ്വാസത്തിലെടുത്തിട്ടുണ്ട് . ബസുടമകള്‍ അവസാനത്തെ സമരായുധം ആദ്യം തന്നെ പ്രയോഗിക്കുകയാണെന്നും മന്ത്രി പറഞ്ഞു. വിദ്യാര്‍ഥികളുടെ പരീക്ഷയും ജനങ്ങളുടെ ബുദ്ധിമുട്ടും പരിഗണിച്ച് സമരത്തില്‍ നിന്ന് ബസുടമകള്‍ പിന്‍മാറണമെന്ന് മന്ത്രി അഭ്യര്‍ത്ഥിച്ചിരുന്നു .

English summary
bus strike by private bus owners in the state has been called off.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X