കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിഴിഞ്ഞം അദാനിയ്ക്ക്... മന്ത്രിസഭയും അംഗീകരിച്ചു

Google Oneindia Malayalam News

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ പദ്ധതി അദാനി പോര്‍ട്‌സിന് നല്‍കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഇത് സംബന്ധിച്ച അനിശ്ചിതത്വങ്ങള്‍ക്ക് ഇതോടെ അവസാനമായി. ഇടതുപക്ഷത്തിന്റെ കടുത്ത എതിര്‍പ്പിനെ അവഗണിച്ചുകൊണ്ടാണ് തീരുമാനം എടുത്തിരിയ്ക്കുന്നത്.

കരാര്‍ വ്യവസ്ഥകളില്‍ ഒരു മാറ്റവും ഉണ്ടാവില്ല. കരാര്‍ നല്‍കുന്നത് സംബന്ധിച്ച് വിഴിഞ്ഞം തുറമുഖം ഉന്നതാധികാര സമിതിയുടെ റിപ്പോര്‍ട്ട് മന്ത്രിസഭ അംഗീകരിയ്ക്കുകയായിരുന്നു.

Vizhinjam Port

മന്ത്രിസഭ അംഗീകാരം നല്‍കിയെങ്കിലും നടപടിക്രമങ്ങള്‍ പൂര്‍ത്തിയായി എന്ന് പറയാന്‍ കഴിയില്ല. അരുവിക്കര ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിയ്ക്കുന്നതിനാല്‍ തിരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതി കൂടി ആവശ്യമുണ്ട്. കമ്മീഷന്റെ അനുമതി ലഭിച്ചതിന് ശേഷം മാത്രമേ ഔദ്യോഗിക പ്രഖ്യാപനം സാധ്യമാവുകയുള്ളൂ.

വിഴിഞ്ഞം പദ്ധതി ഏറ്റെടുത്ത് നടത്താന്‍ അനാദി ഗ്രൂപ്പ് മാത്രമാണ് ടെണ്ടര്‍ നല്‍കിയിരുന്നത്. പദ്ധതിയില്‍ 2,454 കോടി രൂപ മുടക്കാമെന്നാണ് അദാനി ഗ്രൂപ്പിന്റെ വാഗ്ദാനം. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ഗ്രാന്റ് ആയി 1,635 കോടി രൂപ അവര്‍ ആവശ്യപ്പെട്ടിട്ടും ഉണ്ട്.

വിഴിഞ്ഞം കരാര്‍ അദാനിയ്ക്ക് നല്‍കുന്നതിനെതിരെ സിപിഎം അടക്കമുള്ള പ്രതിപക്ഷ കക്ഷികള്‍ രംഗത്ത് വന്നിരുന്നു. തുറമുഖം പൊതുമേഖലയില്‍ വേണം എന്നാണ് പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനനന്ദന്‍ ആവശ്യപ്പെട്ടിരുന്നത്.

English summary
Kerala Cabinet gives node to Vizhinjam Port Project. Adani Ports and Special Economic Zone Ltd. (APSEZ) to build and operate a new port at Vizhinjam in Kerala.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X