ആഡംബര കാറും നികുതി വെട്ടിപ്പും... വിവാദങ്ങള്‍ക്ക് അമലയുടെ മറുപടി, ഫേസ്ബുക്ക് പോസ്റ്റിന് പൊങ്കാല

  • Written By:
Subscribe to Oneindia Malayalam

കോഴിക്കോട്: പോണ്ടിച്ചേരിയില്‍ വ്യാജ മേല്‍വിലാസത്തില്‍ ആഡംബര കാര്‍ രജിസ്റ്റര്‍ ചെയ്ത് നികുതിവെട്ടിപ്പ് നടത്തിയ സംഭവത്തില്‍ വിശദീകരണവുമായി നടി അമലാ പോള്‍.

തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് നടി തന്റെ ഭാഗം വിശദീകരിച്ചത്. എന്നാല്‍ ഈ പോസ്റ്റിനെതിരേ കടുത്ത വിമര്‍ശനമാണ് ഉയര്‍ന്നുകൊണ്ടിരിക്കുന്നത്.

ഇന്ത്യന്‍ പൗരത്വമുണ്ടെന്ന്...

ഇന്ത്യന്‍ പൗരത്വമുണ്ടെന്ന്...

തനിക്കു ഇന്ത്യന്‍ പൗരത്വമുണ്ടെന്നും അതിനാല്‍ രാജ്യത്ത് എവിടെയും സ്വത്ത് സമ്പാദിക്കാമെന്നുമാണ് അമലാ പോള്‍ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചിരിക്കുന്നത്.

നിയമവിരുദ്ധമായി കണ്ടിട്ടില്ല

നിയമവിരുദ്ധമായി കണ്ടിട്ടില്ല

അധികൃതര്‍ പോലും നിയമവിരുദ്ധമായി കണ്ടിട്ടില്ലാത്ത കാര്യങ്ങളാണ് ഇപ്പോള്‍ തനിക്കെതിരേ പ്രചരിച്ചുകൊണ്ടിരിക്കുന്നതെന്നും അമല പറയുന്നു.

പണത്തിന് ഒരേ മൂല്യം

പണത്തിന് ഒരേ മൂല്യം

കേരളത്തിലെ പണത്തിനുള്ള അതേ മൂല്യം തന്നെയാണ് ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിലും ഉള്ളതെന്നും തന്റെ ഭാഗം ന്യായീകരിച്ച് അമല ഫേസ്ബുക്കില്‍ കുറിച്ചു.

വിമര്‍ശകരുടെ അനുവാദം വേണ്ട

വിമര്‍ശകരുടെ അനുവാദം വേണ്ട

അന്യഭാഷാ സിനിമകളില്‍ അഭിനയിക്കുന്നതിന് തനിക്കു വിമര്‍ശകരുടെ അനുവാദം വേണ്ടെന്നും അമല തുറന്നടിച്ചു.

ഫേസ്ബുക്കില്‍ പൊങ്കാല

ഫേസ്ബുക്കില്‍ പൊങ്കാല

നിയമലംഘനം നടത്തിയിട്ടും തന്റെ ഭാഗം ന്യായീകരിക്കാന്‍ ശ്രമിച്ച അമലയുടെ ഫേസ്ബുക്ക് പോസ്റ്റിനു താഴെ കൂട്ടപ്പൊങ്കാലയാണ്. വാഹന രജിസ്‌ട്രേഷന്‍ സംബന്ധിച്ച അടിസ്ഥാനവിവരം പോലും നടിക്ക് അറിയില്ലെന്നായിരുന്നു ഒരു കമന്റ്.

നിയമലംഘനത്തിന് ലൈസന്‍സല്ല

നിയമലംഘനത്തിന് ലൈസന്‍സല്ല

രാജ്യത്തെ നിയമങ്ങള്‍ പാലിക്കാന്‍ ഇന്ത്യന്‍ പൗരനു ബാധ്യതയുണ്ടെന്നും കോടികള്‍ പ്രതിവര്‍ഷം നികുതി അയ്ക്കുന്നുവെന്നത് നിയമലംഘനത്തിനുള്ള ലൈസന്‍സല്ലെന്നും ചിലര്‍ ചൂണ്ടിക്കാട്ടി.

രജിസ്റ്റര്‍ ചെയ്തത് വിദ്യാര്‍ഥിയുടെ പേരില്‍

രജിസ്റ്റര്‍ ചെയ്തത് വിദ്യാര്‍ഥിയുടെ പേരില്‍

പുതുച്ചേരിയിലെ ഒരു എഞ്ചിനിയറിങ് വിദ്യാര്‍ഥിയുടെ പേരിലാണ് ഒരു കോടി വിലമതിക്കുന്ന എ ക്ലാസ് ബെന്‍സ് അമല രജിസ്റ്റര്‍ ചെയ്തതെന്ന് കണ്ടെത്തിയിരുന്നു. ഇതിലൂടെ 20 ലക്ഷം രൂപയുടെ നികുതി നഷ്ടമാണ് സംസ്ഥാന സര്‍ക്കാരിന് ഉണ്ടായിരിക്കുന്നത്.

English summary
Car registration controversy: Actress amala paul facebook post

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്