കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പോലീസിന് ആഭ്യന്തര സെക്രട്ടറിയുടെ ക്ലീൻ ചിറ്റ്; വെടിയുണ്ടകൾ കാണാതായിട്ടില്ല, അന്വേഷണം 7 ഘട്ടങ്ങളിൽ!

Google Oneindia Malayalam News

തിരുവനന്തപുരം: പോലീസ് സേനയിൽ നിന്ന് വെടിയുണ്ടകളും തോക്കുകളും കാണാതായ സംഭവത്തിൽ ആഭ്യന്തര സെക്രട്ടറി മുഖ്യമന്ത്രിക്ക് റിപ്പോർട്ട് സമർച്ച്. പോലീസിന് ക്ലീൻ ചിറ്റ് നൽകിയാണ് മുഖ്യമന്ത്രിക്ക് റിപ്പോർട്ട് സമർപ്പിച്ചിരിക്കുന്നത്. വെടിയുണ്ടകളും തോക്കും കാണാതായിട്ടില്ലെന്ന് ആഭ്യന്തര സെക്രട്ടറി വ്യക്തമാക്കി. കഴിഞ്ഞ ദിവസം നിയമസഭയുടെ പബ്ലിക്ക് അക്കൗണ്ട്‌സ് സമിതിക്ക് വിശദീകരണം നൽകുന്നതിന് മുന്നോടിയായാണ് ആഭ്യന്തര സെക്രട്ടറിയോട് മുഖ്യമന്ത്രി റിപ്പോർട്ട് തേടിയത്.

ഏജൻസി അന്വേഷിക്കണമെന്നായിരുന്നു പ്രതിപക്ഷ ആവശ്യം. എന്നാൽ ഇത് തള്ളി ആഭ്യന്തര വകുപ്പിനെതിരായ ആരോപണം അന്വേഷിക്കാൻ ആഭ്യന്തര സെക്രട്ടറിയെ മുഖ്യമന്ത്രി ചുമതലപ്പെടുത്തുകയായിരുന്നു. സിഎജി റിപ്പോർട്ടിൽ പ്രധാനമായും ചൂണ്ടിക്കാട്ടിയത് തോക്കും തിരകളും കാണാതായതും പൊലീസ് നവീകരണ ഫണ്ട് വകമാറ്റി ചെലവഴിച്ചതുമാണ്. എന്നാൽ തോക്കും തിരകളും കാണാതായെന്ന വാർത്ത തെറ്റാണെന്ന റിപ്പോർട്ട് പുറത്തുവന്നതോടെ പൊലീസിന് താത്കാലിക ആശ്വാസമായി.

അന്വേഷണത്തിന് പ്രത്യേക സംഘം

അന്വേഷണത്തിന് പ്രത്യേക സംഘം

അതേസമയം പോലീസ് സേനയിലെ വെടിയുണ്ടകൾ കാണാതായ സംഭവത്തിൽ അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേക സംഘത്തെ നിയോഗിച്ചു. എഡിജിപി ടോമിൻ തച്ചങ്കേരിയുടെ മേൽനോട്ടത്തിൽ ഐജി ശ്രീജിത്ത് അന്വേഷണത്തിന് നേതൃത്വം നൽകും. വെടിയുണ്ടകൾ കാണാതായ 22 വർഷത്തെ ഏഴ് ഘട്ടങ്ങളായി തിരിച്ചാണ് അന്വേഷണം നടത്തുക. ക്രൈംബ്രാഞ്ച് എസ്പി നവാസാണ് അന്വേണ ഉദ്യോഗസ്ഥൻ.

