കേരളത്തില്‍ കാരവാനെത്തി; ഇനി താമസ സ്ഥലം അന്വേഷിച്ച് അലയേണ്ട, ഇത് പുത്തന്‍ തരംഗം
തിരുവനന്തപുരം: കാരവാന്‍ ടൂറിസത്തിലേക്ക് കടന്ന് കേരളം. പങ്കാളിത്ത കാരവന്‍ ടൂറിസം എന്ന പേരില്‍ കാരവന്‍ കേരള എന്ന പദ്ധതിക്കാണ് രൂപം നല്‍കിയത്. ഇതിന്റെ ആദ്യപടിയായി അന്താരാഷ്ട്ര നിലവാരത്തിലുള്ള ടൂറിസ്റ്റ് കാരവന്‍ ടൂറിസം മന്ത്രി മുഹമ്മദ് റിയാസും, ഗതാഗത മന്ത്രി ആന്റണി രാജുവും ചേര്‍ന്ന് പുറത്തിറക്കി. പ്രമുഖ വാഹന നിര്‍മാണ കമ്പിനിയായ ഭാരത് ബെന്‍സാണ് കാരവാന്‍ നിര്‍മിച്ചത്. സുഗമമായ യാത്രയ്ക്കും സുഖപ്രദമായ താമസത്തിനുമുള്ള ആധുനിക സൗകര്യങ്ങളോടെയുള്ള ടൂറിസ്റ്റ് കാരവനാണ് നിര്‍മ്മിച്ചത്.

കേരളത്തില്‍ കാരവാന്‍ ടൂറിസം പുതിയതരംഗമായി മാറുമെന്ന് പിഎ മുഹമ്മദ് റിയാസ് പറഞ്ഞു. പുതിയ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ കണ്ടെത്തി പ്രയോജനപ്പെടുത്താനുള്ള കേരള ടൂറിസത്തിന്റെ ശ്രമങ്ങള്‍ക്ക് ഊര്‍ജ്ജം പകരുന്നതാണ് കാരവന്‍ ടൂറിസം. കാരവന്‍ ടൂറിസം എന്ന ആശയം മുന്നോട്ടുവച്ചപ്പോള്‍ വളരെ അനുകൂലമായാണ് ഗതാഗതമന്ത്രി പ്രതികരിച്ചിരുന്നത്. കാരവന്‍ പാര്‍ക്കുകള്‍ ഒന്നില്‍ കൂടുതല്‍ പഞ്ചായത്തുകളുടെ സാംസ്‌കാരിക കേന്ദ്രമായി മാറുന്നതിനൊപ്പം ഗ്രാമീണ മേഖലയിലുള്ളവര്‍ക്ക് തൊഴിലവസരവും ന്ല്‍കാനുള്ള പദ്ധതിയാണ് ഇതിലൂടെ ഉദ്ദേശിക്കുന്നതെന്നും മന്ത്രി കൂട്ടിചേര്‍ത്തു. രജിസ്റ്റര്‍ ചെയ്ത കാരവനുകള്‍ക്ക് പ്രത്യേക ലോഗോ അനുവദിക്കുമെന്ന് മന്ത്രി ആന്റണി രാജു പറഞ്ഞു. ഇത്തരം കാരവാനുകളുടെ യാത്ര തടസരഹിതമായിരിക്കുമെന്നും. അനാവശ്യ പരിശോധനകളില്‍ നിന്ന് ടൂറിസം കാരവനുകളെ ഒഴിവാക്കുമെന്നും മന്ത്രി കൂട്ടിചേര്‍ത്തു. ഇതിലൂടെ ടൂറിസം ഗതാഗത രംഗത്ത് പുതിയ അധ്യായം കുറിക്കുകയാണെന്നും മന്ത്രി പറഞ്ഞു.

