കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പോരാട്ടം അവസാനിപ്പിച്ച് നന്ദു, ക്യാൻസർ അതിജീവന പോരാളി നന്ദു മഹാദേവ അന്തരിച്ചു

Google Oneindia Malayalam News

കോഴിക്കോട്: ക്യാന്‍സര്‍ അതിജീവന പോരാളിയായി അറിയപ്പെടുന്ന നന്ദു മഹാദേവ അന്തരിച്ചു. 27 വയസ്സായിരുന്നു. ഇന്ന് പുലര്‍ച്ചെ 3.30ന് കോഴിക്കോട്ടെ എംവിആര്‍ ക്യാന്‍സര്‍ സെന്ററില്‍ ആയിരുന്നു അന്ത്യം. ക്യാന്‍സര്‍ പോരാട്ടത്തില്‍ നിരവധി പേര്‍ക്ക് പ്രചോദനമായ വ്യക്തിയാണ് നന്ദു മഹാദേവ. സോഷ്യല്‍ മീഡിയയില്‍ ക്യാന്‍സറുമായി ബന്ധപ്പെട്ടുളള നന്ദു മഹാദേവയുടെ പോസ്റ്റുകള്‍ വളരെ അധികം ശ്രദ്ധിക്കപ്പെട്ടിരുന്നു.

Recommended Video

cmsvideo
Nandu Mahadeva Passed away | Oneindia Malayalam

തിരുവനന്തപുരം ഭരതന്നൂര്‍ സ്വദേശിയാണ് നന്ദു മഹാദേവ. ക്യാന്‍സറിനെതിരെ പൊരുതുന്നവരുടേയും രോഗത്തെ അതിജീവിച്ചവരുടേയും കൂട്ടായ്മയായ അതിജീവനത്തിന്റെ മുഖ്യസംഘാടകന്‍ കൂടിയായിരുന്നു നന്ദു. ക്യാന്‍സര്‍ ശ്വാസകോശത്തേയും ബാധിച്ച് ഗുരുതരാവസ്ഥയില്‍ എത്തിയതോടെയാണ് നന്ദു മരണത്തിന് കീഴടങ്ങിയത്.

nandu

നന്ദുവിന് നിരവധി പേരാണ് ആദരാജ്ഞലി അർപ്പിച്ച് രംഗത്ത് വന്നിരിക്കുന്നത്. നടി സീമ ജി നായരുടെ കുറിപ്പ് വായിക്കാം: ' അതിജീവനത്തിന്റെ രാജകുമാരൻ യാത്രയായി ഇന്ന് കറുത്ത ശനി... വേദനകൾ ഇല്ലാത്ത ലോകതേക്കു എന്റെ നന്ദുട്ടൻ പോയി (നന്ദുമഹാദേവ ).എന്റെ മോന്റെ അവസ്ഥ മോശമാണെന്ന് ഞാൻ അറിഞ്ഞിരുന്നു..ഈശ്വരന്റെ കാലുപിടിച്ചപേക്ഷിച്ചു അവന്റെ ജീവൻ തിരിച്ചു നൽകണേയെന്നു. പക്ഷെ.... പുകയരുത്.. ജ്വാലിക്കണം.. തീയായി ആളിപടരണം എന്നൊക്കെ പറഞ്ഞിട്ട്..

ലോക്ക്ഡൗണില്‍ ഹൈദരാബാദ്- ചിത്രങ്ങള്‍ കാണാം

മറ്റുള്ളവർക്കെല്ലാം ധൈര്യം കൊടുത്തിട്ട്.. നീ എവിടെക്കാണ് പോയത്.. ഞങ്ങളെയെല്ലാം ഒറ്റക്കാക്കിയിട്ടു.. നന്ദുട്ടാ എനിക്ക് താങ്ങാൻ പറ്റുന്നില്ല മോനെ.. നിന്നെ ഒരു നോക്ക് കാണാൻ പോലും പറ്റില്ലല്ലോ.. എനിക്ക് വയ്യ എന്റെ ദൈവമേ.. നീ ഇത്രയും ക്രൂരനായി പോകുന്നത് എന്താണ്.. എനിക്ക് വയ്യ.. എന്റെ അക്ഷരങ്ങൾ കണ്ണുനീരിൽ കുതിരുന്നു...എന്നും യശോധയെ പോലെ എന്റെ കൂടെ ഉണ്ടാവണം എന്നു പറഞ്ഞിട്ട് എന്നെ തനിച്ചാക്കി നീ എങ്ങോട്ടാണ് പോയത്...''

ഭാനു ശ്രീ മെഹ്റയുടെ പുതിയ ചിത്രങ്ങള്‍ കാണാം

English summary
Cancer survivor Nandu Mahadeva passed away
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X