കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നന്തന്‍കോട് കൂട്ടക്കൊല: കേഡല്‍ ജയിലിലും ആത്മാവിനോട് സംസാരിക്കുന്നു..!! ഉദ്യോഗസ്ഥനെ ആക്രമിച്ചു..!

  • By അനാമിക
Google Oneindia Malayalam News

തിരുവനന്തപുരം: മാതാപിതാക്കളെ ഉള്‍പ്പെടെ കുടുംബത്തിലെ നാലുപേരെ കൂട്ടക്കൊല ചെയ്ത പ്രതി കാഡല്‍ ജിന്‍സണ്‍ ജയിലിലും വിചിത്രമായ രീതികള്‍ തുടരുന്നു. കൊലക്കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന കേഡല്‍ കഴിഞ്ഞ ദിവസം ജയില്‍ ഉദ്യോഗസ്ഥനെ ആക്രമിച്ചതായി റിപ്പോര്‍ട്ടുകള്‍. ആക്രമണത്തിന് പിന്നിലും ആത്മാവ് ആയിരുന്നത്രേ.

Read Also: ഇവർ ആര്‍ത്തവ രക്തദാഹികള്‍..! കറുത്ത കുര്‍ബാന..! ആസ്ട്രല്‍ പ്രൊജക്ഷൻ ഞെട്ടിക്കും..!!

Read Also: ഭൂമി കയ്യേറ്റ മാഫിയയെ മന്ത്രി മണി സഹായിക്കുന്നു..!! മന്ത്രിസഭയില്‍ നിന്നും പുറത്താക്കിയേ പറ്റൂ..!!

ജയിലിലും ആക്രമണം

നന്തന്‍കോട് കൂട്ടക്കൊലക്കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന പ്രതി കേഡല്‍ ജിന്‍സണ്‍ രാജ തിങ്കളാഴ്ച വൈകിട്ടോടെയാണ് ജയില്‍ ഉദ്യോഗസ്ഥനെ ആക്രമിച്ചത്. ഉദ്യോഗസ്ഥന്റെ കഴുത്തിന് പിടിച്ച് കേഡല്‍ ഞെരിക്കുകയായിരുന്നു.

കാരണം വിചിത്രം

ജയിലിലെ മറ്റ് ഉദ്യോഗസ്ഥരും സഹതടവുകാരും ചേര്‍ന്നാണ് കേഡലിന്റെ ആക്രമണത്തിന് ഇരയായ ഉദ്യോഗസ്ഥന്റെ ജീവന്‍ രക്ഷിച്ചത്. ജയില്‍ ഉദ്യോഗസ്ഥനെ ആക്രമിക്കാന്‍ കേഡല്‍ പറഞ്ഞ കാരണം വിചിത്രമാണ്.

ആത്മാവിനോട് സംസാരിച്ചു

താന്‍ ഉപബോധമനസ്സില്‍ മറ്റാരോടോ സംസാരിച്ചുവെന്നും തുടര്‍ന്നാണ് ഉദ്യോഗസ്ഥന്റെ കഴുത്ത് പിടിച്ച് ഞെരിച്ചതെന്നും ആണ ്‌കേഡല്‍ പറയുന്നത്. കൊലപാതകം നടത്തിയതും ഇത്തരത്തില്‍ ആണെന്ന് കേഡല്‍ നേരത്തെ മൊഴി നല്‍കിയിരുന്നു.

ഊളംപാറയിലേക്ക് മാറ്റി

കേഡലിന്റെ മാനസികനില തകരാറിലാണെന്ന് ജില്ല ജയില്‍ അധികൃതര്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ജയിലിലെ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ കേഡലിനെ ഊളംപാറ മാനസിക ആരോഗ്യകേന്ദ്രത്തിലേക്ക് മാറ്റി.

കൌൺസിലിംഗ് വേണം

ജയിലില്‍ നിന്നുള്ള റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ജയില്‍ മേധാവി ആര്‍ ശ്രീലേഖ കേഡലിനോട് സംസാരിച്ചിരുന്നു. കേഡലിനെ കൗണ്‍സിലിംഗിന് വിധേയമാക്കാനും നിര്‍ദേശിച്ചിരുന്നു. ആദ്യം ജനറല്‍ ആശുപത്രിയിലാണ് കേഡലിനെ പ്രവേശിപ്പിച്ചത്.

10 ദിവസത്തെ സമയം

ഇവിടുത്തെ മാനസികാരോഗ്യ വിഭാഗത്തില്‍ കേഡലിനെ പരിശോധിച്ചു. പിന്നീടാണ് ഊളംപാറയിലേക്ക് മാറ്റിയത്. മാനസിക ആരോഗ്യ കേന്ദ്രത്തില്‍ കേഡലിനെ നിരീക്ഷിക്കാന്‍ കോടതി 10 ദിവസത്തെ സമയം അനുവദിച്ചിട്ടുണ്ട്.

മാനസിക രോഗം അഭിനയം

അച്ഛനും അമ്മയും സഹോദരിയും ഉള്‍പ്പെടെ നാലുപേരെ കൊലപ്പെടുത്തിയ കേഡലിന് മാനസിക പ്രശ്‌നമുണ്ടെന്നായിരുന്നു പോലീസിന്റെ ആദ്യഘട്ടത്തിലെ നിഗമനം. എന്നാല്‍ ശിക്ഷയില്‍ നിന്നും രക്ഷപ്പെടാനുള്ള അടവാണ് മാനസിക രോഗം അഭിനയിക്കുന്നതെന്നായി പിന്നത്തെ കണ്ടെത്തല്‍.

സാത്താൻ സേവയല്ല

കേഡലിന്റെ പരസ്പരവിരുദ്ധമായ സംസാരവും മാനസിക പ്രശ്‌നമുണ്ടെന്ന സംശയത്തിന് ബലം കൂട്ടിയിരുന്നു. സാത്താന്‍ സേവയുടെ ഭാഗമായാണ് കൊല നടത്തിയതെന്ന് പറഞ്ഞ കേഡല്‍ പിന്നീട് വീട്ടിലെ അവഗണന മൂലമാണ് കൊല നടത്തിയതെന്ന് മൊഴി മാറ്റിപ്പറഞ്ഞു.

കൊടുംകുറ്റവാളിയുടെ മനസ്സ്

അച്ഛന് പരസ്ത്രീ ബന്ധമുണ്ടെന്നും അതിനാലാണ് കൊന്നതെന്നുമായിരുന്നു അവസാനത്തെ മൊഴി. യഥാര്‍ത്ഥ കാരണം കണ്ടെത്താനായിട്ടില്ല. എന്തായാലും കേഡലിന് മാനസിക രോഗമില്ലെന്നും കൊടുംകുറ്റവാളിയുടെ മനസ്സാണെന്നുമാണ് പോലീസ് നിഗമനം.

English summary
Cadel jinson Raja shifted to Oolanpara Mental Rehabilitation Centre
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X