സന്ദര്‍ശകരുടെ സുരക്ഷ ഉറപ്പുവരുത്തുന്ന, പ്രകൃതിയോട് ഒത്തിണങ്ങിയ നയമാണിതെന്നാണ് ടൂറിസം വകുപ്പ് പദ്ധതിയെ പറ്റി പറയുന്നത്. കേരളത്തില്‍ വിപ്ലവം സൃഷ്ടിച്ച സര്‍ക്കാരിന്റെ പദ്ധതിയായിരുന്നു. കായലിന്റെ ഓളപരപ്പിലൂടെയുള്ള ഹൗസ് ബോട്ട് ടൂറിസം ഇത് കേരളത്തില്‍ വന്‍ വിജയമായി തീരുകയും ചെയ്തു. അതിന്റെ മൂന്ന് ദശാബ്ദത്തിനു ശേഷമുള്ള സമഗ്ര മാറ്റത്തിന് കേരള സര്‍ക്കാര്‍ രൂപ നല്‍കിയ പദ്ധതിയായിരുന്നു കാരവാന്‍ ടൂറിസം പദ്ധതി. മറ്റ് പദ്ധതികളെ പോലെ തന്നെ പൊതു - സ്വകാര്യ മാതൃകയിലാണ് കാരവന്‍ ടൂറിസം വികസിപ്പിക്കുന്നത്. വിനോദ സഞ്ചാരികള്‍ക്ക് ഒരു ടൂറിസം കേന്ദ്രത്തില്‍ ലഭിക്കുന്ന സൗകര്യങ്ങള്‍ ഒരു വണ്ടിയില്‍ ഒരുക്കുന്നതാണ് കാരവന്‍ ടൂറിസം. പദ്ധതിയിലൂടെ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. രണ്ടു പേര്‍ക്കും നാലു പേര്‍ക്കും സഞ്ചരിക്കാന്‍ സൗകര്യമുള്ള വാഹനങ്ങളാണ് തയ്യാറാക്കുക. പ്രാദേശിക വിനോദ കേന്ദ്രങ്ങളിലേക്ക് പോകാന്‍ സൗകര്യമൊരുക്കുന്നതോടൊപ്പം. പകല്‍ യാത്രയും രാത്രി യാത്രയും വണ്ടിയില്‍ തന്നെ വിശ്രമവും എന്ന രീതിയിലാണ് പദ്ധതി സര്‍ക്കാര്‍ നടപ്പാക്കുന്നത്. സോഫ-കം-ബെഡ്, ഫ്രിഡ്ജ്, മൈക്രോവേവ് അവന്‍, ഡൈനിംഗ് ടേബിള്‍, ടോയ്ലറ്റ് ക്യുബിക്കിള്‍, ഡ്രൈവര്‍ ക്യാബിനുമായുള്ള വിഭജനം, എസി, ഇന്റര്‍നെറ്റ് കണക്ഷന്‍, ഓഡിയോ വീഡിയോ സൗകര്യങ്ങള്‍, ചാര്‍ജിംഗ് സംവിധാനം, ജി.പി.എസ് തുടങ്ങി ഒരു ആഡംബര ക്യാരവാനില്‍ എന്തൊക്കെയുണ്ടോ അതൊക്കെയും സര്‍ക്കാരിന്റെ ഈ കാരവാനുലുമുണ്ടാകും.

