ജേക്കബ് തോമസ് കുടുങ്ങും;സിഎജി റിപ്പോർട്ട് പുറത്ത്, തുറമുഖ ഡയറക്ടറായിരിക്കെ നടത്തിയത് വൻ ക്രമകക്കേട്

  • By: Akshay
Subscribe to Oneindia Malayalam

തിരുവനന്തപുരം: തുറമുഖ ഡയറക്ടറായിരിക്കെ ജേക്കബ് തോമസ് ക്രമക്കേട് നടത്തിയെന്ന് കംപ്ട്രോളർ ആന്റ് ഓഡിറ്റർ ജനറലിന്റെ റിപ്പോർട്ട്. കെട്ടിടനിര്‍മാണത്തിലും സൗരോര്‍ജ പാനല്‍ സ്ഥാപിക്കുന്നതിലും ക്രമക്കേട് നടന്നതായാണ് റിപ്പോര്‍ട്ട്. ഗുരുതര ആരോപണങ്ങളാണ് ജേക്കബ് തോമസിനെതിരെ കണ്ടെത്തിയിട്ടുള്ളത്.

ധനകാര്യ പരിശോധനാ വിഭാഗത്തിന്റെ റിപ്പോര്‍ട്ട് കംപ്ട്രോളർ ആന്റ് ഓഡിറ്റർ ജനറൽ ശരിവച്ചു. കെട്ടിട നിര്‍മാണത്തിന് മുന്‍കൂര്‍ അനുമതി വാങ്ങിയിരുന്നില്ല. മാത്രമല്ല 1.93 കോടി മുടക്കി നിര്‍മിച്ച കെട്ടിടം നശിക്കുന്നതായും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്. 2009-14 വരെയാണ് ജേക്കബ് തോമസ് തുറമുഖ വകുപ്പ് ഡയറക്ടായിരുന്നത്. ആ സമയത്ത് കൊടുങ്ങല്ലൂരിലെ ഓഫീസിൽ കോൺഫറൻസ് ഹാൾ നിർമ്മിച്ചതിലും ക്രമക്കേട് കണ്ടെത്തിയിട്ടുണ്ട്.

നഗരസഭയുടെ അനുമതി

നഗരസഭയുടെ അനുമതി

നിലവിൽ ഐഎംജി ഡയറക്ടറാണ് ജേക്കബ് തോമസ്. നഗരസഭയുടെ അനുമതി വാങ്ങാതെയും പഠനം നടത്താതെയുമാണ് തുറമുഖ ഡയറക്ടറേറ്റ് കെട്ടിടം നിർമിച്ചത്.

കോൺഫറൻസ് ഹാൾ

കോൺഫറൻസ് ഹാൾ

കൊടുങ്ങല്ലൂർ തുറമുഖത്ത് സിഗ്നലിങ് സംവിധാനം നിർമിക്കാൻ അനുവദിച്ച തുക കോൺഫറൻസ് ഹാൾ നിർമാണത്തിന് വകമാറ്റി ചിവവഴിക്കുകയായിരുന്നു.

മാനദണ്ഡങ്ങൾ പാലിച്ചു

മാനദണ്ഡങ്ങൾ പാലിച്ചു

സോളാർ സംവിധാനം സ്ഥാപിക്കുന്നതിന് മാനദണ്ഡങ്ങൾ പാലിക്കാതെ കരാർ നൽകി നഷ്ടം വരുത്തിയെന്നും സിഎജി കുറ്റപ്പെടുത്തുന്നു.

ഉത്തരവാദി സർക്കാർ

ഉത്തരവാദി സർക്കാർ

അതേസമയം ക്രമക്കേട് നടന്നിട്ടുണ്ടെങ്കില്‍ അന്നത്തെ സര്‍ക്കാരാണ് ഉത്തരവാദികള്‍. വിഎസ് അച്യുതാനന്ദന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരും മന്ത്രിയും പറഞ്ഞതനുസരിച്ചാണ് പ്രവര്‍ത്തിച്ചതെന്നും ജേക്കബ് തോമസ് പറഞ്ഞു.

ഉത്തരവാദിക്കപ്പെട്ട സ്ഥാനങ്ങളിലിരുന്നവർ

ഉത്തരവാദിക്കപ്പെട്ട സ്ഥാനങ്ങളിലിരുന്നവർ

സിഎജി റിപ്പോര്‍ട്ടിന് വിശദീകരണം നല്‍കേണ്ടത് ഞാനല്ല. മറുപടി നല്‍കേണ്ടത് അന്ന് ഉത്തരവാദിത്തപ്പെട്ട സ്ഥാനങ്ങളിലിരുന്നവരാണ്. കപ്പല്‍ ഓടിക്കാന്‍ അറിയാത്ത തന്ന ഡയറക്ടറാക്കിയവരാണ് പ്രതികരിക്കേണ്ടത്.

പിന്നിൽ പല ലക്ഷ്യങ്ങളും

പിന്നിൽ പല ലക്ഷ്യങ്ങളും

ഇപ്പോള്‍ തനിക്കെതിരെ പല റിപ്പോര്‍ട്ടുകളും വരുന്നുണ്ട്. അതിനൊക്കെ പലലക്ഷ്യങ്ങളും കാണുമെന്നും ജേക്കബ് തോമസ് പറഞ്ഞു.

എല്ലാം ജനങ്ങൾക്കറിയാം

എല്ലാം ജനങ്ങൾക്കറിയാം

വിജിലന്‍സില്‍ പ്രവര്‍ത്തിച്ചതുകൊണ്ടാണ് തനിക്കെതിരെ ശത്രുക്കള്‍ ഉണ്ടയാത്. ഇക്കാര്യത്തില്‍ സത്യം ആരെയും ബോധ്യപ്പെടുത്തേണ്ടതില്ല. സത്യം ജനങ്ങള്‍ക്കറിയാമെന്നും ജേക്കബ് തോമസ് പറഞ്ഞു.

English summary
CAG report against Jacob Thomas
Please Wait while comments are loading...