സിടി മനോജ് വധം-സിപിഎം ജില്ലാ കമ്മറ്റി അംഗം ഉൾപ്പടെ 9 പേർ അറസ്റ്റിൽ

  • Posted By:
Subscribe to Oneindia Malayalam

വടകര:പയ്യോളിയിലെ ബിഎംഎസ് നേതാവ് സിടി മനോജിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് സിപിഎം നേതാവ് അടക്കം ഒന്‍പത് പേര്‍ അറസ്റ്റിലായി . ചോദ്യം ചെയ്യനായി ഇന്ന് രാവിലെ ഇവരെ വടകര സിബിഐ ക്യാമ്പ് ഓഫീസില്‍ വിളിച്ച് വരുത്തിയ ശേഷം അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. ഇവരെ പിന്നീട് സിബിഐയുടെ കൊച്ചി ഓഫീസിലേക്ക് കൊണ്ട് പോയി. സിപിഎം പയ്യോളി മുന്‍ ഏരിയ കമ്മറ്റി സെക്രട്ടറിയും ജില്ലാ കമ്മറ്റി അംഗവുമായ ടി ചന്തു മാസ്റ്റര്‍, പയ്യോളി ലോക്കല്‍ സെക്രട്ടറി പിവി രാമചന്ദ്രന്‍, ലോക്കല്‍ കമ്മറ്റി അംഗവും പയ്യോളി മുന്‍സിപ്പല്‍ കൌണ്‍സിലറുമായ കെടി ലിഖേഷ്, ഏരിയ കമ്മറ്റി അംഗം സി. സുരേഷ്ബാബു , ലോക്കല്‍ കമ്മറ്റി അംഗം എന്‍ സി മുസ്തഫ, അയനിക്കാട് സൌത്ത് ബ്രാഞ്ച് മുന്‍ സെക്രട്ടറി പി.കെ.കുമാരന്‍, മുച്ചുകുന്നു സ്വദേശികളായ പുളിയൊത്ത് അനൂപ്‌, കൊടക്കാട്ട് അഖിൽനാഥ്,നരമത്ത് രതീഷ്‌ എന്നിവരാണ് അറസ്റ്റിലായത്.

ജിങ്കനില്‍ തട്ടി ബെംഗളൂരു വീഴുമോ? അന്നത്തെ പഴിക്ക് കണക്ക് തീര്‍ക്കാന്‍ ബ്ലാസ്റ്റേഴ്‌സ് ക്യാപ്റ്റന്‍

2012 ഫെബ്രുവരി 12 ന് രാത്രി ഒന്‍പത് മണിക്കാണ് ബിഎംഎസ് പ്രവര്‍ത്തകനായ സി.ടി. മനോജിനെ അയനിക്കാടുള്ള വീട്ടില്‍ കയറി വെട്ടി പരിക്കേല്‍പ്പിക്കുന്നത്. തുടര്‍ന്ന് പിറ്റേ ദിവസം പുലര്‍ച്ചെ മൂന്ന്‍ മണിയോടെ മരണം സംഭവിക്കുകയായിരുന്നു. സംഭവുമായി ബന്ധപ്പെട്ട് ലോക്കല്‍ പോലീസ് പിന്നീട് പതിനഞ്ച് പേരെ പ്രതി ചേര്‍ത്ത് കേസെടുത്ത് അറസ്റ്റ് ചെയ്തു. ഇവര്‍ ഒരു വര്‍ഷത്തിലേറെ ജയില്‍ വാസത്തിലായി. പിന്നീട് ഇവരില്‍ ചിലര്‍ തങ്ങള്‍ പാര്‍ട്ടി നിര്‍ദ്ദേശം അനുസരിച്ച് പ്രതികള്‍ ആയവരാണെന്നും കൃത്യത്തില്‍ പങ്കില്ലെന്നും പറഞ്ഞ് രംഗത്ത് വന്നത് ഏറെ കോളിളക്കം സൃഷ്ടിച്ചു. കൊല്ലപ്പെട്ട സി.ടി. മനോജിന്റെ അമ്മയും പ്രതികളുടെ ബന്ധുക്കളും നല്‍കിയ നിവേദനത്തില്‍ അന്നത്തെ ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പുനരന്വേഷണത്തിന് ഉത്തരവിട്ടു.

arrest

കേസ് ഏറ്റെടുത്ത ക്രൈംബ്രാഞ്ച് അന്വേഷണം എങ്ങുമെത്താത്ത സാഹചര്യത്തില്‍ തിക്കോടി സ്വദേശിയായ സാജിദ് സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ സിബിഐ അന്വേഷണത്തിലാണ് ഇപ്പോള്‍ അറസ്റ്റ് നടന്നിരിക്കുന്നത്.

അതെ സമയം അറസ്റ്റിനെ രാഷ്ട്രീയമായി നേരിടാനാണ് സിപിഎം തീരുമാനം. അറസ്റ്റില്‍ പ്രതിഷേധിച്ച് നാളെ പയ്യോളി ഏരിയയില്‍ ഇടത് മുന്നണി ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്. പയ്യോളി മുന്‍സിപ്പാലിറ്റി, തിക്കോടി, മൂടാടി, തുറയൂര്‍ പ്രദേശങ്ങളില്‍ രാവിലെ ആറു മുതല്‍ വൈകീട്ട് ആറു വരെ ഹര്‍ത്താല്‍ നടത്താനാണ് തീരുമാനം. സിബിഐ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് സിപിഎം പ്രവര്‍ത്തകര്‍ പയ്യോളി ടൌണില്‍ പ്രകടനം നടത്തി. ബിജെപി പ്രവര്‍ത്തകരുടെ ആഭിമുഖ്യത്തില്‍ സിബിഐക്ക് അഭിവാദ്യങ്ങള്‍ അര്‍പ്പിച്ച് പ്രകടനവും നടന്നു.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
C T manoj murder case-9 peoples included cpm committee member arrested

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്