അതിഥികളുടെ പൂര്‍ണ സുരക്ഷ ഉറപ്പുവരുത്തുന്നതിന് വന്‍ സുരക്ഷാ ക്രമീകരണങ്ങളും സജ്ജീകരണങ്ങളും കാരവാനുകളില്‍ ഏര്‍പ്പെടുത്തും. കേന്ദ്ര മോട്ടോര്‍ വാഹന നിയമങ്ങള്‍ക്കനുസൃതമായി സംസ്ഥാന മോട്ടോര്‍ വാഹന വകുപ്പ് നിശ്ചയിച്ചിട്ടുള്ള നടപടിക്രമങ്ങളുടെ അടിസ്ഥാനത്തിലുമായിരിക്കും കാരവാനുകളുടെ പ്രവര്‍ത്തനം. കാരവാന്‍ പാര്‍ക്കിംഗിനായി പ്രത്യേക സൗകര്യവും ഏര്‍പ്പെടുത്തും.
ചുറ്റുമതില്‍, സുരക്ഷാ ക്രമീകരണങ്ങള്‍, പട്രോളിംഗ്, നിരീക്ഷണ ക്യാമറകള്‍ എന്നിവ പാര്‍ക്കില്‍ സജ്ജമാക്കും. ഒരു പാര്‍ക്കിന് കുറഞ്ഞത് 50 സെന്റ് സ്ഥലമെങ്കിലും വേണ്ടി വരുമെന്നാണ് കരുതുന്നത്. അഞ്ച് കാരവനെങ്കിലും പാര്‍ക്ക് ചെയ്യുന്നതിനുള്ള സംവിധാനങ്ങളുമുണ്ടായിരിക്കണം. മറ്റു തടസ്സങ്ങളൊന്നും ഇല്ലാത്ത ചുറ്റുപാടുകള്‍ക്ക് അനുസൃതമായ രീതിയിലായിരിക്കും പാര്‍ക്ക് രൂപകല്‍പ്പന ചെയ്യുക. അടിയന്തര വൈദ്യസഹായം വേണ്ട സാഹചര്യങ്ങളില്‍ പ്രാദേശിക അധികാരികളുമായും മെഡിക്കല്‍ സംവിധാനങ്ങളും പാര്‍ക്കിലുള്‍പ്പെടെ ഉണ്ടായിരിക്കും.

കേരളത്തില്‍ ഇതുവരെ പരീക്ഷിക്കാത്ത മേഖലകളിലേക്കാണ് ടൂറിസം വകുപ്പ് മുന്നിട്ടിറങ്ങുന്നത്. ഫാം ടൂറിസം, ആയുര്‍വേദ ടൂറിസം, സ്‌പോര്‍ട്‌സ് ടൂറിസം, ഫോറസ്റ്റ് ടൂറിസം എന്നീ മേഖലയിലേക്കാണ് ഇനി കേരളം പരീക്ഷണത്തിനായി ഇറങ്ങുന്നത്. ഇതിന്റെ ഭാഗമായി ഫാം ടൂറിസത്തിനുള്ള സാധ്യതകളെ കുറിച്ചുള്ള പഠനത്തിലാണ് കേരളം.
സാധ്യത ഉണ്ടായിട്ടും ചില സ്ഥലങ്ങളില്‍ ആളുകള്‍ വരാത്തതിന് കാരണം അവിടെ താമസിക്കാനും മറ്റുമുള്ള സംവിധാനത്തിന്റെ അപര്യാപ്തത കൊണ്ടാണെന്നാണ് സര്‍ക്കാര്‍ വിലയിരുത്തുന്നത്. ഇവിടങ്ങളില്‍ കാരവന്‍ പാര്‍ക്കുകള്‍ വരുന്നതോടെ ആപ്രശ്‌നം ഒഴിവാകുകയും ചെയ്യും.
കോവിഡ് തീര്‍ത്ത പ്രതിസന്ധി ഏറ്റവും കൂടുതല്‍ ബാധിച്ച മേഖലയാണ് ടൂറിസം മേഖല. കോവിഡ് പൂര്‍ണമായി മുക്തമായിട്ടില്ലെങ്കിലും ടൂറിസം കേന്ദ്രങ്ങളിലേക്ക് ആളുകള്‍ എത്തുന്നുണ്ട്. കേവിഡില്‍ നിന്ന് കരകയറുന്നതിന്റെ ഭാഗമായിതന്നെയാണ് ടൂറിസം മേഖലയെ ജനങ്ങള്‍ കൂടുതല്‍ ആകര്‍ഷിക്കുക എന്ന ലക്ഷ്യത്തോടെ സര്‍ക്കാര്‍ ഇത്തരം പദ്ധതികള്‍ക്ക് രൂപം നല്‍കുന്നത്.
കാർക്കൂന്തൽ അഴകിൽ നിക്കി ഗൽറാണി; മലയാളികളുടെ പ്രിയപ്പെട്ട നായികയുടെ പുതിയ ചിത്രങ്ങൾ കാണാം












Click it and Unblock the Notifications