കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കരിപ്പൂർ വിമാന അപകടം; മരണസംഖ്യ ഉയരുന്നു!വിമാനത്താവളത്തിൽ കൺട്രോൾ റൂം തുറന്നു!!

Google Oneindia Malayalam News

കോഴിക്കോട്; കരിപ്പൂർ വിമാന അപകടത്തിൽ മരിച്ചവരുടെ എണ്ണം മൂന്നായി. പൈലറ്റിന് പുറമെ രണ്ട് യാത്രക്കാരാണ് മരിച്ചത്. ഷറഫുദ്ദീൻ, രാജീവ് എന്നീ യാത്രക്കാരുടെ മരണം സ്ഥിരീകരിച്ചു. ഇവർ കോഴിക്കോട് സ്വദേശികളാണ്. മരിച്ചവരുടെ മൃതദേഹങ്ങൾ കൊണ്ടോട്ടി റിലീഫ് ആശുപത്രിയിൽ എത്തിച്ചിരിക്കുകയായണ്. പൈലറ്റ് ഡിവി സാഠേയുടെ മരണമാണ് ആദ്യം സ്ഥിരീകരിച്ചത്. സഹപൈലറ്റായ അഖിലേഷിനും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.

പരിക്കേറ്റയാളുകളെ ആശുപത്രിയിലേക്ക് മാറ്റുകയാണ്. പലരുടേയും നീല അതീവ ഗുരുതരമാണെന്നാണ് വിവരം. അതിനിടെ അപകടവുമായി ബന്ധപ്പെട്ട വിവരങ്ങൾ അറിയുന്നതിന് വിമാനത്താവളത്തിൽ കൺട്രോൾ റൂം തുറന്നു. കൂടുതൽ വിവരങ്ങൾക്കായി 0495 2376901, 04832719493 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം. ദുബൈ ഇന്ത്യൻ കോൺസുലേറ്റ് നമ്പർ - 056 546 3903, 0543090572, 0543090572, 0543090575

calicut karipur air india express tragedy

Recommended Video

cmsvideo
Similariies between Mangalore and Karipur airport incidents | Oneindia Malayalam

അതേസമയം രക്ഷ പ്രവർത്തനം പുരോഗമിക്കുകയാണ്. പരിക്കേറ്റവരുടെ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റുകയാണ്. നിരവധി ആംബുലൻസുകൾ ഇതിനായി തയ്യാറാക്കിയിട്ടുണ്ട്. ബേബി മെമ്മോറിയൽ ഹോസ്പിറ്റൽ, മിംസ് ഹോസ്പിറ്റൽ മൈത്ര ഹോസ്പിറ്റൽ എന്നിവിടങ്ങളിൽ ചികിത്സയ്ക്കായുള്ള ക്രമീകരണങ്ങൾ സജ്ജമാക്കിയിട്ടുണ്ട്.
സബ് കലക്ടർ ഡെപ്യൂട്ടി കലക്ടർ എന്നിവർക്ക് രക്ഷപ്രവർത്തനങ്ങളുടെ ഏകോപന ചുമതല നൽകിയിട്ടുണ്ടെന്ന് ജില്ലാ കളക്ടർ അറിയിച്ചു.

പരിക്കേറ്റവരെ ചികിത്സിക്കുന്നതിനായി ആശുപത്രികളില്‍ എല്ലാ സൗകര്യങ്ങളും ഏര്‍പ്പെടുത്തിയതായി ആരോഗ്യമന്ത്രി കെകെ ശൈലജ അറിയിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളേജ്, ബീച്ച് ആശുപത്രി, ഫറൂഖ് ആശുപത്രി, മറ്റ് സ്വകാര്യ ആശുപത്രികള്‍ എന്നിവിടങ്ങളില്‍ ചികിത്സയ്ക്കായി മികച്ച സജ്ജീകരണങ്ങള്‍ ഒരുക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. കോഴിക്കോട്, മലപ്പുറം ജില്ലകളിലെ ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാരോട് അടിയന്തരമായി സംഭവ സ്ഥലത്തെത്താന്‍ നിര്‍ദ്ദേശിച്ചു. കോഴിക്കോട് മലപ്പുറം ജില്ലകളിലെ 108 ആംബുലന്‍സുകള്‍ സംഭവ സ്ഥലത്ത് എത്തിയതായും മന്ത്രി പറഞ്ഞു.

English summary
calicut karipur air india express tragedy; Control room opened in Airport
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X