കാണാതായത് 12061 വെടിയുണ്ടകൾ

കാണാതായത് 12061 വെടിയുണ്ടകൾ

രണ്ട് മാസത്തിനുള്ളിൽ അന്വേഷണം പൂർത്തീകരിക്കാനാണ് നിർദേശം നൽകിയിരിക്കുന്നത്. കേരള പോലീസിന്റെ ആയുധശേഖരത്തിൽ നിന്ന് വൻതോതിൽ വെടിക്കോപ്പുകളും ഉണ്ടകളും റൈഫിളുകളും കാണാതായെന്നാണ് സിഎജിയുടെ കണ്ടെത്തൽ. 12061 വെടിയുണ്ടകളുടെ കുറവാണ് കണ്ടെത്തിയിരിക്കുന്നത്. കാണാതായ വെടിയുണ്ടകൾ വെക്കുകയും വിവരം മറച്ചുവെക്കുകയും ചെയ്തു എന്നാണ് കേസ്.

ക്രൈംബ്രാഞ്ച് നിഗമനം

ക്രൈംബ്രാഞ്ച് നിഗമനം

വെടിയുണ്ടകൾ കണാതായതിൽ ക്രമക്കേടുണ്ടെന്നാണ് ക്രൈംബ്രാഞ്ചിന്റെ നിഗമനം. ഇതേ തുടർനനാണ് വിശദമായ അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചത്. തിരുവനന്തപുരം യൂണിറ്റിനാണ് അന്വേഷണ ചുമല. എങ്കിലും മറ്റു ജില്ലകളിലുള്ളവരെയും ആവശ്യമെങ്കിൽ സംഘത്തിൽ ഉൾപ്പെടുത്തും. രേഖകൾ തിരുത്തി കുറ്റക്കാരെ സംരക്ഷിക്കാനാണ് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ ശ്രമിച്ചതെന്നും സിഎജി കണ്ടെത്തിയിട്ടുണ്ട്.

25 തോക്കുകള്‍ കാണാതായി

25 തോക്കുകള്‍ കാണാതായി


എസ്എപി ബറ്റാലിയനില്‍നിന്ന് 25 തോക്കുകള്‍ കാണാതായതായെന്നാണ് സിഎജി റിപ്പോര്‍ട്ടില്‍ പറഞ്ഞത്. എന്നാല്‍ പോലീസ് വകുപ്പ് നടത്തിയ വിശദമായ കണക്കെടുപ്പില്‍ ഈ 25 തോക്കുകളും എസ്എപി ബറ്റാലിയനില്‍നിന്ന് തിരുവനന്തപുരത്തെ ഏ ആര്‍ ക്യാമ്പിലേയ്ക്ക് നല്‍കിയതായി കണ്ടെത്തിയിട്ടുണ്ട്. 616 തോക്കുകള്‍ പല ബറ്റാലിയനുകളിലേയ്ക്ക് നല്‍കിയിട്ടുണ്ടെന്നുമാണ് ആഭ്യന്തര സെക്രട്ടറിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്. ബാക്കിവരുന്ന 44 ഇന്‍സാസ് തോക്കുകളള്‌ എസ്എപി ബറ്റാലിയനിലുണ്ട്.

കണക്കെടുക്കാൻ നിർദേശം

കണക്കെടുക്കാൻ നിർദേശം

സായുധ ബറ്റാലിയന്‍ ഡിഐജിയുടെ നേതൃത്വത്തില്‍ എല്ലാ ആയുധങ്ങളുടെയും വെടിക്കോപ്പുകളുടെയും കണക്ക് ഒരിക്കല്‍ക്കൂടി എടുക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് ആഭ്യന്തര സെക്രട്ടറിയുടെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. കൂടാതെ ഇവയുടെ വിവരങ്ങള്‍ കമ്പ്യൂട്ടറൈസ് ചെയ്യാനും തീരുമാനിച്ചിട്ടുണ്ട്. ആയുധങ്ങളുടെ കണക്ക് സൂക്ഷിക്കുന്നതില്‍ വരുത്തിയ തെറ്റുകള്‍ ഗുരുതരമായ ഉത്തരവാദിത്വരാഹിത്യമാണ്. സുരക്ഷ ഭീഷണിയുണ്ടെന്ന് പറയുന്നത് ശരിയല്ലെന്നും റിപ്പോർട്ടിൽ പറയുന്നു.

English summary
CAG report against Kerala Police; Home secretary gives clean chit to Kerala Police
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X